Latest News

Month: November 2024

Gadgets

നാട്ടുകാരും പൊലീസും ചേർന്ന് മോഷ്ടാവിനെ പിടികൂടി

കോട്ടയം: വെളളൂരില്‍ വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കന്യാകുമാരി സ്വദേശി എഡ്‍വിൻ ജോസാണ് പിടിയിലായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവില്‍ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളില്‍ എഡ്‍വിൻ ജോസ് മോഷണ ശ്രമം നടത്തിയിരുന്നു. ഇന്നലെ പൈപ്പ്ലൈൻ ഭാഗത്തെ ഒരു വീട്ടില്‍ മോഷ്ടിക്കാൻ കയറുന്നതിനിടെ വീട്ടുകാർ ഉണർന്നതാണ് പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. മതില്‍ചാടി എഡ്‍വിൻ എത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ […]Read More

Gadgets

ഭർത്താവ് ഭാര്യയെ കഴുത്തറത്തു കൊന്നു

പെരുമ്പാവൂരില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ മാമണി ഛേത്രി (39) ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബംഗാള്‍ കോളനിയില്‍ ഹോട്ടല്‍ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്‍റെ ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.Read More

Gadgets

രാത്രി ബസിറങ്ങി വീട്ടിലേക്കുപോയ പെൺകുട്ടിക്കു നേരെ ആക്രമണം, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: രാത്രിയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോകവേ വിദ്യാര്‍ത്ഥിനിയെ പിന്തുടർന്നെത്തി ശല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഞ്ജയ് പിന്തുടരുകയായിരുന്നു. ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ കവിളില്‍ അമര്‍ത്തുകയും വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞതിനെ […]Read More

Gadgets

കൊടുവള്ളി സ്വർണക്കവർച്ച; അഞ്ചു പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസില്‍ അഞ്ചുപേർ പിടിയില്‍. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. തൃശൂർ, പാലക്കാട് ജില്ലകളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. പ്രതികളില്‍ നിന്നും 1.3 കിലോ ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണ വ്യാപാരിയായ കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്നും രണ്ട് കിലോ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്നും കാറിലെത്തിയ അഞ്ചംഗ സംഘം സ്വർണം കവർന്നത്. കടയടച്ച ശേഷം സ്കൂട്ടറില്‍ […]Read More

Gadgets

പന്നിയങ്കരയിൽ ഡിസംബർ മുതൽ പ്രദേശവാസികൾക്കും ടോൾ

തൃശൂർ: ദേശീയ പാത പന്നിയങ്കര ടോള്‍ പ്ലാസ്സയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനൊരുങ്ങി കരാർ കമ്പനി. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസ്സയില്‍ ഡിസം. 5 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പന്നിയങ്കര ടോള്‍ പ്ലാസ്സയില്‍ 2023 മാർച്ച്‌ 9 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട് പഞ്ചായത്തുകളെയും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോള്‍ പിരിവില്‍ നിന്നും […]Read More

Gadgets

വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

വർക്കലയില്‍ വീട്ടമ്മയെ ആക്രമിച്ച്‌ പണവും സ്വർണവും കവർന്നു. 52 വയസ്സുള്ള സുമതിയാണ് ആക്രമണത്തിനിരയായത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ ഒരു ലക്ഷം രൂപയും കവര്‍ന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് അപ്രതീക്ഷിത ആക്രമണവും പകല്‍കൊള്ളയും. വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണ് മോഷണവും ആക്രമണവും. വൈകീട്ട് മൂന്നുമണിയോടെ കോളിംഗ് ബെല്‍ ശബ്ദം കേട്ടാണ് സുമതി വാതില്‍ തുറന്നത്. ഉടനെ മുഖംമൂടി ധാരികളായ രണ്ടുപേര്‍ അകത്തുകയറി സുമതിയെ ആക്രമിച്ചു. തലയിലും നെറ്റിയിലും […]Read More

Gadgets

‘കോൺ​ഗ്രസ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന തിരക്കിൽ’; പ്രധാനമന്ത്രി

ഭുവനേശ്വർ: കോൺഗ്രസ് രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവർക്ക് കേന്ദ്രത്തിൽ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവരെന്നും മോദി ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ പല നിറഭേദങ്ങളും താൻ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രതിപക്ഷം വളരെ സ്വാഭാവികമായ ഒന്നാണ്. ഏതൊരു തീരുമാനത്തേക്കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ടാകും, മോദി പറഞ്ഞു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രതിപക്ഷം […]Read More

Gadgets

മലപ്പുറത്ത് പതിനാലുകാരിയെ 12 വയസ്സ് മുതൽ ക്രൂരമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 141 വർഷം

മലപ്പുറം: പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാനച്ഛൻ പെൺകുട്ടിയെ 12 വയസ് മുതൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുക ആയിരുന്നു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. തമിഴ്‌നാട് സ്വദേശികളാണ് കുടുംബം. മലപ്പുറത്തെ പല വാടക കോർട്ടേഴ്‌സുകളിലായിട്ടായിരുന്നു ഇവർ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ […]Read More

Gadgets

90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുന്നു. ചെന്നൈ മെട്രോ രാത്രി 11 […]Read More

Gadgets

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; സന്ദർശനം 2 ദിവസം

കൽപറ്റ:  പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കുമൊപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes