Latest News

Month: October 2024

Gadgets

പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടക്കാല ഉത്തരവ്

കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നുമാണ് എസ്ഐടിയ്ക്ക് കോടതിയുടെ നിർദേശം. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്‌ഐടിയ്ക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. എഎഫ്ഐആറിലും എഫ്ഐഎസിലും പരാതിക്കാരുടെ […]Read More

Gadgets

വയനാട് പുനരധിവാസം: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവും ഉപനേതാവുമായി കഴിയുമെങ്കിൽ നാളെ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സമഗ്രവും സർവ്വതല സ്പർശിയുമായ പുനരധിവാസമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പുനരുദ്ധാരണ പാക്കേജും ജീവിതോപാധിയും ഉറപ്പാക്കും. ഭാവിയിൽ രണ്ടാം നില കൂടി പണിയാവുന്ന രീതിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ ഒരുനില വീടുകളാണ് ഇപ്പോൾ പണിയുന്നത്. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം വീടുകൾ പണിയും. മേൽനോട്ടത്തിന് ഉന്നതാധികാര സമിതി ഉണ്ടാകും. […]Read More

Gadgets

നടൻ ബാലയ്ക്ക് ജാമ്യം; കൂടുതൽ പ്രതികരണത്തിനില്ലെന്ന് താരം

കൊച്ചി: മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലയ്‌ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിക്കാരിയെ കുറിച്ചും മകളെ കുറിച്ചും പരാമർശങ്ങള്‍ നടത്തരുതെന്നും കോടതി നിർദേശിച്ചു. 2019 മുതല്‍ താനും മുൻ ഭാര്യയും തമ്മില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീർത്തിരുന്നുവെന്ന് ബാല കോടതിയില്‍ വാദിച്ചു. മകള്‍ പങ്കുവച്ച വീഡിയോയ്‌ക്ക് പ്രതികരണം മാത്രമാണ് താൻ പങ്കുവച്ചത്. എന്നാല്‍ പിന്നീട് അത്തരം വീഡിയോകള്‍ പങ്കുവച്ചില്ലെന്നും താരം പറഞ്ഞു. മുൻ ഭാര്യയുടെ […]Read More

Gadgets

കൊടുവള്ളിയിലെ സി.പി.എം നേതൃത്വത്തിനെതിരെ കാരാട്ട് റസാഖ്, വികസനം അട്ടിമറിക്കാൻ ശ്രമിച്ചു

കോഴിക്കോട്: സി.പി.എം. പ്രാദേശിക നേതൃത്വത്തിന് രൂക്ഷവിമർശനവുമായി ഇടതുസഹയാത്രികനും കേരള മദ്രസ അധ്യാപക ക്ഷേമനിധിബോർഡ് ചെയർമാനും കൊടുവള്ളിയിലെ മുൻ സി.പി.എം. സ്വതന്ത്ര എം.എല്‍.എ.യുമായ കാരാട്ട് റസാഖ്. താൻ എം.എല്‍.എ. ആയിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്ളൈ ഓവർ കം അണ്ടർപാസ് വികസനപദ്ധതി അട്ടിമറിക്കാൻ സി.പി.എം. പ്രാദേശിക നേതൃത്വം മുസ്ലിംലീഗുമായി കൂടിക്കാഴ്ച നടത്തി ഒത്തുകളിച്ചെന്ന് കാരാട്ട് റസാഖ് ആരോപിച്ചു. കൊടുവള്ളി മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരെ വികസനസമിതി സംഘടിപ്പിച്ച സായാഹ്നധർണയും ജനകീയസദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് മിനറല്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ […]Read More

Gadgets

പോലീസിൽ നിന്ന് ഫോൺ കോൾ; നടി മാലാ പാർവതിക്കു നേരെ സൈബർ തട്ടിപ്പിന്

തിരുവനന്തപുരം: നടി മാലാ പാർവതിക്ക് നേരെ സൈബർ തട്ടിപ്പുശ്രമം. തായ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. മുംബൈ പോലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കുകയും ചെയ്തു. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു കോൾ വരുകയായിരുന്നു. മുംബൈ പോലീസാണ് എന്നാണ് ആദ്യം തന്നെ പറഞ്ഞത്. ഡിഎച്ച്എൽ എന്ന സ്ഥാപനത്തിൽ നിന്ന് പാർസൽ തടഞ്ഞുവച്ചെന്ന് പറഞ്ഞാണ് ഫോൺ വന്നത്. അങ്ങനെ താൻ കസ്റ്റമർ കെയറിലേക്ക് കോണ്ടക്റ്റ് ചെയ്യുകയായിരുന്നു. […]Read More

Gadgets

അത്തോളിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേർക്ക് പരിക്ക് അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 37 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. എതിർദിശയില്‍ വന്ന ബസുകളുടെ മുൻഭാഗം അപകടത്തില്‍ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും […]Read More

Gadgets

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ

കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇയാളുടെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വ്യക്തി വൈരാഗ്യമാണോ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണോ കൊലയ്‌ക്ക് പിന്നിലെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.Read More

Gadgets

വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍; സന്ദര്‍ശനം രാഷ്ട്രീയപരമായല്ല

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഡിഎംകെയുടെ ജില്ലാ കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയപ്പോഴാണ് അന്‍വര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടു. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ സംരക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ. ഒരു ഉപദേശവും നല്‍കാനില്ല. അന്‍വറിനെ നേരത്തെയും ഇപ്പോഴും കണ്ടു, അതിനപ്പുറം ഒന്നുമില്ല. എല്ലാം […]Read More

Gadgets

ശബരിമല വിഷയത്തിൽ വാസവനെയും എഡിജിപിയെയും പഴിചാരി സി.പി.ഐ മുഖപത്രം

മന്ത്രി വി.എൻ. വാസവനെ വിമർശിച്ചും എഡിജിപി അജിത് കുമാറിനെ പരിഹസിച്ചും സിപിഐ മുഖപത്രം. ശബരിമല സ്പോട് ബുക്കിങ് നിർത്തിയ വിഷയത്തിലാണ് മന്ത്രിക്ക് വിമർശനം.ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയതാണെന്ന് ഓർമ മന്ത്രിക്ക് വേണമെന്നായിരുന്നു എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിമർശനം. അജിത് കുമാറിനെ പരാജിത കുമാറെന്ന് അഭിസംബോധന ചെയ്ത ലേഖനത്തില്‍ പോലീസില്‍ വിളകളേക്കാള്‍ കളകള്‍ക്ക് വിത്തെറിഞ്ഞിട്ടാണ് അജിത് കുമാർ പടിയിറങ്ങിയതെന്നും എഡിജിപി മനോജ് എബ്രഹാമിന് ഇനി കളപറിക്കല്‍ കാലമാണെന്നും ലേഖനത്തില്‍ പറയുന്നു. ലേഖനത്തിൽ പറയുന്നത് ഇങ്ങനെ;‘അജിത് കുമാർ എന്ന […]Read More

Gadgets

യുകെജി വിദ്യാർത്ഥിയെ തല്ലി പരിക്കേൽപ്പിച്ചു; അധ്യാപിക ഒളിവിൽ

തൃശൂർ: യുകെജി വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്. ആദ്യം കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചെന്നും എന്നാൽ കരയാത്തതിനെ തുടർന്ന് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. അടിയേറ്റ കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്. സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്. പോലീസിനെതിരെയും നിലവിൽ പരാതിയുണ്ട്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes