മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 82 പേര്‍ക്ക് ജീവന് നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കുംഭമേളയ്ക്കിടെ മരിച്ചവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കളളം പറയുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വ്യാജ കണക്കുകള്‍ നല്കുന്നവര് പൊതുജന വിശ്വാസത്തിന് അര്‍ഹരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 37 പേര്‍ക്ക് ജീവന് നഷ്ടമായി എന്നായിരുന്നു […]Read More
പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്. ഹർജി ഇന്ന് പരിഗണിച്ച കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.Read More
ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും ലോക്സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഇന്ന് ഹാജരാകാന്‍ ആയിരുന്നു ആവശ്യം. എന്നാല്‍ റോബര്‍ട്ട് വാദ്ര ഇന്ന് ഹാജരാകില്ലെന്നാണ് വിവരം. അസൗകര്യമുണ്ടെന്ന് വാദ്ര അറിയിച്ചതായതാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാമത്തെ തവണയാണ് കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു കേസില്‍ വാദ്രക്ക് ഇ ഡിയുടെ ആദ്യ സമന്‍സ് ലഭിക്കുന്നത്. […]Read More
ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി ഉന്നയിക്കുന്നു. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗേറ്റ് ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിന് […]Read More
മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്സും കാണാതായതായി എഫ്ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക […]Read More
റായ്പുർ: മാവോയിസ്റ്റുകൾ സുക്മയിലെ കോട്ന പ്രദേശത്ത് നടത്തിയ ഐഇഡി ആക്രമണത്തിൽ അഡിഷണൽ പോലീസ് സുപ്രന്റ് ആകാശ് റാവു കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ വാഹനങ്ങൾ കത്തിച്ച സംഭവം പരിശോധിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. എഎസ്പിയെ കൂടാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ്, മറ്റൊരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജഗ്ദൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More
കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബം. കുടുംബത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യൽ മീഡിയ. ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലേക്കുളള വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അഞ്ജി ഖാദ് പാലം കടന്നതിനുപിന്നാലെയാണ് കുടുംബം ട്രെയിനില്‍ പിറന്നാൾ ആഘോഷിച്ചത്. നേഹ ജയ്സ്വാള്‍ കേക്കില്‍ വെച്ച മെഴുകുതിരികള്‍ കത്തിക്കുന്നതിന്റെയും മകന് ഇത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ പാര്‍ട്ടി ഹാളല്ലെന്നും ട്രെയിനിനകത്ത് മെഴുകു തിരികള്‍ കത്തിക്കുന്നത് സുരക്ഷിതമല്ലെന്നും […]Read More
ന്യൂഡൽഹി: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് പത്താം ക്ലാസുകാരൻ അനന്തു ഷോക്കേറ്റ് മരിച്ച സംഭവം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. മലപ്പുറത്ത് നിരവധി ആളുകൾ വൈദ്യുതി വേലിയിൽ നിന്ന് സമാനമായ രീതിയിൽ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കേരളം മുൻപ് പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ അവശ്യഘട്ടങ്ങളിൽ കേരളം അധികാരം വിനിയോഗിക്കുന്നില്ല. ഇത്തരം […]Read More
മുംബൈ: മുംബൈയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് ഓടിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 12 പേർ ട്രെയിനിൽ നിന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ തിരക്കാണ് അപകടകാരണമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി