ലഖ്നൗ: അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. 2023-24 സാമ്പത്തിക വർഷത്തെ അയോധ്യ ഡിവിഷനിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ യുപിയിൽ വൻ രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചു. സംസ്ഥാന ഗ്രാൻ്റുകളുടെ ദുരുപയോഗം, യോഗം, ബജറ്റ് ദുരുപയോഗം, വിവിധ വകുപ്പുകളിലുടനീളം ക്രമരഹിതമായ പേയ്മെൻ്റുകൾ, കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് നൽകിയ പേയ്മെൻ്റുകൾ എന്നിവ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അഴിമതി […]Read More
ഇസ്ലാമാബാദ്: അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടലിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ പാക് ആക്രമണത്തിൽ 12 സാധാരണക്കാർ മരിച്ചെന്നും നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഇന്ത്യ രേഖപ്പെടുത്തിയിട്ടില്ല. സംഘർഷം എങ്ങോട്ട് നീങ്ങുന്നത് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ […]Read More
എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസം മുമ്പാണ് ഒടുങ്കെ മകളുടെയും ബന്ധുക്കളുടെയും ഒപ്പം കൂത്താട്ടുകുളത്ത് എത്തിയത്. മകളുടെ കണ്ണിന്റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നടപടി […]Read More
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. പട്ടികയിൽ 9 പേർ വനിതകൾ. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഇടം നേടി. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും ജനവിധി തേടും. 200ൽ അധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് റോഡ് […]Read More
ഡൽഹി; ഇന്ത്യയുടെ ‘ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്. ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും അർദ്ധ വാർഷിക സമ്മേളനത്തിലായിരുന്നു ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോർജിയേവ നികുതി നിയമങ്ങൾ മുതൽ ഡിജിറ്റൽ പേയ്മെന്റുകൾ വരെയുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ചത്. സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യകാണിച്ച ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി വ്യാപകമായി നടപ്പാക്കാൻ പറ്റില്ലെന്ന് നിരവധിപ്പേർ പറയുകയും ഇതേക്കുറിച്ചു മുന്നറിയിപ്പും നൽകി. പക്ഷെ ആ ധാരണ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. […]Read More
എൽ കാലാവോ; റോഷിയോയിലെ എൽ കാലാവോ പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് തെക്കൻ വെനിസ്വേലയിലെ സ്വർണ്ണ ഖനി തകർന്നു. അപകടത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഖനിയിൽ മണ്ണിടിച്ചിലിന് കാരണമായി. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൈറ്റിന് സമീപം ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് റോസിയോ മേയർ വുഹെൽം ടോറെല്ലസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.Read More
കരൂർ ദുരന്തത്തിൽ മരിച്ച 41പേരുടെ കുടുംബങ്ങളെ ടിവികെഏറ്റെടുക്കും. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നൽകാൻ പാർട്ടി തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കും. കരൂരിലെ വീടുകള്‍ ടിവികെ സമിതി ഇന്ന് സന്ദർശിക്കും. കുടുംബത്തിന് മെഡിക്കല്‍ ഇൻഷൂറൻസും ഏർപ്പെടുത്തും. കൂടാതെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് തൊഴില്‍ നല്‍കാനും തീരുമാനമായി. നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി […]Read More
ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല. തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ പ്രതിമാസ റിപ്പോർട്ടുകൾ കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലെ […]Read More
ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവുമായിസഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാന് തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയ്ശങ്കർ അറിയിച്ചു. താലിബാനും മുൻ അഫ്ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുൻപ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ […]Read More
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായിയെ കോടതിമുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന് രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാകേഷ് കിഷോറിന്റെ താല്കാലിക അംഗത്വവും അസോസിയേഷന് റദ്ദാക്കി. ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ […]Read More

