Latest News

Month: October 2024

Gadgets

പറക്കും ടാക്സികൾ ദുബായിൽ മാത്രമല്ല ഇനി ഇന്ത്യയിലും

ബംഗളൂരു: നഗര ഗതാഗതത്തിലെ വിപ്ലവം എന്നറിയപ്പെടുന്ന എയർ ടാക്സികൾ ലോകമെങ്ങും സജീവമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദുബായ് നഗരപരിധിയിൽ എയർ ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ എവിടെയും എത്താവുന്ന തരത്തിലുള്ള ടാക്സികൾ ഇറക്കിയത് ദുബായ് ആർടിഓയുടെ കീഴിലാണ്. പത്തു മിനിറ്റുനുള്ളിൽ ദുബായിൽ എവിടെയും എത്താവുന്ന ഈ ടാക്സികൾക്ക് 350 ദിർഹം മുതലാണ് നിരക്ക്. ഇപ്പോഴിതാ അത്യാധുനികവും സുസ്ഥിരവുമായ എയർ ടാക്സി എന്ന ഗതാഗത പര്യവേക്ഷണ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് ബം​ഗളൂരു ഇന്റർനാഷണൽ എയർപ്പോർട്ടും(BIAL) സർല ഏവിയേഷൻ എന്ന സ്റ്റാർട്ടപ്പും. […]Read More

Gadgets

എഡിഎമ്മിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹത; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹത. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എഡിഎം കൈക്കൂലിക്കാരന്‍ അല്ലെന്ന് പ്രശാന്തന്‍ പറയുന്നതാണ് ഫോണ്‍ സംഭാഷണം. എന്‍ഒസി ലഭിക്കാത്തത് പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും പ്രശാന്തന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് […]Read More

Gadgets

പൊലീസ് വാഹനവും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട എം.സി. റോഡില്‍ പോലീസ് വാഹനവും കാറും കൂട്ടിയിടിച്ച്‌ കാർ യാത്രികന് ദാരുണാന്ത്യം. പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. പാലക്കാട് എ.ആർ. ക്യാമ്പിലെ ഡി.വൈ.എസ്.പിയുടെ വാഹനവും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു പോലീസ് വാഹനം. കാർ എതിർദിശയില്‍നിന്നാണ് എത്തിയത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.Read More

Gadgets

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ​ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

ഡെറാഡൂൺ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഉണ്ടായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടറിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.Read More

Gadgets

ബാല നിരന്തരമായി ശല്യം ചെയ്യുന്നു; നിയമപരമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി

കൊച്ചി: നടൻ ബാല നിരന്തരമായി ശല്യം ചെയ്യുകായാണെന്നും അത് മൂലമാണ് പരാതി നൽകിയതെന്നും പരാതിക്കാരി. ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തിൽ നിയമപരമായി തന്നെ നേരിടുമെന്ന് പരാതിക്കാരി പറഞ്ഞു. ബാല പലതും പറയുമ്പോൾ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങൾക്ക് പരസ്പരം കെട്ടിപിടിച്ചു കരയാൻ മാത്രേമേ കഴിയാറുള്ളു. കോടികൾ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാൽ മകളുടെ കല്യാണത്തിന് പോലും പണം നൽകില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. കുറേ നാളായി തന്നെ പൊതുസമൂഹത്തിന് മുന്നിൽ […]Read More

Gadgets

നാലുപേരിലൂടെ നജീബ് ഇനിയും ഈ ലോകത്ത് ജീവിക്കും

കോഴിക്കോട്: നജീബിൻ്റെ കണ്ണുകളും വൃക്കയുമെല്ലാം ഇനിയും ജീവനോടെ ഈ ലോകത്തു നിൽക്കും നാലു പേർക്ക് വെളിച്ചവും പ്രാണനുമായി. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചുരുന്ന നജീബിൻ്റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവനേകും. മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തലകറക്കം പോലുള്ള ചില അസ്വസ്തകള്‍ കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ […]Read More

Gadgets

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി; വര്‍ധന മൂന്ന് ശതമാനം

ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി മാറും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് മന്ത്രിസഭായോഗ തീരുമാനം. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമായുള്ള എന്‍ട്രി ലെവല്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ പ്രതിമാസം ഏകദേശം 540 രൂപയുടെ വര്‍ധന ഉണ്ടാവും. പുതുക്കിയ ക്ഷാമബത്തയ്ക്ക് […]Read More

Gadgets

സ്ഥാനാർത്ഥി നിർണയം; സരിനെ തള്ളി നേതാക്കള്‍

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.  പി സരിത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി […]Read More

Gadgets

പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി സഹദ് ആഭിചാരക്രിയ പിന്തുടരുന്നയാൾ

കൊല്ലം: കൊല്ലം ചിതറയിൽ സുഹൃത്തായ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ സഹദ് ആഭിചാരക്രിയകൾ പിന്തുടരുന്ന ആളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസുകാരനായ ഇർഷാദിന്റെ അരും കൊലയ്‌ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ സഹദിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്‌ചയായി ഇർഷാദ് സഹദിന്റെ വീട്ടിൽ വന്നുപോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് ഇരുവരും […]Read More

Gadgets

ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് വിറ്റ് റിലയൻസ്; ജിയോബുക്കിന് 12,890

തൊട്ടതെല്ലാം പൊന്നാക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പുറത്തിറക്കിയ ലാപ്‌ടോപ്പും വിപണിയിൽ തരംഗമാകുന്നു. വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന മോഡലുകളാണ് ജിയോബുക്ക് എന്ന പേരിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഉത്സവകാലം പ്രമാണിച്ച് വിലയിൽ വലിയ കുറവു വരുത്തി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 16,499 രൂപയ്ക്ക് അവതരിപ്പിച്ച മോഡൽ ഇപ്പോൾ വെറും 12,890 രൂപയ്ക്ക് സ്വന്തമാക്കാം. 64 ജി.ബി സ്റ്റോറേജും 4 ജി.ബി റാമും ഉള്ള മോഡലാണിത്. ആമസോൺ, റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഓഫർ സ്വന്തമാക്കാം. ജിയോബുക്ക് 11 […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes