‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന തമിഴ് ചിത്രത്തിന്റെ വിജയം തനിക്ക് വളരെ വൈകാരിക മുഹൂര്‍ത്തമായിരുന്നെന്നും സ്വന്തം ക്രെഡിറ്റിലുള്ള ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയുണ്ടാകാന്‍ ഒരുപാട് കാലമെടുത്തെന്നും ദുൽഖർ സൽമാൻ. പലപ്പോഴും വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിന്റെ പങ്ക് എല്ലാവര്‍ക്കുമായി പോകുന്ന സ്ഥിതിയായിരുന്നു. ആരും അതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമായി തന്നിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ സംഭവിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘എന്റേതെന്ന് മാത്രം പറയാവുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഉണ്ടാകാന്‍ ഒരുപാട് കാലമെടുത്തു. തമിഴ് സിനിമയായ ‘കണ്ണും […]Read More
ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി എന്ന ഇന്ത്യൻ റെയിൽവേയുടെ സ്വപ്നങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട് ദേശീയ ട്രാൻസ്പോർട്ടർ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബെമലിന് നൽകി. ട്രെയിനുകൾ ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ചെയർ കാർ കോൺഫിഗറേഷനോടുകൂടി സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പുനൽകുന്നതാണ് ട്രെയിനുകൾ. രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം, […]Read More
ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പ് വ്യാപകമായി നടക്കുകയാണ്. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം ആദ്യ ചൂണ്ടയെറിയുക. നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് നോട്ടിഫിക്കേഷന്‍ വരിക. ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബർ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യർഥന […]Read More
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറിയടിച്ച് വിമർശകർക്ക് മറുപടി നൽകി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നിർണായക സെഞ്ച്വറി തികച്ചതിന് പിന്നാലെ ഡഗ്ഗൗട്ടിലേക്ക് നോക്കി മസിൽ കാണിച്ചാണ് സഞ്ജു ആഘോഷിച്ചത്. ഇപ്പോൾ മസിൽ കാണിച്ചുകൊണ്ടുള്ള സെലിബ്രേഷന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് സഞ്ജു. ‘സത്യം പറഞ്ഞാൽ മസിൽ കാണിക്കണമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. ഒരു 90 റൺസ് അടിച്ചുകഴിയുന്ന സമയത്ത് ഇനി സെഞ്ച്വറി അടിച്ചാല്‍ എന്ത് കാണിക്കുമെന്നതിനെക്കുറിച്ച് നമ്മൾ വെറുതെ ചിന്തിക്കാറുണ്ട്. ബംഗ്ലാദേശിനെതിരെയും […]Read More
തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കരയെന്ന് കെ രാധാകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പിൽ മുന്നണി വലിയ വിജയം നേടും. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു കെ രാധാകൃഷ്ണന്‍ എം പി. പാർലമെൻറ് തിരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിന് ഒപ്പം നിന്നിരുന്നു. കേന്ദ്ര ഗവൺമെന്റിനോടുള്ള എതിർപ്പും സംസ്ഥാന ഗവൺമെന്റിനോടുള്ള അനുകൂല സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യു […]Read More
ഹിന്ദി ബിഗ് ബോസിന്റെ പുതിയ സീസൺ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡിൽ തന്നെ ഷോ റേറ്റിങ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഇത്തവണയും നിരവധി താരങ്ങൾ ഷോയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു നടിയാണ് ഇത്തവണ ഷോ ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്, ശ്രുതിക. ആദ്യ എപ്പിസോഡിൽ തന്നെ പൊതുവെ ഗൗരവക്കാരനായ സൽമാൻ ഖാനെ പെട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് ശ്രുതിക എത്തിയത്. താൻ നാല് സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നെന്നും ആ നാല് സിനിമകളും ബോക്‌സോഫീസിൽ പൊട്ടിയെന്നുമുള്ള ശ്രുതികയുടെ പരാമർശം കേട്ടായിരുന്നു സൽമാന് ചിരിപൊട്ടിയത്. […]Read More
ന്യൂ ഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 […]Read More
തൃശൂർ: നാവുകൊണ്ട് അറുത്തു മുറിച്ചു കൊലപ്പെടുത്തിയ കാഴ്ചയാണ് കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ കേരളം കണ്ടതെന്ന് ശോഭാസുരേന്ദ്രൻ. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം കൊണ്ടുവന്നത് അഹങ്കാരത്തിനും അഴിമതിക്കും ഡോക്ടറേറ്റ് എടുക്കാൻ അല്ലെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു ശോഭാസുരേന്ദ്രൻ. ഒരു വേദിയിൽ ക്ഷണിക്കാതെ കയറിച്ചെന്ന് ഉദ്യോഗസ്ഥനെതിരായി മോശമായി പെരുമാറിയത് പെട്ടെന്നുണ്ടായ വിചാരത്തിന് പുറത്തല്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരു ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ കത്തിയുടെ ആവശ്യമില്ല.അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥനാണ് നവീൻ എന്ന് നാട്ടുകാർ പറഞ്ഞത് നമ്മൾ കേട്ടതാണെന്ന് ശോഭാസുരേന്ദ്രൻ […]Read More
കൊച്ചി: തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ […]Read More
ഗുരുവായൂർ: അവസാനമായി റോസിയുടെ കവിളിൽ തലോടി ഉണ്ണികൃഷ്ണൻ അന്ത്യയാത്രചൊല്ലിയപ്പോൾ കണ്ടു നിന്നവരുടെ കണ്ണും മനസും ആർദ്രമായി. ഒരു തെരുവുപട്ടിയും കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ ജീവനക്കാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു റോസിയുടെ അന്ത്യയാത്ര. ഒരു ദശാബ്ദത്തിലേറെ കെ.എസ്.ആർ.ടി.സിയെ സേവിച്ചാണ് റോസി വിടചൊല്ലിയത്. ഡിപ്പോ പരിസരത്ത് അലഞ്ഞുനടന്നിരുന്ന പട്ടികളിലൊന്നിന്റെ മകളാണ് റോസി. അമ്മപ്പട്ടി അപകടത്തില്‍ മരിച്ചതോടെ കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാർ അവളെ ‘ദത്തെടുത്തു’. അക്കാലത്ത് ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന സിനിമയിലെ നായികയുടെ റോസി എന്ന പേരും നല്‍കി. എന്നാല്‍, സിനിമയിലെ […]Read More

