Latest News

Month: October 2024

Gadgets

ശബരിമല സ്പോട്ട് ബുക്കിം​ഗ്: ഹൈന്ദവ സംഘടനകൾ ഈ മാസം 26 ന് യോ​ഗം

പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ തീരുമാനത്തിനെതിരെ യോഗം ചേരാനൊരുങ്ങി അയ്യപ്പ ഭക്ത സംഘടനകള്‍. പന്തളത്ത് ഈ മാസം 26 ന് യോഗം ചേരാനാണ് തീരുമാനം. ഈ മാസം 16 ന് പന്തളത്ത് നാമജപ പ്രാര്‍ത്ഥന നടത്താനും തീരുമാനിച്ചു. കര്‍മ്മപദ്ധതിക്ക് യോഗത്തില്‍ രൂപം നല്‍കും. വെര്‍ച്വല്‍ ക്യൂവിന് പിന്നില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡലക്ഷ്യമാണെന്ന് അയ്യപ്പ ഭക്ത സംഘടനകള്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പരിഷ്‌കാരത്തിന്റെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് അയ്യപ്പ ഭക്ത സംഘടനകളുടെ ആവശ്യം. […]Read More

Gadgets

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത്. തീരുമാനം സർക്കാർ പിൻവലിക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന നേതൃത്വത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കിൽ ബിജെപിയടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരത്തിൽ വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഐഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. […]Read More

Gadgets

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ അനുകൂലികൾ കത്തയച്ചിട്ടുണ്ട്. സി […]Read More

Gadgets

വനിത നിർമാതാവിന്റെ ആരോപണം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കുറ്റാരോപിതര്‍ക്കൊപ്പമെന്ന് ഡബ്ല്യൂസിസി

കൊച്ചി: വനിതാ നിര്‍മാതാവിന്റെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. സംഘടനാ നേതാക്കൾക്കെതിരായ വനിത നിർമാതാവിന്റെ ആരോപണം ഗുരുതരമാണ്. ആരോപണവിധേയർ തൽസ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് എന്നത് സംഘടന കുറ്റാരോപിതർക്ക് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും ഡബ്ല്യൂസിസി ഫേസ്ബുക്കിൽ കുറിച്ചു. വനിത നിർമാതാവിന് പൂർണ പിന്തുണ നൽകുന്നതായും കുറിപ്പിൽ ഡബ്ല്യൂസിസി വ്യക്തമാക്കുന്നു. നിർമ്മാതാക്കളുടെ  സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സ്ത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിർമ്മാതാവ് പരാതികൾ ഉയർത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്. കേസിൻ്റെ ധാർമികമായ […]Read More

Gadgets

സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവ‍ർണ്ണറെ വെല്ലുവിളിച്ചു. ഇതെല്ലാം നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം. ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നത്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ […]Read More

Gadgets

കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയിലാണ് അപകടം നടന്നത്. സ്വകാര്യ ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്. മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറക്കവും വളവും ഉള്ള ഭാഗത്തായിരുന്നു അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ ബസ് റോഡിന് വശത്തെ മണ്‍തിട്ടയിലും ടൂറിസ്റ്റ് ബസ് വീട്ടു മതിലിലും ഇടിച്ചു നിന്നു. […]Read More

Gadgets

കുറഞ്ഞ വിലയ്ക്ക് അമ്പരപ്പിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍; ദിവസവും 2 ജിബി ഡാറ്റ, ഫ്രീ

ന്യൂ ഡൽഹി: കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളിലൊരാള്‍ ബിഎസ്എന്‍എല്‍ ആയിരിക്കും. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യം വച്ചാണ് ബിഎസ്എന്‍എല്‍ ഇത്രയേറെ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാര്‍ജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള ഈ പ്ലാനിന് 666 രൂപയാണാവുക. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ 105 ദിവസവും ഇതിലൂടെ […]Read More

Gadgets

ജിയോയുടെ പുതിയ പ്ലാനുകൾ 39 രൂപ മുതൽ; 21 രാജ്യങ്ങളിലേക്ക് ഐ എസ്

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊരാളായ റിലയന്‍സ് ജിയോ പുതിയ ഐഎസ്‌ഡി മിനിറ്റ് പ്ലാനുകള്‍ അവതരിപ്പിച്ചു. 21 രാജ്യങ്ങളിലേക്ക് വിളിക്കാന്‍ കഴിയുന്ന പ്ലാനുകളാണിത്. 39 രൂപ മുതല്‍ 99 രൂപ വരെയാണ് ഈ പ്ലാനുകളുടെ വില. നിശ്ചിത മിനിറ്റ് കോളുകള്‍ അല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.  പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ ഈ ഐഎസ്‌ഡി പ്ലാനുകള്‍ ലഭിക്കും. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള 10 മിനിറ്റ് […]Read More

Gadgets

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം

മലപ്പുറം: മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മർദനവുമുണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സത്തർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. ഒന്നര വർഷം സത്തറിന്, ബഷീർ കടം നൽകിയ […]Read More

Gadgets

മേപ്പടിയാൻ സിനിമയ്ക്കെതിരെ മോശം പരാമർശം; നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയ

എറണാകുളം: മേപ്പടിയാൻ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയത്. വാക്കിലൂടെ പുറത്തുവരുന്നത് നടിയുടെ സ്വഭാവമാണെന്നും അവസരം കിട്ടിയിരുന്നെങ്കിൽ എന്ത് തേങ്ങ അഭിനയിക്കുമായിരുന്നു എന്നും കമന്റുകൾ. കഴിഞ്ഞ മാസം നടി ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞ പരാമർശങ്ങൾ ആണ് ഇപ്പോൾ വാർത്തയായിട്ടുള്ളത്. സ്‌ക്രിപ്റ്റ് ആദ്യം തന്നിരുന്നില്ല എന്നും, അതിൽ അഭിനയിക്കാനായി ഒന്നുമില്ലെന്നും നടി പറഞ്ഞിരുന്നു. അഭിനയിക്കാനായി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes