Latest News

Month: October 2024

Gadgets

നടക്കേണ്ടപോലെ പൂരം നടന്നില്ല; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: നടക്കേണ്ടപോലെ പൂരം നടന്നില്ലെന്നും അതിന് ചിലർ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക് അതിൻറെ നേട്ടമുണ്ടായി. പൂരത്തിനെ സിപിഐ കാണുന്നത് സാംസ്കാരിക ഉത്സവമായിട്ടാണ്. പൂരം തൃശൂരിന്റെ വികാരമാണ്. അന്വേഷണത്തിലെ തൃപ്തിയെ കുറിച്ച് പിന്നെ പറയാമെന്നും ഇപ്പോൾ ലക്ഷ്യം ഉപതിഞ്ഞെടുപ്പിലെ വിജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ നടത്തിയത്. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് […]Read More

Gadgets

രഞ്ജിത്തിനെതിരായ പീഡനപരാതി; ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് […]Read More

Gadgets

തൃശൂർ പൂരം വിവാദം; പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്

തൃശൂർ: പൂരം വിവാദത്തിൽ പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്. കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നും, പ്രതികൾ പരസ്പരം സഹായിച്ചും ഉത്സാഹിച്ചും പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറിലുള്ളത്. കാലാകാലങ്ങളായി ജാതി മത രാഷ്ട്രീയ ഭേദമന്യേ ആഘോഷിച്ചു വരുന്ന തൃശൂർ പൂരം അലങ്കോലപ്പെടുത്തി, സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾ കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയതെന്നും, പൂരം അലങ്കോലപ്പെടുത്തുന്നതിന് പ്രതികൾ പരസ്പരം സഹായിക്കുകയും ഉത്സാഹികളായി പ്രവർത്തിച്ചെന്നും എഫ്ഐആറിലുണ്ട്. പൂരം വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് […]Read More

Gadgets

വൃത്തിയില്ല; ഇടുക്കി എഞ്ചിനീയറിങ് കോളജ് കാൻ്റീൻ അടച്ചു

ഇടുക്കി: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനുമാണ് ആരോഗ്യ വകുപ്പധികൃതര്‍ അടച്ചു പൂട്ടിയത്. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ കണ്ടെത്തി. ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. പൈനാവ് […]Read More

Gadgets

തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരൻ

തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൂരം കലങ്ങിയതാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. 36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ തടസം ഉണ്ടായി. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു. മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണ്. സത്യം […]Read More

Gadgets

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാതാരലേലം; കെ എൽ രാഹുലിനെ ലഖ്നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാതാരലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ടീം ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും. രാഹുൽ വലിയ ഇന്നിം​ഗ്സുകൾ കളിക്കുമ്പോൾ ടീം പരാജയപ്പെടുന്നുവെന്നാണ് ലഖ്നൗ മാനേജ്മെന്റിന്റെ നിരീക്ഷണം. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് രാഹുലിന് തിരിച്ചടിയാകുന്നത്. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെയാണ് ആദ്യ താരമായി ലഖ്നൗ ടീമിൽ നിലനിർത്തുക. അടുത്ത സീസണിൽ ലഖ്നൗ നായകസ്ഥാനത്തേയ്ക്കും പുരാനെ പരി​ഗണിക്കുന്നുണ്ട്. യുവപേസർ മായങ്ക് യാദവിനെയും സ്പിന്നർ രവി […]Read More

Gadgets

തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി. രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.Read More

Gadgets

തേങ്കുറിശ്ശി ദുരഭിമാനക്കൊല; വിധിയില്‍ തൃപ്തരല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിതയും മാതാപിതാക്കളും

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ കോടതി വിധിയില്‍ തൃപ്തരല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിതയും മാതാപിതാക്കളും. ഇപ്പോള്‍ കുറച്ച് സമാധാനം ഉണ്ട്. എന്നാല്‍ വിധിയില്‍ തൃപ്തരല്ല. മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്നും കുടുംബം പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ‘സമാധാനമുണ്ട്. വിധിയില്‍ തൃപ്തിയില്ല. ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഈ ശിക്ഷ കൊടുത്തതില്‍ തൃപ്തിയില്ല. വധശിക്ഷ നല്‍കണം. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ വേണമായിരുന്നു. അപ്പീല്‍ പോകും’, ഹരിത പ്രതികരിച്ചു. തന്നെ പല തവണ കുടുംബം ഭീഷണിപ്പെടുത്തി. കൊല്ലും എന്ന് പറഞ്ഞാണ് ഭീഷണി. […]Read More

Gadgets

ആംബുലൻസ് ഡ്രൈവറെ കുത്തിയ കേസിൽ 4 പേർ പിടിയിൽ

വർക്കലയില്‍ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തില്‍ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങല്‍ സ്വദേശി സബീല്‍ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങല്‍ സ്വദേശി അമല്‍ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 10.30ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌ (23), സജീർ (23) എന്നിവർക്ക് […]Read More

Gadgets

കത്ത് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നത; സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ

പാലക്കാട്: കത്ത് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയെന്ന സൂചന നൽകി കൂടുതൽ പ്രതികരണങ്ങൾ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ രംഗത്ത്. സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു ഹസ്സന്റെ പ്രതികരണം. ‘യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിയിലും അങ്ങനെയല്ലേ…’; സുധാകരന്റെ പരാമർശങ്ങളെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes