ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച […]Read More
മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിലെ സിനഗോഗിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരേ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയശേഷം പുറത്തിറങ്ങി ആളുകളെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ നോർത്ത് മാഞ്ചസ്റ്ററിലെ ക്രംസാൽ സിനഗോഗിലായിരുന്നു ആക്രമണം നടന്നത്. അതേസമയം ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിതീകരിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു.ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന […]Read More
വാഷിംഗ്ടൺ: ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി ടെസ്ല സിഇഒ ഇലോൺ മസ്ക്. ഫോർബ്സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്സ് ട്രാക്കർ പ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായിരുന്ന മസ്ക്, 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ടെസ്ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്കിന്റെ സമ്പത്തിന്റെ വലിയ […]Read More
ഗാസ സിറ്റി: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലേയ്ക്ക് സഹായ സാധനങ്ങളുമായി പോയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍.കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.ഗാസയില്‍ സമാധാന നീക്കമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്. ഡെയര്‍ യാസിന്/മാലി, ഹുഗ, സ്പെക്ടര്, അഡാര, അല്‍മ, സിറിയസ്, അറോറ, ഗ്രാന്‍ഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേല്‍ പിടിച്ചെടുത്തെന്നാണ് സ്ഥരീകരണം. അതേസമയം, ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ സൈന്യം വളഞ്ഞെന്ന് ഗാസ […]Read More
2025 ഒക്ടോബർ 2ആയ ഇന്ന് മഹാത്മാഗാന്ധിയുടെ 156 ആമത് ജന്മദിനമാണ് ആഘോഷിക്കുകയാണ് ഇന്ത്യാ മഹാരാജ്യം . ഹിംസയുടെ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗം സ്വീകരിച്ച അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന നാമഥേയത്തിനു ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കെതിരെ, തൊട്ടുകൂടായ്മ തീണ്ടികൂടായ്മയ്ക്കെതിരെ ശക്തമായി പോരാടുകയും അവയെ ഉച്ചാടനം ചെയ്യിക്കുന്നതിലും മഹാത്മാ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അഹിംസയിലൂന്നിയ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും അനേകരെ അതിലേക്ക് നയിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെ വാക്കുകളിലും […]Read More
വാഷിംഗ്ടൺ: സര്‍ക്കാര്‍ ഔദ്യോഗികമായി അടച്ചുപൂട്ടി. പ്രാദേശിക സമയം അർദ്ധരാത്രി 12 മുതൽ ഭരണസ്തംഭനം പ്രാബല്യത്തിൽ വന്നു. ഇനി അത്യാവശ്യ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കൂ. ധനബിൽ പാസാക്കുന്നതിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അംഗങ്ങൾ തമ്മിലുള്ള നിലപാട് ഭിന്നതയാണ് ഭരണസ്തംഭനത്തിന് കാരണമായത്. കോൺഗ്രസിലെ ചർച്ചകൾ ഫലം കണ്ടില്ല. തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതോടെ ഷട്ട്ഡൗൺ ഒഴിവാക്കാനാവില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. 1981 മുതൽ ഇതുവരെ അമേരിക്കയിൽ സംഭവിക്കുന്ന പതിനഞ്ചാമത്തെ ഷട്ട്ഡൗണാണ് ഇപ്പോഴത്തെത്. 2018-19 കാലത്ത് […]Read More
ന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 53 പേർ പ്രമേയത്തിന് എതിരായും 47 പേർ അനുകൂലമായും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. അമേരിക്കൻ സമയം ഇന്ന് അർധരാത്രി മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിലെ അവസാന ഘട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് […]Read More
വാഷിങ്ടൺ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈറ്റ് ഹൗസ് സമാധാന പദ്ധതി പ്രഖ്യാപിച്ചു. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയാണ് ഇസ്രയേൽ അംഗീകരിച്ചത്. വൈറ്റ്ഹൗസിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിർണായക പ്രഖ്യാപനം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. ഹമാസ് വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേ ണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയുടെ […]Read More
വാഷിങ്ടൺ: വിവാദങ്ങൾക്ക് പിന്നാലെയും യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഗർഭിണികളും കുട്ടികളും സംബന്ധിച്ചുള്ള മരുന്ന്-വാക്സിൻ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നു. ഗർഭിണികൾ അത്യാവശ്യമല്ലെങ്കിൽ പാരസെറ്റമോൾ കഴിക്കരുതെന്നും, ഇത് കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകാമെന്നും ട്രംപ് വീണ്ടും ആവർത്തിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പുതിയ അഭിപ്രായ പ്രകടനം. കുട്ടികൾക്ക് മാതാപിതാക്കൾ അനാവശ്യമായി പാരസെറ്റമോൾ കൊടുക്കാതിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, ഗുരുതര രോഗങ്ങളായ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്ക് നൽകുന്ന എംഎംആർ വാക്സിൻ ഒരുമിച്ച് നൽകുന്നതിനു പകരം മൂന്നു […]Read More
ഭുവന്വേശ്വർ: രാജ്യത്ത് ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ഇതോടെ ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 98,000 കേന്ദ്രങ്ങളിലാണ് 4-ജി ടവര്‍ സ്ഥാപിചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ഇതിനായി ബിഎസ്എന്‍എല്‍ ഉപയോഗിച്ചിരിക്കുന്നത്. 92600 ടെക്നോളജി സെറ്റുകളും ഇതിന്റെ ഭാഗമായുണ്ട്. ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് ഇതെന്നും […]Read More
Recent Posts
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ഗൂഡാലോചന; സർക്കാർ നിഷ്പക്ഷമായി പ്രവർത്തിക്കണം: നാഷണൽ പീപ്പിൾസ് പാർട്ടി
- ചന്ദര്‍കുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഹൈക്കോടതി നിർദേശം; നടപടികൾ ഉടൻ
- സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ തുറന്നു
- സാമ്പത്തിക പരിഷ്കാരം: “സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് ഇന്ത്യ തെളിയിച്ചു”; പ്രശംസിച്ച് ഐഎംഎഫ്
- കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്