ഫ്ലോറിഡ: ഇന്ന് നടക്കാനിരുന്ന ആക്സിയം 4 വിക്ഷേപണം ഇന്ധനചോർച്ചയെ തുടർന്ന് മാറ്റിവച്ചു. റോക്കറ്റിൽ ബൂസ്റ്റർ ഘട്ടത്തിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു. ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് പുറപ്പെടാനിരിക്കവേയാണ് ഇന്ധന ചോർച്ച കണ്ടെത്തുന്നത്. നാലാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പരിശോധനകൾ നടത്തിയ ശേഷം വിക്ഷേപണ തീയതി അറിയിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു.Read More
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചിട്ടുണ്ട്. 2275 റൺസ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ വിരമിക്കലെന്നാണ് വിവരം. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും […]Read More
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് വെടിവെപ്പുണ്ടായത്. ഗ്രാസിലെ അപ്പർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് ലഭിക്കുന്ന വിവരം.Read More
കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ […]Read More
യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും യുക്രെയ്ൻ അവകാശപ്പെടുന്നു. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം. […]Read More
എഫ്എഫ്സി സംഘടിപ്പിച്ച ദൗത്യത്തിന്റെ ഭാഗമായി മാഡ്ലീൻ ബോട്ടില്‍ പലസ്തീനിലേക്ക് പുറപ്പെട്ട ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാനായി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചത്. അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിൽ നിന്ന് മടങ്ങും. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രയേലി നിയമം അനുസരിച്ച് ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ […]Read More
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലേക്കുള്ള ബഹിരകാശ ദൗത്യമായ ആക്സിയോം 4 ന്റെ വിക്ഷേപണം നാളെ (ബുധനാഴ്ച)ക്ക് മാറ്റി. ഇന്ന് വൈകിയിട്ട് നടക്കേണ്ട ദൗത്യമാണ് മോശം കാലാവസ്ഥ മൂലം മാറ്റിയത്. വിക്ഷേപണം നാളെ 5:30 ന് നടക്കും. ഇന്ത്യൻ ബഹിരകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യമാണ് ആക്സിയോം 4. 14 ദിവസമാണ് ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. വിക്ഷേപണത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ വിക്ഷേപണത്തിലുള്ള മാറ്റം […]Read More
ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ സെെന്യം തടഞ്ഞത്. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ളവർ ബോട്ടിലുണ്ടായിരുന്നു. ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്എഫ്സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിൻ്റെ ഭാഗമായി ജൂൺ ആറിനാണ് ആക്ടീവിസ്റ്റുകളുമായി സഹായ ബോട്ട് പുറപ്പെട്ടത്. ‘മാഡ്ലീൻ’ എന്ന് പേരിട്ടിരിക്കുന്ന […]Read More
ബോഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ശനിയാഴ്ച പരിപാടിയിൽ പങ്കെടത്തുകൊണ്ടിരിക്കെയാണ് കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വേലിന് വെടിയേറ്റത്. ഇതൊരു വ്യക്തിക്കെതിരെയുള്ള ആക്രമണം മാത്രമല്ല ജനാധിപത്യത്തിനെതിരെയുള്ള ആക്രമമാണെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചു.Read More
വാഷിങ്ടൺ: ഡൊണൾഡ് ട്രംപ് തന്റെ ടെസ്ല കാർ ഒഴിവാക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെ വിമർശിച്ച ഇലോൺ മസ്കുമായുള്ള തർക്കം നിലനിൽക്കവേയാണ് ട്രംപിന്റെ ഈ നീക്കം. ടെസ്ല കാർ മസ്ക് സമ്മാനമായി നൽകിയതല്ലെന്നും കാറിന്റെ യഥാർത്ഥ വില നൽകിയാണ് വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കി.Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി