ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാക് വ്യോമസേന ആക്രമണം. ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 30 പേര് കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്. തിരാഹ് താഴ്വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ പാകിസ്ഥാന് പോര് വിമാനങ്ങള്‍ എട്ട് എല്‍ എസ് -6 ബോംബുകളാണ് ഇട്ടത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. തെഹരീക് […]Read More
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും, പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. 2016-ൽ നിലവിൽ വന്ന ജിഎസ്ടി ഉടമസ്ഥതയിൽ നടന്ന ഏറ്റവും വലിയ പരിഷ്ക്കരണമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. നികുതി നിരക്കിലെ പരിഷ്കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി […]Read More
ലണ്ടൻ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സമാധാനസന്ധി സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. പലസ്തീനിനെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന്റെ പ്രസ്താവന, സ്റ്റാമർ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. “മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയെ മറികടക്കാൻ സമാധാനത്തിന്റെ വഴിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയും നിലനിർത്തുന്നതാണ് നമ്മുടെ ലക്ഷ്യം,” , ഒരു സുരക്ഷിതവും പരിരക്ഷിതവുമായ ഇസ്രയേലിനും, അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം.അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ […]Read More
വാഷിങ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്ക് വൻ ഫീസ് വർധന. വിസാ ഫീസ് 1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, അമേരിക്കൻ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾക്ക്, പ്രത്യേകിച്ച് ടെക്നോളജി മേഖലയ്ക്ക്, ഇത് വലിയ വെല്ലുവിളിയാകും. പുതിയ നിയമം സെപ്റ്റംബർ […]Read More
കോംഗോയിൽ വീണ്ടും എബോള പടർന്ന് പിടിച്ച് 31 പേർ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം രാജ്യത്ത് സ്ഥിരീകരിച്ചും സാധ്യതകളുള്ളതുമായ 48 കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായി രണ്ട് ജില്ലകളിൽ മാത്രം കണ്ടെത്തിയ എബോള കേസുകൾ ഇപ്പോൾ നാല് ജില്ലകളിലേക്കാണ് വ്യാപിച്ചതെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. ബുലാപേ പട്ടണത്തിലാണ് രണ്ടാഴ്ച മുമ്പ് ആദ്യ കേസുകൾ […]Read More
വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടതുപക്ഷ സംഘടനയായ Antifa-യെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇടതുപക്ഷ ഗ്രൂപ്പുകൾക്കുള്ള എല്ലാ പിന്തുണയും നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഈ ദുരന്തകാരിയായ ഇടതുപക്ഷ ഗ്രൂപ്പിനെ ഒരു പ്രധാന ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു. നമ്മുടെ യുഎസ്എ പാട്രിയറ്റ്സിനെ ഈ വിവരം […]Read More
75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. രാജ്യവ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ […]Read More
ന്യൂഡല്‍ഹി: ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ്പദ്ധതിയുമായി ഇന്ത്യ. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ചൈന നിര്‍മിക്കുന്ന അണക്കെട്ടിന് ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം. നദിയിലെ ജല പ്രവാഹത്തെ സ്വാധീനിക്കും വിധം 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് അരുണാചല്‍ പ്രദേശിലെ ദിബാങിൽ ഇന്ത്യ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടാൽ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് […]Read More
ജനാധിപത്യം അത് ഭരണരീതി മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ജീവിതരീതിയും കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നിൽ എല്ലാവർക്കും തുല്യ അവകാശം, സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയവ എല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന അടിസ്ഥാനാവകാശങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം, സാമൂഹ്യനീതി, സുതാര്യത എന്നിവ ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഫലപ്രദമായി നിലനിർത്താൻ കഴിയുക. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, […]Read More
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി