മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉൾപ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തി.കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. […]Read More
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്കി കേരള ഗ്രാമീണ ബാങ്ക്. കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്കര്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തിലാണ് ബാരിക്കേഡുകള്‍ ക്ഷേത്രത്തിനു കൈമാറിയത് ബാങ്കിന്റെ 2025-26 വര്‍ഷത്തെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ഭക്തരുടെ ദര്‍ശന സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ബാരിക്കേഡുകള്‍ നല്‍കിയത്.ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കേരള ഗ്രാമീണ ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പത്മന്, തിരുവനന്തപുരം റീജണല്‍ മാനേജര്‍ സുബ്രഹ്മണ്യന് പോറ്റി, മാര്‍ക്കറ്റിങ് സെല്‍ ചീഫ് മാനേജര്‍ […]Read More
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് ഓഫീസിൽ നടത്തിയ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഐഎമ്മിൻ്റെ മുൻ എംഎൽഎയും നിലവിലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമാണ് പത്മകുമാർ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആറാമത്തെ അറസ്റ്റാണ് പത്മകുമാറിൻ്റേത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു, മുൻ […]Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിധിദിനത്തിൽ ഇന്നും തീരുമാനമായില്ല. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്നാണ് കേസ്. കുറ്റപത്രത്തിൽ ആകെ പത്ത് പ്രതികളാണുള്ളത്. കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പത്താം പ്രതിയെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ […]Read More
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റെ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന ജോസ് എന്നുമാണ് […]Read More
പ്രവാസി കേരളീയർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ സഹായ കേന്ദ്രം ആരംഭിച്ചു. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 3.00 മുതൽ 3.45 വരെ വിഡിയോ കോൺഫറൻസിംഗ് മുഖേന സേവനം ലഭ്യമാകും. സേവനം ഉപയോഗിക്കാൻ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നൽകുന്ന വിഡിയോ കാൾ ലിങ്ക് വഴി പ്രവേശിക്കണം. എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 30 ആയതിനാൽ, യോഗ്യരായവർ […]Read More
ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്കൂള്‍ മുറ്റത്തുവച്ചായിരുന്നു സംഭവം. രാവിലെ സ്കൂളിലേക്ക് എത്തിയ വിദ്യാഥി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് […]Read More
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.ജീവനക്കാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചത്. 2016ലെ സര്‍ക്കാര്‍ തീരുമാനപ്രകാരം 2021ലും അത് പുതുക്കി 2025 സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ രണ്ടു ഉത്തരവുകളും ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം ത്രീ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. […]Read More
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്രേക സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ കട്ടിള, ദ്വാരപാലക ശില്‍പ്പം എന്നിവ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഉണ്ണികൃഷ്ണന് പോറ്റി തിരിച്ചുകൊണ്ടു വന്ന എല്ലാ സ്വര്‍ണപ്പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും. കൂടാതെ 1998ന് യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് നിന്നും സാംപിളുകള്‍ ശേഖരിക്കും. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് നീക്കം.ചെമ്പുപാളികള്‍ മാറ്റിവച്ചോ എന്നത് കണ്ടെത്താല്‍ […]Read More
ബെംഗളൂരു: ‘വൃക്ഷ മാതാവ്’ എന്ന് അറിയപ്പെട്ട പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1911 ജൂൺ 30ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്കയുടെ ജനനം. കർണാടകത്തിലെ ഗ്രാമങ്ങളെ ഹരിതാഭമാക്കാൻ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. ബെംഗളൂരു സൗത്തിന്റെ രാമനഗര ജില്ലയിലെ ഹുളിക്കലും കുഡൂരും തമ്മിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിനു ശേഷമാണ് ‘മരങ്ങളുടെ നിര’ എന്നർത്ഥം വരുന്ന […]Read More
Recent Posts
- കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി
- കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
- സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
- “ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ
- ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്

