കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി, പ്രതിക്കുള്ള ശിക്ഷാ വിധി മറ്റന്നാൾ പ്രസ്താവിക്കും. കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 2 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. 2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. കൊട്ടാരക്കര […]Read More
കൊച്ചി: ബെവ്കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, […]Read More
തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില് എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. രമേഷ് പിഷാരടിയാണ് പാലക്കാട് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ ടി.എൻ. പ്രതാപനും പോർമുഖത്തുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും തവനൂരിൽ വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് സീറ്റില്ല. ലൈംഗിക പീഡന കേസിൽ പ്രതിയായിട്ടും കോവളത്ത് എം. വിൻസെൻ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മണ്ഡലങ്ങളും സ്ഥാനാർഥികളും […]Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആർ ശ്രീലേഖ, മേജർ രവി തുടങ്ങി പ്രമുഖരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി സ്ഥാനാർഥി പട്ടിക; മഞ്ചേശ്വരം – കെ. സുരേന്ദ്രൻ ഉദുമ -മനുലാൽ മേലോത്ത് കാഞ്ഞങ്ങാട് – ബൽരാജ് എം. പയ്യന്നൂർ – എ.പി ഗംഗാധരൻ അഴീക്കോട് – കെ.കെ വിനോദ് കുമാർ കണ്ണൂർ – സി. രഘുനാഥ് മാനന്തവാടി […]Read More
തിരുവനന്തപുരം: ഇരുപത് ഓവർ ലോകകപ്പിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. മംഗലപുരം മുല്ലശ്ശേരിയിൽ അസോസിയേഷൻ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് മൈതാനത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്. മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മൈതാനം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആദരിക്കും. ലോകകപ്പ് വിജയത്തിൽ നിർണായക […]Read More
തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു. നിലവിലെ എംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജി ആയി ചുമതലപ്പെടുത്തി. എം.ആർ. അജിത് കുമാർ നിലവിൽ ബെവ്കോ ചെയർമാനാണ്. കഴിഞ്ഞ ദിവസം എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി ഉത്തരവ് ഇറക്കിയിരുന്നു. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്ന സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കേസിൽ വ്യാഴാഴ്ച വീണ്ടും പരിഗണന നടക്കും. മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം […]Read More
ഡൽഹി: നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്. എംപിമാർ മത്സരിക്കുന്നതിനെ ഹൈക്കമാൻഡ് വിലക്കി എന്ന വാർത്തകൾക്ക് ഇടയിലാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയത്.എംപിമാർ രാജിവെച്ചാൽ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടില്ലെന്നും അതിന് 54 എംപിമാർ സഭയിൽ മതിയെന്നുമാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞു എന്നാണ് കേരളത്തിൽ പ്രചാരണം നടക്കുന്നത്. ഇതിൽ കടുത്ത അമർഷവും ഹൈക്കമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്.Read More
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണൽ വിധിയെത്തുടർന്നാണ് തീരുമാനം. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28നാണ് എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി ചുമതലപ്പെടുത്തിയത്.Read More
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. പാർലമെന്റിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എംപിമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് ഷാഫി ചോദിച്ചു. ചില മാധ്യമങ്ങൾ എംപിമാരുടെ ചിത്രങ്ങൾ വെച്ച് മത്സരിക്കാൻ തയ്യാറാണെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാധ്യമസൃഷ്ടികളായ വാർത്തകൾ വിശ്വസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയാനാകില്ല എന്ന നിലപാടായിരുന്നു ഷാഫി […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

