കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. 1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത്ലറ്റിക്‌സ് മത്സരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 226 സ്വര്‍ണവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യം ഉറപ്പിച്ചത്. അവസാന […]Read More
ആപ്പിളിൻ്റെ iOS 18.1ലെ പുതിയ സുരക്ഷാ ഫീച്ചർ; കള്ളന്മാർക്കും നിയമപാലകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു
ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ iOS 18.1 അപ്‌ഡേറ്റിനൊപ്പം അവതരിപ്പിച്ച പുതിയ സുരക്ഷാ ഫീച്ചർ കള്ളന്മാർക്കും നിയമപാലകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോൺ മോഡലുകൾ സ്വന്തമായി റീബൂട്ട് ചെയ്യുന്നതായി യുഎസിലെ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിയിൽ പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകൾ ഉയർന്നിരിക്കുന്നത്. ഇത് ഐഫോണിൻ്റെ സുരക്ഷ മറികടക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. iOS 18.1ലുള്ള പുതിയ ഫീച്ചറാണ് റീബൂട്ടുകൾക്ക് കാരണമെന്നാണ് ഒരു സുരക്ഷാ ഗവേഷകനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. iOS 18.1 ഐഫോണിൽ ‘ഇൻആക്ടിവിറ്റി […]Read More
ചരിത്രത്തിന്റെ ഭാഗമാകുക എന്നത് ചെറിയ കാര്യമല്ലല്ലോ, ഒരുപാട് അഭിമാനം തോന്നിയ മൊമന്റായിരുന്നു അത്’;
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ തെലുങ്ക് നടനാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്ത പുഷപ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. നാഷണൽ അവാർഡ്‌സിന്റെ ലിസ്റ്റ് പരിശോധിച്ചപ്പോൾ അതിൽ ഒരു തെലുങ്ക് നടൻ പോലും ഇല്ലാതിരുന്നത് തന്നെ നിരാശനാക്കിയെന്നും ഇതിൽ നിന്നുണ്ടായ വാശിയാണ് ദേശീയ അവാർഡ് സ്വന്തമാക്കാൻ കരുത്തായതെന്നും പറഞ്ഞിരിക്കുകയാണ് അല്ലു അർജുൻ. ‘ഞാന്‍ ഒരിക്കല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ നടന്മാരുടെ ലിസ്റ്റ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ […]Read More
സ്ത്രീകളോട് അപമര്യാദയായി പെരുമാറി, പാർട്ടി നടപടിയെടുത്തയാൾ വീണ്ടും സി.പി.എം ഏരിയ കമ്മിറ്റിയിൽ
കണ്ണൂര്‍: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കമ്മിറ്റിയില്‍. പരിങ്ങോം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എംവി സുനില്‍കുമാറിനെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സ്ത്രീകളോട് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് ഒന്നരവര്‍ഷം മുന്‍പായിരുന്നു പാര്‍ട്ടി നടപടി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ സുനില്‍ കുമാറിനെ ഏരിയ കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുനില്‍ കുമാറിനെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പി പി […]Read More
പാലക്കാട്: മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിനന്ദൻ പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനേയും സിപിഐഎം അനുകൂലിച്ച ചരിത്രമില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുനമ്പം എന്നല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹര്യമില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. മുനമ്പത്ത് കാലങ്ങളായി സമരം നടക്കുന്നുണ്ട്. […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്ഡിപിഐ. പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും. പാലക്കാട് തൃശൂര്‍ ഡീല്‍ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. പാലക്കാട് ബിജെപി-സിപിഐഎം ഡീല്‍ ഉണ്ടാകുമെന്നും എസ്ഡിപിഐ ആരോപിച്ചു. അതേ സമയം ചേലക്കരയില്‍ എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പിന്തുണക്കില്ലെന്ന് എസ്ഡിപിഐ പറഞ്ഞു. ഇരു മുന്നണികളോടും തുല്യ അകലം പാലിക്കും. ചേലക്കരയില്‍ ഡിഎംകെയ്ക്ക് പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ പറഞ്ഞു.Read More
വയനാട്: വിവാദങ്ങൾക്കപ്പുറം പാർട്ടിയാണ് പ്രധാനമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പാർട്ടി എപ്പോൾ പറഞ്ഞാലും പാലക്കാടെത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണത്തിൽ നിന്നും ചാണ്ടി ഉമ്മൻ വിട്ടുനിൽക്കുന്നുവെന്ന അഭ്യൂഹം ഉയർന്നിരുന്നു. വയനാട് പ്രചാരണം നടത്താൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് കൊണ്ടാണ് വയനാട് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ആദ്യമേ പോയി കൺവെൻഷനിൽ പങ്കെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പ്രചാരണത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതം പാർട്ടിക്ക് […]Read More
പാലക്കാട് ചിറ്റൂരില്‍ തെങ്ങിൻതോപ്പില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എമ്മിന്‍റെ നിർദേശപ്രകാരം ചിറ്റൂർ എക്സൈസ് സർക്കിള്‍ സംഘവും പാലക്കാട് ഐബി ഇൻസ്പെക്ടറും സംഘവും, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടറും സംഘവും, കെമു സംഘവും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് […]Read More
തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക്ക് പേജില്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് പാലക്കാട് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ് ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോള്‍ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നില്‍ക്കണം. സത്യമറിയാൻ ഒരു സൈബർ കേസ് നല്‍കി […]Read More
ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയതിന് ശേഷം പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ഈ വിജയം എനിക്ക് ഏറെ സന്തോഷം നൽകുന്നു. ഇന്ന് രാജ്യം മുഴുവൻ ഏറെ സന്തോഷത്തിലായിരിക്കും. കഴിഞ്ഞ രണ്ട് വർഷമായി മികച്ച പ്രകടനം നടത്താൻ പാകിസ്താൻ ക്രിക്കറ്റിന് കഴിഞ്ഞിരുന്നില്ല. ഞാൻ ടോസ് ഇടാനും സമ്മാനദാനത്തിനും മാത്രമായുള്ള ക്യാപ്റ്റനാണ്. കളത്തിൽ എല്ലാവരും എനിക്ക് നിർദ്ദേശങ്ങൾ നൽകി. ബൗളർമാരെയും ബാറ്റർമാരെയും ഞാൻ ശ്രവിച്ചു. റിസ്വാൻ പ്രതികരിച്ചു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും […]Read More

