Latest News

Month: November 2024

Gadgets

ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ വീണ്ടും റെയ്ഡ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. വീട്ടിലും ഓഫീസിലുമായി രേഖകൾ പരിശോധിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെയും ഓഫീസുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. രാജ് കുന്ദ്രയുടെ വീടും ഓഫീസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി […]Read More

Gadgets

പുതിയ മാറ്റങ്ങളുമായി റെയിൽവേ; ട്രെയിൻ ടിക്കറ്റുകളിലെ പേരും തീയതിയും ഇനി മാറ്റാം, ടിക്കറ്റ്

ന്യൂഡൽഹി: ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായാണ് ട്രെയിൻ യാത്രയെ പരിഗണിക്കുന്നത്. യാത്രക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൺഫേം ടിക്കറ്റ് ലഭിക്കുക എന്നത്. അതേസമയം ബുക്ക് ചെയ്ത ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് മറ്റൊരു കുടുംബാംഗത്തിന്റെ പേരിലേക്ക് മാറ്റുന്നതിനോ നിലവിൽ യാത്രക്കാർ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് വീണ്ടും ബുക്ക് ചെയ്യുകയാണ് പതിവ്. അത്തരം സന്ദർഭങ്ങളിൽ കൺഫേം ടിക്കറ്റ് ലഭിക്കുക ദുഷ്കരമാണ്.ഈ പ്രശ്നത്തിന് പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ. യാത്രക്കാർക്ക് കൺഫേം ടിക്കറ്റിൽ […]Read More

Gadgets

ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും ഇക്കുറി ശബരിമലയില്‍ സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടം; പി എസ്

പത്തനംതിട്ട: ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും ഇക്കുറി ശബരിമലയില്‍ സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന് പിന്നിലെന്നും സന്നിധാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി സുന്ദരേശന്‍, അഡ്വ. എ അജികുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിര്‍ച്വല്‍ ക്യൂ വര്‍ധിപ്പിക്കുന്നതില്‍ പ്രായോഗിക തടസമുണ്ട്. 80,000 വിര്‍ച്വല്‍ ക്യൂവും 20,000ല്‍ അധികം തത്സമയ ബുക്കിങും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം […]Read More

Gadgets

ട്രോളുകൾ ഏറ്റുവാങ്ങി റാംചരണിന്റെ ‘ഗെയിം ചേഞ്ചറി’ലെ പുതിയ ഗാനം

റാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. സ്ഥിരം ഷങ്കർ സിനിമകളെപ്പോലെ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ‘നാനാ ഹൈറാനാ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിൽ രാംചരണും കിയാരാ അദ്വാനിയും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ നിറയെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയരുന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ […]Read More

Gadgets

വീണ്ടും പൊട്ടിത്തെറി; മാല പാർവതിക്കെതിരെ ഡബ്ല്യുസിസി, ഹർജിയിൽ നോട്ടീസ് അയക്കുന്നതിൽ എതിർപ്പ്

കൊച്ചി: നടി മാല പാർവതിക്കെതിരെ ഡബ്ല്യുസിസി. മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രം​ഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു ‌നടി മാലാ പാർവതിയുടെ പ്രതികരണം. […]Read More

Gadgets

‘വിപണി മര്യാദ പാലിച്ചില്ല’; ഗൂഗിളിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ

ഗൂഗിളിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ). വിന്‍സോ എന്ന ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി. വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികള്‍ ആരോപിച്ചാണ് പരാതി. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കമ്പനിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന നീക്കമാണ് ആപ് സ്റ്റോര്‍ ബിസിനസില്‍ ആധിപത്യമുള്ള ഗൂഗിള്‍ നടത്തുന്നതെന്ന് വിന്‍സോ ആരോപിച്ചു. പണം ഉള്‍പ്പെടുന്ന ഗെയിമുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അനുവദിക്കുന്നില്ല. മറ്റ് സൈറ്റുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താലും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് […]Read More

Gadgets

അസമീസ് വ്ലോഗറുടെ കൊലപാതകം; കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

ബെംഗളൂരു: ഇന്ദിരാ നഗറിൽ അസംകാരിയായ വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവിൽ എത്തിക്കും. ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് […]Read More

Gadgets

മെ​ഗാലേലത്തിൽ ടീം മാറ്റം ഉണ്ടായതിന് പിന്നാലെ വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിൽ ടീം മാറ്റം ഉണ്ടായതിന് പിന്നാലെ വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ. ഒരു പതിറ്റാണ്ടിലധികമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന ഭുവനേശ്വർ ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിലാണ്. പിന്നാലെയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. 11 വർഷത്തെ മനോഹര യാത്രയ്ക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിനോട് വിട പറയുന്നു. മറക്കാനാവാത്തതും ഓർമയിൽ ലാളിക്കാനും കഴിയുന്ന അനവധി നിമിഷങ്ങൾ സൺറൈസേഴ്സിലുണ്ട്. ഒരിക്കലും നഷ്ടപ്പെടരുതെന്ന് കരുതിയത് സൺറൈസേഴ്സ് ആരാധകരുടെ സ്നേഹമാണ്. നിങ്ങളുടെ പിന്തുണ […]Read More

Gadgets

ശ്രീനിവാസൻ വധക്കേസിൽ മറുപടി പറയേണ്ടത് ബിജെപിയെന്ന് സന്ദീപ് വാര്യർ

ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ 17പ്രതികള്‍ക്ക് ഹൈകോടതിയില്‍ നിന്നും ജാമ്യം കിട്ടിയ വിഷയത്തില്‍ മറുപടി പറയേണ്ടത് ബി.ജെ.പി നേതൃത്വമാണെന്ന് സന്ദീപ് വാര്യർ. ഈ വിഷയം തെരഞ്ഞെടുപ്പിന്റെ ഇടവേളയില്‍ തന്നെ ഞാൻ ഉന്നയിച്ചതാണ്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായി. അതാണിപ്പോള്‍ സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത്. ശ്രീനിവാസൻ വധക്കേസില്‍ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നല്‍കിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈകോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ […]Read More

Gadgets

പീരുമേട് താലൂക്കിലെ തോട്ടം ഭൂമി മുറിച്ചു വിൽക്കുന്നത് തടയണം; കേരള പ്ലാന്റേഷൻ മിഷൻ

പീരുമേട്: തൊഴിലാളികൾക്ക് ആനുകൂലം നൽകാനുണ്ടെന്ന് പറഞ്ഞുകൊണ്ട് വർഷങ്ങളായി താലൂക്കിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി മുറിച്ചു വിൽക്കുന്നു. യാതൊരു നിയമ ചട്ടങ്ങളും പാലിക്കാതെ കണ്ട് ആണ് റവന്യൂ വകുപ്പിന്റെ ഒത്താശയോട് കുടി എസ്റ്റേറ്റ് ഉടമകൾ തോട്ടം വിറ്റു വരുന്നത്. തേയിലകൾ പിഴുതു മാറ്റി ഭൂമി തുണ്ടതുണ്ടായി വിറ്റു റിസോർട്ട് മാഫിയകൾക്ക് നാളുകളായി വിറ്റു വരുന്നത്. വർഷങ്ങളായി തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങളും ഇപ്പോഴും  കൊടുക്കാനുണ്ട്. അനധികൃത ഭൂമി വിൽപ്പനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കേരള […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes