Latest News

Month: October 2024

Gadgets

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ തള്ളി പാലക്കാട് ഡിസിസി

പാലക്കാട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ തള്ളി പാലക്കാട് ഡിസിസി. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. കെ മുരളീധരന് വേണ്ടി നൽകിയതു പോലെ രാഹുലിന് വേണ്ടിയും ഡിസിസി കത്ത് നൽകിയിരുന്നു. രാഹുലിനെ മത്സരിപ്പിക്കുന്നതിൽ ആർക്കും നീരസമില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്ത് വിവാദം അടഞ്ഞ അധ്യായമാണ്. സിപിഐഎം ബിജെപിയുടെ പിന്തുണ തേടിയ പോലുള്ള കത്തല്ല ഇത്. സരിനെ നിർത്തി ബലി കൊടുക്കാനുള്ള […]Read More

Gadgets

കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ല

തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ല. അന്വേഷണ ഉദ്യോ​ഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് നൽകി. ഇതോടെ കളക്ടർക്ക് ദീർഘകാല അവധിയിൽ പ്രവേശിക്കാം. റവന്യൂ മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്. എന്നാൽ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം […]Read More

Gadgets

ഒന്നരലക്ഷത്തിന്റെ മൊബൈൽ ഫോൺ, സഹോദരിയുടെ 17 പവൻ മോഷ്ടിച്ച് തുടക്കം; ഇൻസ്റ്റ​ഗ്രാം താരം

കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവായതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ […]Read More

Gadgets

‘ശോഭ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു’, ബിജെപിയിൽ ഭിന്നതയില്ല; കെ സുരേന്ദ്രൻ

പാലക്കാട്: ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും ബിജെപിയിൽ യാതൊരു തരത്തിലുമുള്ള ഭിന്നതയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തും. ബിജെപിയ്ക്ക് അകത്ത് പ്രതിസന്ധികൾ ഒന്നും തന്നെയില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ […]Read More

Gadgets

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാർ, രണ്ടാം പ്രതി പ്രഭുകുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ […]Read More

Gadgets

കോൺഗ്രസിനും കരുണാകരനുമെതിരെ സിപിഎമ്മിനുവേണ്ടി തീതുപ്പിയ മഅ്ദനി ഇപ്പോഴെങ്ങിനെ തീവ്രവാദിയായെന്ന് കെ.മുരളീധരൻ

സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തില്‍ അബ്ദുൽ നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. എല്‍ഡിഎഫ് കൊടിക്കൊപ്പം പിഡിപി കൊടി ഉണ്ടായിരുന്ന കാലമുണ്ടെന്നും ഇപ്പോള്‍ മഅ്ദനി എങ്ങനെ തീവ്രവാദിയായെന്നും അദ്ദേഹം ചോദിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും പിഡിപി എല്‍ഡിഎഫിനാണു പിന്തുണ നല്‍കാറുള്ളതെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശത്തില്‍ എല്‍ഡിഎഫിന്റെ കൊടികള്‍ക്കൊപ്പം പിഡിപിയുടെ കൊടിയുമുണ്ടായിരുന്നു. ആറു മാസം മുൻപായിരുന്നു ഇത്. ഇപ്പോള്‍ എങ്ങനെ മഅ്ദനി വർഗീയവാദിയായി? ഒറ്റപ്പാലത്ത് കെ. കരുണാകരനും കോണ്‍ഗ്രസിനുമെതിരെ […]Read More

Gadgets

സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവിൽ ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. […]Read More

Gadgets

വിദേശ ഇടപെടൽ പരിശോധിച്ച് ഇന്ത്യ; ഇന്നലെ മാത്രം 50 വിമാനങ്ങൾക്ക് ഭീഷണി

ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളിലുണ്ടാകുന്ന ബോംബ് ഭീഷണിയിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുകയാണ്. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് വിദേശ ഇടപെടൽ പരിശോധിക്കുന്നത്. അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായവും തേടുന്നുണ്ട്. വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങൾ തടയാൻ സാമൂഹികമാധ്യമ കമ്പനികൾക്കായി കേന്ദ്രഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. മെറ്റയും, എക്സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ […]Read More

Gadgets

തൃശൂർ പൂരം കലക്കൽ; അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള നീക്കം ഊർജിതം

തൃശൂർ: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ എസ്ഐടി. എത്രയും വേഗം അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള നീക്കം ഊർജിതമാക്കി. പൂരം കലക്കലിൽ കേസുകൾ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ മൊഴികൾ ഉടനടി രേഖപ്പെടുത്താനാണ് എസ്ഐടി നീക്കം. ഇതനുസരിച്ച് ദേവസ്വം ഭാരവാഹികളുടെ ഉൾപ്പടെ മൊഴി ഉടൻ രേഖപ്പെടുത്തും. അന്വേഷണം ഉടൻ പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ മാസം മൂന്നിനാണ് മുഖ്യമന്ത്രി തൃശൂർ പൂരം വിവാദത്തിൽ ത്രിതല അന്വേഷണം […]Read More

Gadgets

നവീൻ ബാബുവിന്റെ മരണം; റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എൻഒസി നൽകുന്നതിൽ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ‌ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. പി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes