ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി […]Read More
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ പരാമര്‍ശം. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തതാണ് ഈ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. ദത്താത്രേയ പറഞ്ഞു. ഇക്കാലത്താണ് മതേതരത്വം സോഷ്യലിസം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ […]Read More
ജമ്മു: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത് ഗഢിലാണ് ഏറ്റുമുട്ടൽ നടന്നത്. ‘ഓപ്പറേഷൻ ബിഹാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യം ഇപ്പോഴും തുടർനടപടികളോടെ പുരോഗമിക്കുകയാണ്. അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അടക്കമുള്ള സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.Read More
ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സിൽ നിന്നും വിവരങ്ങൾ വീണ്ടെടുത്തതായും ഡൗൺലോഡ് ചെയ്തതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂൾ പൂർണമായി ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക്ബോക്സ് കണ്ടെത്തിയത്.Read More
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതമായി നടക്കുകയാണ്. ഇസ്രായേലിൽ നിന്നുള്ള 18 മലയാളികൾ കൂടി ഇന്ത്യയിലെത്തിയതോടെ, ആകെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരായിരുന്നു ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളെയാണ് തിരിച്ചെത്തിക്കാൻ കഴിഞ്ഞത്. ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിലാണ് ഇന്ത്യക്കാരെ ഇസ്രായേലിലും ഇറാനിലുമായി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നത്. ഇറാനിൽ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഇന്ത്യക്കാരെ മാറ്റിപാർപ്പിക്കാൻ പ്രത്യേകമായി […]Read More
ന്യൂഡൽഹി: ദീർഘകാലമായുള്ള ഇടവേളക്ക് ശേഷം പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ചെറിയ വർധനവിന് റെയിൽവെ ഒരുങ്ങുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നോൺ എസി മെയിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസ് ടിക്കറ്റുകൾക്ക് രണ്ടുപൈസയും അധികം ഈടാക്കാൻ റെയിൽവെ ആസൂത്രണം ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ […]Read More
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. പുലർച്ചെ എത്തിയ വിമാനത്തിൽ 14 മലയാളികൾ തിരിച്ചെത്തി. ഇതിൽ 12 പേർ വിദ്യാർത്ഥികളാണ്. ഇതുവരെ രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഈ ഓപ്പറേഷനിലൂടെ തിരിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.Read More
അഹമ്മദാബാദ്: ഗുജറാത്തിലെ വിസാവദറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) സീറ്റ് നിലനിർത്തി. എഎപി സ്ഥാനാർത്ഥിയായ ഗോപാൽ ഇറ്റാലിയ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഭൂപേന്ദ്ര ഭയാനി ബിജെപിയിൽ ചേർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗോപാൽ ഇറ്റാലിയയ്ക്ക് 75,942 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ കിരിത് പട്ടേൽ 58,388 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. കോൺഗ്രസിന്റെ നിതൻ രൺപാരിയക്ക് 5,501 വോട്ടുകളെ നേടാനായുള്ളു.Read More
ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സഞ്ജയ് അറോറയുടെ വിജയത്തെ തുടർന്ന് ഒഴിവാകുന്ന രാജ്യസഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

