ശ്രീകാകുളം (ആന്ധ്രാ പ്രദേശ്): ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ടെന്നും അവരില്‍ ചിലരുടെ നില ഗുരുതരവുമാണ് ഏകാദശിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിനായി വലിയ തിരക്കായിരുന്നു ക്ഷേത്രപരിസരത്ത്. സ്ഥലത്ത് ആളുകള്‍ കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തിനിടയാക്കി. പരിക്കേറ്റവരെ അതിവേഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കസിബുഗ്ഗ പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി […]Read More
ഡൽഹി: അഹമ്മദാബാദിലെ വിമാനപകടവും ഇന്ത്യ-പാക് സംഘർഷവും തുടർന്ന് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരോട് എയർലൈൻസ് ധനസഹായം അഭ്യർതഥിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ സംവിധാനങ്ങൾ, എഞ്ചിനീയറിംഗ്, ഇൻ-ഹൗസ് മെയിൻറനൻസ് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും കാര്യക്ഷമത വർധിപ്പിക്കുകയുമാണ് ധനസഹായം ആവശ്യപ്പെടാൻ കാരണമായി കാണിക്കുന്നത്. ബ്ലൂംബർഗ് നൽകുന്ന റിപ്പോർട്ടിൽ ഇതാണ് സൂചന.240-ലധികം യാത്രക്കാരുടെ ജീവനെടുത്ത ജൂൺ മാസത്തെ വിമാനപകടം എയർ ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. […]Read More
തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90, KL 90 Dസീരീസിലാണ് രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് […]Read More
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ. വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസില്‍ കണക്കാണ് അദ്യ പരീക്ഷ. പന്ത്രണ്ടാം […]Read More
കോയമ്പത്തൂർ:തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹിൽ സ്റ്റേഷനാണ് വാൽപ്പാറ.നവംബര്‍ ഒന്നുമുതല്‍ വാല്പാറയില് പ്രവേശിക്കാന്‍ ഇ- പാസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി.പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കൊടൈക്കനാലിലും നീലഗിരി ജില്ലയിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്പാറ ലക്ഷ്യമാക്കിയതോടെ വന്‍തിരക്ക് മൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.വാഹനങ്ങൾ തമിഴ്നാട് ടൂറിസംവകുപ്പിന്റെ സൈറ്റിൽ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന് ഫോം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് നൽകിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നവംബര്‍ 4 ന് തുടക്കം കുറിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുള്ളത്. എന്യൂമറേഷന് ഫോമിന്റെ അച്ചടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് സൂചന. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് […]Read More
വാഷിങ്ടണ്‍: ആണവായുധ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ യുഎസ് സൈന്യത്തിന് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പാണ് ട്രംപിന്റെ നിര്‍ദേശം. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഇത്തരം ഒരു നീക്കം ആരംഭിക്കുന്നത്. ട്രംപിന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രതികരണം. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗത്ത് കൊറിയയിലുള്ള ട്രംപ് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബുസാനിലേക്ക് തിരിച്ചതിന് പിന്നാലെയാണ് മറ്റ് ആണവ ശക്തികള്‍ക്ക് തുല്യമായ തരത്തില്‍ ആണവായുധ ശേഖരം പരീക്ഷിച്ച് ഉറപ്പാക്കണം എന്നാണ് […]Read More
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന എട്ടാം ശമ്പള കമ്മീഷനിൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ.ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം.ഏകദേശം 48 ലക്ഷം […]Read More
ന്യൂഡല്‍ഹി: കേസിലെ ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീംകോടതി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കൂടാതെ കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ […]Read More
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. മോസ്കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്, റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യുഎസി) സഹകരിച്ചാണ് ആഭ്യന്തര ഉപയോഗത്തിന് എസ്ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ധാരണയായിരിക്കുന്നത്. ഇത് ആദ്യമായിയാണ് ഇന്ത്യയില്‍ ഒരു സമ്പൂര്‍ണ്ണ യാത്രാ വിമാനം നിര്‍മ്മിക്കുന്ന.തെന്ന്എച്ച്എഎസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു പറയുന്നു. യുഎസിയുമായുള്ള പങ്കാളിത്തം പരസ്പര വിശ്വാസം പ്രതിഫലിപ്പിക്കുന്നുവെന്നും, വ്യോമയാന മേഖലയില്‍ ആത്മനിര്‍ഭര ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള […]Read More

