ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ഗുരുതരമായി അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഇത് കിഡ്നിയെ ബാധിക്കാതെ ഇരിക്കാനാണ് കാൽ മുറിച്ചു മാറ്റിയത്. അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ. മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. കുടുംബ […]Read More
എറണാകുളം: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തുടർന്ന് 5 മിനിറ്റ് കൊണ്ട് യോഗം അവസാനിപ്പിച്ച് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു. മില്ലുടമകളെ യോഗത്തിൽ ക്ഷണിക്കാത്തതിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാർ യോഗത്തിന് എത്തിയ ശേഷമാണ് മുഖ്യമന്ത്രി യോഗം മാറ്റിവച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി.പ്രസാദ്, ധനമന്ത്രി കെ.ബാലഗോപാൽ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരും യോഗത്തിന് […]Read More
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് റാന്നി കോടതിയിൽ എത്തിച്ചത്. 4 ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ഇതിനിടെ ദ്വാരപാലക പാളികള്‍ 39 ദിവസം കയ്യില്‍ വച്ചത് നാഗേഷ് അല്ലെന്നും, നരേഷ് എന്നയാളാണെന്നും എസ്ഐടി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഉണ്ണികൃഷ്ണന് പോറ്റി നാഗേഷ് എന്ന പേര് പറഞ്ഞതെന്നാണ് […]Read More
തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണിലേയ്ക്ക് .അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടുത്ത മാസം 11 മുതൽ അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.\ മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്.ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നായ പവര്‍ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്.ഇടുക്കി […]Read More
തൃശൂർ: കാർഷിക സർവകലാശാല സ് വർദ്ധനവിനെതിരെ സമരവുമായി എസ്എഫ്ഐ. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും.വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്.Read More
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ നിർദേശം. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർനടപടികൾ. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതടക്കം സമിതി പരിശോധിക്കുമെന്നും റിപ്പോർട്ട്. സമിതിയിൽ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തും. അതേസമയം, പിഎം ശ്രീയിൽ എതിർപ്പ് കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 4ന് ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ തുടർനടപടികൾ ചർച്ച ചെയ്യും. അതിന് മുൻപ് എൽഡിഎഫ് യോഗം ചേരുമെന്നാണ് വിവരം. […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പട്ടിക രാജ് ഭവന് കൈമാറി. സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുഖ്യമന്ത്രിയാണ് മുൻഗണന നിശ്ചയിച്ചത്. പട്ടികയിൽ നിയമനം നടത്തേണ്ടത് ഗവർണറാണ്. സുപ്രീംകോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് നല്‍കിയത്. സാങ്കേതിക സര്‍വകലാശാല വിസി നിയമന പട്ടികയില്‍ ഡോ. എം.എസ്. രാജശ്രീയും ഡിജിറ്റല്‍ സര്‍വകലാശാല പട്ടികയില്‍ സജി ഗോപിനാഥിന്റേയും പേര് ഉൾപ്പടെ നാല് പേരാണ് പട്ടികയില്‍ ഉള്ളത്. എന്നാൽ വിസി നിയമനത്തിൽ സുപ്രീംകോടതിയിൽ നൽകിയ […]Read More
ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 60.78 കോടി രൂപ ചെലവിലാണ് ദേശീയ ജലപാതയ്ക്ക് പുറകെ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നാലുചിറ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഏറ്റവും ആകര്‍ഷകമായ പാലമാണ് നാടിന് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് നദിയില്‍ […]Read More
തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് സഹായകരമാകുന്ന ക്ലൂ ആപ്പുമായി തദ്ദേശ വകുപ്പും ശുചിത്വമിഷനും.യാത്രയ്ക്കിടെ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള ലൂ എന്നതിൻ്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നതെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജഷ് ഫേസ്ബുക്കിൽ കുറിച്ചു. കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് […]Read More
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ 76 ഗ്രാമിന്റെ 9 ആഭരണങ്ങളും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും പരിശോധിക്കും. കൂടാതെ പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളും സ്പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് […]Read More
Recent Posts
- കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി
- കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
- സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
- “ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ
- ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്

