തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും തീവ്രമഴയോ അതിതീവ്രമഴയോ സംബന്ധിച്ച മുന്നറിയിപ്പുകൾ നിലവിലില്ല. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരുമെന്നതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എന്നാൽ സാധാരണ കാലവർഷ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെ […]Read More
കൊച്ചി: എംഎസ്സി എൽസ 3 കപ്പൽ അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറുകളും ഗുരുതരമായ സുരക്ഷാ വീഴ്ചകളുമാണെന്ന് ഡിജി ഷിപ്പിംഗ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനത്തിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകൾ കയറ്റുന്നതിനിടെയാണ് കപ്പലിൽ വെള്ളം കയറാൻ തുടങ്ങിയത്. ഈ ഘട്ടത്തിൽ തന്നെ കപ്പലിന് അഞ്ച് ഡിഗ്രി വരെ ചെരിവുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് വിഴിഞ്ഞം പോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാലാം നമ്പർ കാർഗോ […]Read More
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവർക്കു പുറമെ മറ്റ് ജീവനക്കാർക്കും സമൻസ് അയച്ചിട്ടുണ്ട്. […]Read More
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ മുൻകരുതൽ നടപടിയായി അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള […]Read More
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് യാത്രാ രീതികളും സാമ്പത്തിക പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷം മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. […]Read More
കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, ബോർഡ്, […]Read More
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളി. സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കുന്നതിനായി ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിലെ ഇഡി അന്വേഷണം തുടരുമെന്നത് വ്യക്തമായി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദവും കോടതി തള്ളി. ഇഡി അന്വേഷണ നടപടികളിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നേരത്തെ കേസ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ്നെ തമിഴ്നാട്ടിലെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് ഉപയോഗിച്ച കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിനിടെ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഒരു മൊബൈൽ ഫോൺ കരമന ഭാഗത്താണ് അവസാനമായി ലൊക്കേഷൻ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

