ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു അര്‍ബന്‍ നക്‌സല്‍ പാര്‍ട്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്. ബിജെപി തീവ്രവാദികളുടെ പാര്‍ട്ടിയാണെന്നാണ് ഖര്‍ഗെ പ്രതികരിച്ചത്. ‘മോദി എപ്പോഴും കോണ്‍ഗ്രസിനെ ഒരു അര്‍ബന്‍ നക്‌സല്‍ പാര്‍ട്ടിയായി മുദ്ര കുത്താനാണ് ശ്രമിക്കുന്നത്. അത് അദ്ദേഹത്തിന്റെ ശീലമാണ്. പക്ഷെ എന്താണ് അദ്ദേഹത്തിന്റെ പാര്‍ട്ടി?. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന തീവ്രവാദികളുടെ പാര്‍ട്ടിയാണ് ബിജെപി. മോദിക്ക് അത്തരം ആരോപണങ്ങളുന്നയിക്കാന്‍ ഒരു അവകാശവുമില്ല.’, ഖര്‍ഗെ വ്യക്തമാക്കി. ഒക്ടോബര്‍ അഞ്ചിന് നരേന്ദ്രമോദി […]Read More
ഇടുക്കി: കട്ടപ്പന സി.ഐ എന്ന വ്യാജേന എട്ടാം കാസ് വിദ്യാര്‍ത്ഥിനിയുമായെത്തി ലോഡ്ജില്‍ മുറിയെടുത്ത പാസ്റ്റര്‍ അറസ്റ്റില്‍. പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ വിവിധ സ്‌കൂളുകളില്‍ കരാട്ടെയും പഠിപ്പിക്കുന്നുണ്ട്. കട്ടപ്പന സിഐ ആണെന്നും പറഞ്ഞാണ് ഇയാള്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്നാണ് പ്രതി ആദ്യം പറഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ […]Read More
ഷങ്കർ സംവിധാനത്തിൽ രാംചരൺ നായകനാകുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്നും നിർമാതാവ് ദിൽ രാജു റിലീസ് ഡേറ്റ് പുറത്തുവിട്ടുകൊണ്ടുള്ള വീഡിയോയിൽ പറഞ്ഞു. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ […]Read More
2024 ടി20 ലോകകപ്പ് ഫൈനലില്‍ മത്സരത്തിന്റെ താളം മാറ്റിയത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ തന്ത്രമാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെളിപ്പെടുത്തൽ. കാല്‍മുട്ടിന് വേദനയുണ്ടെന്ന് പറഞ്ഞ് പന്ത് ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചതാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നായിരുന്നു രോഹിത് തുറന്നുപറഞ്ഞത്. ഇപ്പോള്‍ രോഹിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ചും ഫൈനലിനിടെ നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞും റിഷഭ് പന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് പറഞ്ഞത് ശരിയാണെന്നും അത് തന്റെ തന്ത്രമായിരുന്നെന്നും പന്ത് സമ്മതിച്ചിരിക്കുകയാണ്. കളിയുടെ വേഗത കുറയ്ക്കുന്നതിന് മനഃപൂര്‍വ്വം താന്‍ […]Read More
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ്. നാളെ കൊച്ചിയില്‍ ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം ചേരുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട. പാലക്കാടും ചേലക്കരയിലും മുതിര്‍ന്ന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും […]Read More
ന്യൂ ഡല്‍ഹി: ഒഡീഷ സ്വദേശിയായ യുവതി ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായി. 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു. തെക്കുകിഴക്കൻ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍ ആണ് സംഭവം. പുലർച്ചെ 3.30 ഓടെ ഒരു നാവിക സേന ഉദ്യോഗസ്ഥനാണു റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്. പിന്നീട് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച മുഷിഞ്ഞ ചുരിദാർ ധരിച്ച് അവശ നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി […]Read More
ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ ഹെറോയിനും പിസ്റ്റളുമായി എത്തിയ പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടതായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച അറിയിച്ചു. ചൈനയിൽ നിർമ്മിച്ച ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണിൽ 500 ഗ്രാം ഹെറോയിൻ, പിസ്റ്റൾ, മാഗസിൻ എന്നിവ ഉണ്ടായിരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു. “ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാകിസ്ഥാൻ ഡ്രോൺ ബിഎസ്എഫ് പഞ്ചാബിലെ ജാഗ്രത സൈനികർ തടഞ്ഞു. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഡ്രോൺ വെടിവച്ചു, തുടർന്ന് സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് അത് താഴെയിറക്കി,” ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ […]Read More
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല. 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്, ഫോൺ എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു. എസ്പി മെറിൻ ജോസഫ് പ്രാഥമികമായ വിവരങ്ങൾ ചോദിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്ന് എസ് ഐ ടി വ്യക്തമാക്കി. 2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിട്ടിന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു. തിയറ്ററിൽ വച്ച് […]Read More
കാസര്‍കോട്: പോലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്‌ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുള്‍ സത്താറിന്റെ […]Read More
പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപിയെന്നും കെ സുരരേന്ദ്രന്‍ വ്യക്തമാക്കി. ഒരു ഭക്തരേയും […]Read More