എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജാസ്ലിയയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് കുടുംബം. ജാസ്ലിയയയുടെ കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുക. കരൾ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും വൃക്കകൾ അമൃത ആശുപത്രിക്കും കോട്ടയം മെഡിക്കൽ കോളേജിനും, നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും കൈമാറും. ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ പെട്ടാണ് ജാസ്ലിയയ്ക്ക് ഗുരുതര പരിക്കേറ്റത്. കോളേജ് വിദ്യാർഥിയായ ജാസ്ലിയ പഠനത്തിന് പുറമേ, പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. മലബാർ സിമൻ്റ്സ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നോൺ മാനേജീരിയൽ ജീവനക്കാർക്ക് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പള പരിഷ്കരണം അനുവദിച്ചത്. വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ശമ്പളവും അലവൻസുകളും 2022 ഓഗസ്റ്റ് 1 […]Read More
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും ജീവിതവും ചേർന്ന് നിൽക്കുന്ന രണ്ടാമത്തെ വീടാണ് ഗൾഫ് രാജ്യങ്ങളെന്ന് പ്രസ്താവനയിൽ പിണറായി വിജയൻ വ്യക്തമാക്കി. അവിടെയുള്ള ഓരോ സംഭവവും കേരളത്തിലെ കുടുംബങ്ങളിലേക്കും മനസ്സുകളിലേക്കും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് രാജ്യങ്ങളുമായി ബന്ധമുള്ള ഒരാൾ ഉണ്ടാകുമെന്നത് അതിശയോക്തിയല്ലെന്നും, ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ […]Read More
തിരുവനന്തപുരം: ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നും ലോക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനായാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയും പ്രകൃതി വിഭവങ്ങളുമാണെന്നും വിഭവങ്ങൾ കൈവശപ്പെടുത്താനുള്ള സാമ്രാജ്യത്വ ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെ നിയന്ത്രിക്കുമെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതെന്നും യുഎസിന്റെ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.യുദ്ധത്തിന്റെ […]Read More
തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷസാധ്യത ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം വിദേശത്ത് കഴിയുന്ന മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്ഡെസ്ക് പ്രവർത്തനം തുടങ്ങി. സഹായം ആവശ്യമുള്ളവർ +91-8802012345 (ഇന്റർനാഷണൽ മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ – ഇന്ത്യയിൽ നിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയം (ഇന്ത്യ) നിർദ്ദേശങ്ങളുടെയും പാലനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും […]Read More
കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും.Read More
പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ […]Read More
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്.Read More
കൊച്ചി: ആലുവ യുസി കോളെജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്യു പ്രവർത്തകർ. പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് നേരെയാണ് കരി ഓയിൽ പ്രയോഗം. കോളെജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരി ഓയിൽ ഒഴിച്ചത്. പ്രതിഷേധിച്ച കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ ആമീൻ, മിവ ജോളി എന്നിവരടക്കം പത്തോളം കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.Read More
വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് നിർവഹിച്ചു. ദുരന്തകാലത്ത് വയനാട്ടുകാർ ജാതിമതഭേദമില്ലാതെ ഒന്നിച്ചുനിന്നത് നേരിട്ട് കണ്ട അനുഭവമാണെന്നും ജനങ്ങൾ അതിജീവനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ എന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തഭൂമിയിൽ രാഷ്ട്രീയം കളിക്കുന്നവർ അല്ല കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലയിലെ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

