പ്രയാഗ്രാജ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സദാചാരവും നിയമവും വ്യത്യസ്തമാണെന്നും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നുമുള്ള പരാതിയെ തുടർന്നാണ് കേസ് ഉയർന്നത്. വാദം കേട്ട കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും സാമൂഹിക ധാർമികതയെ അടിസ്ഥാനമാക്കി […]Read More
ഡൽഹി: രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ എക്സൈസ് തീരുവ ഇല്ലാതായി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12 മുതൽ 15 […]Read More
ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിൽ ഉണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായതായും അധികൃതർ അറിയിച്ചു. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ധാക്കയിൽ നിന്ന് ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇതിനകം 23 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചിലർ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനവും ഉണ്ട്. അഗ്നിശമന സേനയും […]Read More
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് ദുരന്തം വഷളാക്കിയത്. പരിക്കേറ്റ 20ഓളം യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും അദ്ദേഹം […]Read More
ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്. കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്. 2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും.Read More
ഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. നിലവിലെ 14.2 കിലോയിൽ നിന്ന് 10 കിലോ ആയി കുറയ്ക്കാനാണ് തീരുമാനം. 14.2 കിലോയുടെ സിലിണ്ടറുകൾ 35 മുതൽ 40 ദിവസം വരെയാണ് ഉപയോഗിക്കാൻ കഴിയുന്നത്.10 കിലോയുടെ സിലിണ്ടർ ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം. അളവിൽ മാറ്റം ഉണ്ടായാൽ അതിനനുസരിച്ച് സിലിണ്ടറിൻ്റെ വിലയിലും കുറവ് വരും.കൂടുതൽ പേർക്ക് ഗാർഹിക സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എൽപിജിയുടെ അളവ് കുറയ്ക്കാനുള്ള ആലോചന.Read More
കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്. പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം […]Read More
ഡൽഹി: പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ 35 പൈസയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധന. അതേസമയം സാധാരണ പെട്രോളിന് വിലയിൽ മാറ്റമില്ല. സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തി വിടാത്തതിനെ തുടർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കാണ് ആഗോള എണ്ണ വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്.Read More
ഡൽഹിയിലെ പാലം കോളനിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഏഴ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇന്ന് രാവിലെയോടെ പാലം മെട്രോ സ്റ്റേഷന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ താൽക്കാലിക ടിൻ ഷെഡിലേക്കും തീ […]Read More
കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന അമ്മമാർക്കും പ്രസവാവധിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം കുഞ്ഞെന്നോ ദത്തെടുത്ത കുഞ്ഞെന്നോ ഉള്ള വ്യത്യാസം മാതൃപരിചരണത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് നിരീക്ഷിച്ചു. പ്രസവ സംരക്ഷണം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായ വഴികളും ദത്തെടുക്കൽ പോലുള്ള നിയമപരമായ വഴികളും ഒരുപോലെയാണെന്നും ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

