തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കവർച്ച തന്നെയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. വിഷയത്തിൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തള്ളുകയും ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണമായും അംഗീകരിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു. സ്വർണ കൊള്ള വിഷയത്തിൽ പ്രതിയാകേണ്ട ആളാണ് ദേവസ്വം പ്രസിഡൻ്റ്. കള്ളനാണ് ദേവസം ബോർഡ് പ്രസിഡന്റ്. കട്ടവർ ആരെങ്കിലും താൻ കട്ടുവെന്ന് പറയില്ലല്ലോ. ദേവസ്വം ബോർഡിനെ […]Read More
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനം നടത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ചേര്‍ന്ന് സന്നിധാനത്ത്സ്വീകരിച്ചു. പമ്പയില്‍ നിന്ന് കെട്ടു നിറച്ച ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദ്രൗപദി മുര്‍മു അയ്യനെ കണ്ട് തൊഴുതു. കാലാവസ്ഥ അനുകൂലം ആണെങ്കില്‍ നിലക്കലില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നാളെ രാവിലെ 10.30ന് രാജ് ഭവനില്‍ മുന്‍ […]Read More
കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിൽ തെളിവെടുപ്പ്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ അന്ന് തീരുമാനമായിരുന്നു. മെമ്മറി കാർഡ് വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുന്നുണ്ട്. സമീപകാലവിവാദങ്ങളെത്തുടർന്ന് സംഘടനയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അമ്മയുടെ കഴിഞ്ഞ മീറ്ററിങ്ങിൽ പ്രധാന […]Read More
കൊച്ചി : സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്എംടിയുടെയും എന്‍എഡിയുടെയും ഭൂമി കൈമാറി കിട്ടിയതായി മന്ത്രി പി രാജീവ് അറിയിച്ചു. റോഡിനായുള്ള ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മാണത്തിനുള്ള വഴിയൊരുങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. ഡിഎസ്ഒആര്‍ 2018 പ്രകാരം എച്ച്എംടി-എന്‍എഡി ഭാഗത്തെ റോഡ് നിര്‍മാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നല്കി. എന്നാല്‍ ഡിഎസ്ഒആര്‍ 2021 നിലവില്‍ വന്നതിനാല്‍ പുതുക്കിയ ഭരണാനുമതി സര്‍ക്കാരിന്റെ […]Read More
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ മൂന്ന് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, […]Read More
കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര് ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുമ്മൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയായിരുന്നു ലഗേഷിന്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു.Read More
തിരുവനന്തപുരം: ഉപകരണ കുടിശിക ലഭിക്കാതായതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ വിതരണക്കാര്‍. കുടിശിക തരാത്തതോടെ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ ഉപകരണ വിതരണക്കാര്‍ ഇന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് പരിശോധന നടത്തിയത്. ഉപകരണങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിതരണക്കാരനായ അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ഉപകരണങ്ങള്‍ തിരികെ നല്കാന് കഴിയില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുടിശിക അടയ്ക്കാന്‍ പത്ത് ദിവസത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ട്. […]Read More
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ ഭാഗമായി 1944 […]Read More
കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം ആലോചനയിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവന. കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇ ശ്രീധരൻ അന്ന് പറഞ്ഞിരുന്നു. കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് […]Read More
കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയും എല്ലാവരുടെയും അനുമതിയോടെയും മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പബ്ലിക്ക് പ്രൈവറ്റ് പാർട്ടനർഷിപ്പിലാണ് മാർക്കറ്റ് എല്ലാവർക്കും സന്തോഷിക്കാവുന്ന ഒരു പദ്ധതിയാണിതെന്നും വലിയ തോതിലുള്ള സൗകര്യം ഉയർന്നുവരുന്നതാണ് ഇവിടെ കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂ പാളയം മാർക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ തുടർന്നും സ്വീകരിക്കാവുന്ന […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

