ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഈ വർഷം ജനുവരി മുതൽ ആകെ 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ഐസൊലേഷൻ, കിടക്കകള്‍, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.Read More
ഇംഫാൽ: മെയ്തേയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവായ കാനൻ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംഘർഷം രൂക്ഷമാവുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.Read More
തിരുവനന്തപുരം: ഭാരതാംബ സങ്കല്പം വിവാദമാക്കരുത് എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. സഹോദരി സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലുന്നവരാണ് നമ്മൾ ഭാരതീയർ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാവണം. ഗവർണർ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ആരംഭിക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം സർക്കാർ തള്ളുകയും പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഗവർണർ തന്റെ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ […]Read More
ബർലിൻ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വാഡെഫുൾ. ഭീകരവാദത്തോട് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യൻ സംഘം മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തോടാണ് ജർമൻ വിദേശകാര്യ മന്ത്രി പിന്തുണ അറിയിച്ചത്.Read More
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്തേയ് തീവ്രസംഘടനയായ ആരംഭായ് തേങ്കോലിന്റെ നേതാവ് കനാൻ സിങ്ങിനെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് സംഘർഷം. സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. അറസ്റ്റ് ചെയ്ത കനാൻ സിങ്ങിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രധിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്Read More
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര ചെയ്ത ഭർത്താവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കഹള്ളി നിവാസി ശങ്കറാണ് ഭാര്യ മാനസയെ കൊലപ്പെടുത്തിയത്. ഹീലാലീഗേ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും സ്കൂട്ടർ നിർത്തിച്ച് പരിശോധിച്ചപ്പോൾ മനുഷ്യന്റെ തല എടുത്തു വച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തല ഭാര്യയുടെതാണെന്നും താനാണ് കൊന്നതെന്നും പ്രതി സമ്മതിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.അഞ്ചുവർഷം മുൻപ് വിവാഹിതരായ ഇവർക്ക് മൂന്നു വയസ്സുള്ള ഒരു […]Read More
മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം. അഞ്ചുഘട്ടങ്ങളിലായി മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന് രാഹുൽ ആരോപിക്കുന്നു. 5 ഘട്ടങ്ങളിലായി നടന്ന തട്ടിപ്പിന്റെ വിവരവും രാഹുൽ ഗാന്ധി ലേഖനത്തിൽ പറയുന്നുണ്ട്. വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള അട്ടിമറി ആവർത്തിക്കുമെന്നും രാഹുൽ പറയുന്നു.Read More
ബംഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടം നേട്ടവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷ പരിപാടിയിൽ തിരക്കിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും ആയ എ. ശങ്കർ, ഇ എസ് ജയറാം എന്നിവർ രാജിവച്ചു. ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും രാജി സമർപ്പിച്ചതായി അറിയിച്ചു. ദുരന്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ഗോവിന്ദരാജ് എംഎൽസിയെ ഇന്നലെ നീക്കിയിരുന്നു. കർണാടക സർക്കാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് […]Read More
ബെംഗളൂരു: ആർസിബി വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ വിരാട് കോലിക്കെതിരെ പരാതി. പരിപാടിയിൽ പങ്കെടുക്കാൻ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാൽ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും പരാതി മുന്നോട്ടുവയ്ക്കുന്നു. ദുരന്തത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതായും പരാതിയിൽ പറയുന്നു. സോഷ്യൽ ആക്ടിവിസ്റ്റ് വെങ്കിടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിൽ വിരാട് കോലിക്കെതിരെ പരാതി നൽകിയത്. നിലവിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറസ്റ്റ് […]Read More
കണ്ണൂർ: ഗവർണർ പദവി ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ ഗവർണർ പദവിയെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറാനുള്ള ഉപാധിയാക്കി മാറ്റുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പോലും ഗവർണർമാർ തടഞ്ഞുവെക്കുന്നു. പ്രധാനപ്പെട്ട ബില്ലുകൾ പോലും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം തടഞ്ഞുവെച്ച് ഗവർണർമാർ വികസനം തടസ്സപ്പെടുത്തുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി