Latest News

Month: November 2024

Gadgets

‘നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല’; വികാരനിർഭരനായി സുപ്രിംകോടതിയുടെ പടിയിറങ്ങി ചീഫ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ഞായറാഴ്ച വിരമിക്കുന്ന ഡിവൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിൽ യാത്രയയപ്പ്. അവസാനപ്രവൃത്തി ദിവസം നടന്ന സെറിമോണിയൽ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നീതിന്യായ വ്യവസ്ഥയിലെ തൻ്റെ യാത്രയിൽ സംതൃപ്തി അറിയിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് കപിൽ സിബൽ, ജൂനിയർ അഭിഭാഷകർ തുടങ്ങിയവർ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ സംഭാവനങ്ങളെക്കുറിച്ചു […]Read More

Gadgets

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനഗർ സ്വദേശികളായ ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. […]Read More

Gadgets

പൊലീസ് അറിഞ്ഞുകൊണ്ടാണ് ദിവ്യ ഒളിവിൽ കഴിഞ്ഞത്; കെ സുധാകരൻ

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസ് അറിഞ്ഞുകൊണ്ടാണ് ദിവ്യ ഒളിവിൽ കഴിഞ്ഞതെന്നും ആ സംരക്ഷണത്തിൽ ഇനി മുന്നോട്ടു പോകാമെന്ന് കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. കുടുംബക്കാർ തെരുവിലായി. ഇതിനിടയ്ക്കാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ പോകാൻ പാടില്ലായിരുന്നു. ആവശ്യം ഇല്ലാതെയാണ് ദിവ്യ ഓരോന്ന് കുത്തിപ്പൊക്കിയത്. ജാമ്യം കിട്ടിയതുകൊണ്ട് അവർ ഇതിൽ നിന്നും മോചിതയായി […]Read More

Gadgets

ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍: നവീന്‍ ബാബുവിന്റെ മണത്തില്‍ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐഎം ദിവ്യയെ സംരക്ഷിക്കുകയാണ്. പൊലീസിന്റെ സഹായവും ദിവ്യക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ വിവരം ചോര്‍ന്നത് പൊലീസില്‍ നിന്നാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ ഒരു വിഭാഗമാണ് വിവരം ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് വൈകീട്ടാണ് ജാമ്യം ലഭിച്ച പി പി ദിവ്യ ജയിൽ […]Read More

Gadgets

‘അത് നീതിന്യായവ്യവസ്ഥയുടെ കാര്യമല്ലേ, അതിൽ തങ്ങൾ ഇടപെടുന്നില്ല’; എം വി ഗോവിന്ദൻ

ചേലക്കര: പി പി ദിവ്യയുടെ ജാമ്യവിഷയത്തിൽ വ്യക്തമായ പ്രതികരണം നൽകാതെ സിപിഎഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് നീതിന്യായവ്യവസ്ഥയുടെ കാര്യമല്ലേയെന്നും അതിൽ തങ്ങൾ ഇടപെടുന്നില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. പെട്ടി വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന പി കെ കൃഷ്ണദാസിന്റെ നിലപാടിനെയും എം വി ഗോവിന്ദൻ തള്ളി. പാലക്കാട് പെട്ടി വിഷയം ഉൾപ്പെടെയുള്ളവ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യണമെന്നും, എന്നാൽ അവ മാത്രം ചർച്ച ചെയ്ത് പോകരുതെന്നും ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും എം […]Read More

Gadgets

നവീൻ ബാബുവിൻ്റെ മരണത്തിൽ ദു:ഖമുണ്ട്, പറഞ്ഞത് സദുദ്ദേശത്തോടെ; പി.പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങി. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് സ്വീകരിച്ചത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അതേസമയം പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും ദിവ്യ […]Read More

Gadgets

ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ആപ്പിൾ ഐഫോണുകൾ

2024 സാമ്പത്തിക വ‍ർഷത്തിൻ്റെ മൂന്നാംപാദത്തിൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ആപ്പിൾ ഐഫോണുകൾ. ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് ഐഫോൺ 15 സീരീസുകളാണ്. രണ്ടാം സ്ഥാനത്തുള്ളത് ഐഫോൺ 15 പ്രോ മാക്സ് ആണ്. മൂന്നാമത്തെ സ്ഥാനത്തുള്ളത് ഐഫോൺ 15 പ്രോയാണ്. ഐഫോൺ 14 ഈ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. 2018ന് ശേഷം ​ഗ്യാലക്സി എസ് സീരീസ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ​ഗ്യാലക്സി S24 ആണ് 2024 […]Read More

Gadgets

മയക്കുമരുന്ന് വിരുദ്ധതയ്ക്ക് Shoot@Drugs ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ: MJWU

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ MJWU സംഘടിപ്പിക്കുന്ന “Shoot@Drugs” മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ 2024 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് 2:30 ന് നടക്കും. മയക്കുമരുന്ന് ദുരുപയോഗം നിരോധിക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായിട്ടാണ് MJWU ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രവർത്തകർ പരിപാടിയിൽ […]Read More

Gadgets

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. 2025ല്‍ പാകിസ്താന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് 39കാരനായ താരം ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നസീബ് ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏകദിന ക്രിക്കറ്റ് മതിയാക്കിയാലും മുഹമ്മദ് നബി ടി20യില്‍ തുടരുമെന്നും നസീബ് ഖാന്‍ വ്യക്തമാക്കി. ‘അതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മുഹമ്മദ് നബി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഏകദിനത്തില്‍ നിന്ന് കളമൊഴിയണമെന്ന തന്റെ ആഗ്രഹം […]Read More

Gadgets

എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി അൻവർ

സിപിഎം നേതാവ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി പി.വി അൻവർ. ചേലക്കരയിലെ ഒരു പ്രമുഖ വ്യക്തിയെ കേസില്‍ കുടുക്കി ഒത്തുതീർപ്പാക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ വാങ്ങി എന്നാണ് ആരോപണം. അൻവറിന്‍റെ ഡിഎംകെക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് ആരോപണം. ഒരു പ്രമുഖ വ്യക്തിയെ കേസില്‍ കുടുക്കാൻ ഒരു സ്ത്രീയോട് എ.സി മൊയ്തീൻ പരാതി നല്‍കിപ്പിച്ചു എന്നും ഇത് ഒതുക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്നും ആണ് ആരോപണം. ഇക്കാര്യത്തില്‍ ബിജെപി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes