Latest News

Month: October 2024

Gadgets

വിജയ്ക്ക് പകരം അല്ലു അർജുനോ; ലിയോ കളക്ഷൻ മറികടക്കാൻ പുഷ്പ ടീം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ ‘പുഷ്പ: ദ റൂള്‍’. പറഞ്ഞതിലും ഒരു ദിവസം നേരത്തെ ചിത്രം എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഇ4 എന്റർടൈൻമെൻറ്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്. പുഷ്പയ്ക്ക് 24 മണിക്കൂറും ഷോ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇ4 എന്റർടൈൻമെൻറ്സ് ഉടമ മുകേഷ് ആര്‍ മെഹ്ത പറഞ്ഞു. വിജയ്‌യുടെ ലിയോ സിനിമയുടെ കേരളാ റെക്കോഡ് ഭേദിക്കാനും പുഷ്പ ലക്ഷ്യം വെക്കുന്നുണ്ട്. ലിയോയുടെ കേരള ഓപണിങ് ഡേ കളക്ഷന്‍ പുഷ്പ മറികടക്കണമെന്നാണ് തങ്ങളുടെ ഒരു […]Read More

Gadgets

പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ്  സ്കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. നിര്‍ണായക ടോസ് നേടി ക്രീസിലിറങ്ങിയ കീവീസിന് ക്യാപ്റ്റന്‍ ടോ ലാഥമും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് […]Read More

Gadgets

കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ

ഷൊർണൂരില്‍ ട്രെയിനില്‍ വച്ച്‌ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ സുമതിയും പ്രദേശവാസികളും ചേർന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലെന്ന് അമ്മ പറഞ്ഞു. ഷൊർണൂർ പൊലീസ് എത്തി തുടർന്ന് […]Read More

Gadgets

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി ഈ മാസം 29ന്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് […]Read More

Gadgets

മലയാളി അധ്യാപിക ജീവനൊടുക്കിയ സംഭവം; അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്

കൊല്ലം: കോയമ്പത്തൂരില്‍ മലയാളി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്. നാഗര്‍കോവിലില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്രുതി(25) ജീവനൊക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ശ്രുതിയുടെ ഭര്‍തൃമാതാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീപീഡനം മൂലമാണ് തന്റെ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്‌ നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ […]Read More

Gadgets

എഡിഎമ്മിൻ്റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല, കേരളത്തിനു പുറത്തുള്ള ഏജൻസി അന്വേഷിക്കണം; കെ.കെ രമ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുൻപിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമർശിച്ചു. പത്തനംതിട്ട ജില്ല മലയാലപ്പുഴയില്‍ നവീൻ ബാബുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷമായിരുന്നു പ്രതികരണം. ടി.പി ചന്ദ്രശേഖരൻ കേസിലടക്കം പ്രതികള്‍ക്ക് വേണ്ടി […]Read More

Gadgets

പുൽവാമയിൽ ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു

പുൽവാമ: കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ വീണ്ടും ഭീകരാക്രമണം. തെക്കൻ കശ്മീരിലെ പുൽവാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ശുഭം കുമാറിന്റെ കയ്യിൽ വെടിയേറ്റു. പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസമാണ് ഗന്ദർബാൽ ജില്ലയിൽ ഭീകരാക്രമണമുണ്ടായത്. ഇവർ തന്നെയാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഗന്ദർബാല്ലിൽ നടന്ന ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പടെ ഏഴ്‌ പേരാണ് കൊല്ലപ്പെട്ടത്.Read More

Gadgets

വ്യക്തിഹത്യയാണ് നവീന്‍ ബാബുവിന്റെ മരണകാരണം; പ്രോസിക്യൂഷന്‍

തലശ്ശേരി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍. ദിവ്യയുടെ വാദങ്ങളെ അതിശക്തമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വ്യക്തിഹത്യയാണ് നവീന്‍ ബാബുവിന്റെ മരണകാരണം. ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നല്‍കി. പി പി ദിവ്യയുടേത് വ്യക്തമായ ഭീഷണി […]Read More

Gadgets

മേയർ യദു തർക്കം; പോലിസിനെതിരെ കോടതി

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് മേയറെയും എം.എല്‍.എയെയും കുറ്റവിമുക്തരാക്കാനുള്ള പൊലീസ് ശ്രമത്തിന് കോടതി വിമർശം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്‍റെ ഹർജിയില്‍ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻദേവ് എം.എല്‍.എയും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരായി കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ പൊലീസ് നടപടി അപക്വമെന്നായിരുന്നു കോടതി നിരീക്ഷണം. അന്വേഷണ പുരോഗതി സമർപ്പിക്കാനുള്ള റിപ്പോർട്ടില്‍ പ്രതികള്‍ക്ക് ക്ലീൻചിറ്റ് നല്‍കിയതിനെതിരെയായിരുന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ വിമർശനം. പൊലീസ് നല്‍കിയ അന്വേഷണ […]Read More

Gadgets

ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

അടിമാലി: ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ് ദിവാകരൻ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ മഴ ശക്തമായി തുടരുകയാണ്. വൈകീട്ട് ആറോടെയാണ് ഓമനയും ഭർത്താവ് ദിവാകരനും പടിക്കകത്തുള്ള കൃഷിയിടത്തിൽ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീർച്ചാൽ കടക്കാനുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes