പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുമ്പ് ചുരാചന്ദ്പൂരിൽ സംഘർഷം ഉണ്ടായി. മോദിയുടെ പരിപാടികൾക്കായി ഒരുക്കിയിരുന്ന തോരണം തകർക്കാനുള്ള ശ്രമം സംഘർഷത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസും അക്രമികളും ഏറ്റുമുട്ടി., മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ നിരോധിത സംഘടനകളായ ആറു കൂട്ടായ്മകൾ മുന്നോട്ട് വന്നിട്ടുണ്ട്. ‘ദ കോർഡിനേഷൻ കമ്മിറ്റി’യാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ദേശീയപാത 2 തുറക്കാൻ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനവും നടപ്പിലാക്കി. ദേശീയപാത […]Read More