കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. സംസ്കാരം നാളെ തൃശൂരിൽ നടക്കും. കൊല്ലത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഭൗതികദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ നിരവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്ര വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ശ്രദ്ധ […]Read More
തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയായ സ്ത്രീയെ ഹീനമായ വാക്കുകളാൽ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. “അവൾക്കൊപ്പം” എന്ന മുദ്രാവാക്യം ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങളോട് കാണിക്കുന്ന വിരുദ്ധ നിലപാട് അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വികസനവും ജനപ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ […]Read More
തിരുവനന്തപുരം: കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന ബില്ലിലെ വാചകത്തിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.Read More
ന്യൂഡൽഹി: AI അടക്കം ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കി അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകി. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന വിവിധ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു […]Read More
തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ […]Read More
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണ എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് […]Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് വരെ 1181 പത്രികകളാണ് സമർപ്പിച്ചത്. ആകെ 676 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. അതിനു ശേഷമാകും തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകുക. ഇത്തവണ പത്രിക സമർപ്പണം താരതമ്യേന ശാന്തമായിരുന്നു. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറു പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പണത്തിനായി ലഭിച്ചത്. പല […]Read More
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനം ഇല്ലെന്നും, യുവതി പ്രവേശനത്തിൽ പ്രായപരിധിയിലുള്ള നിയന്ത്രണം മാത്രമാണുള്ളതെന്നും ബോർഡ് വ്യക്തമാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നും, മതസ്വാതന്ത്ര്യം ആചാരങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിശ്വാസകാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും, കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഈ മാസം […]Read More
കൊല്ലം: ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ 30 വർഷം കഠിന തടവായും കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

