കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ, കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ എന്തിനാണ് ദിവ്യയെ സംസാരിക്കാൻ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു. പി പി ദിവ്യക്ക് കളക്ടർ പൂർണപിന്തുണ നൽകിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാർട്ടമെന്റ് മീറ്റിംഗിൽ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാൻ എന്തിന് കളക്ടർ ദിവ്യയെ […]Read More
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പരാതിക്കാരിക്ക് ലഭിച്ചത് വിചിത്ര നിർദേശം. ഒരു വർഷം മുൻപ് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാനായിരുന്നു തിരുവനന്തപുരം സ്വദേശി ശ്രീലേഖയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദേശം. ഒക്ടോബർ അഞ്ചാം തീയതിയാണ് ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിന് മറുപടിയായി ഒരു വർഷം മുൻപ് വിരമിച്ച കാട്ടാക്കട കോ-ഓപ്പറേറ്റിവ് അസിറ്റന്റ് രജിസ്ട്രാറായിരുന്ന ജയചന്ദ്രൻ എന്ന വ്യക്തിയുടെ നമ്പറാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത്. ശ്രീലേഖ […]Read More
കേരളത്തിനുപുറത്ത് യാത്ര നടത്തുന്ന മലയാളികള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വീണ്ടും കൂടിവരുന്നു. പ്രത്യേകിച്ചും രാത്രി യാത്ര ചെയ്യുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നത്. കവർച്ച തന്നെയാണ് മുഖ്യം. ഹൈവേകളിലും മറ്റും ആളൊഴിഞ്ഞ ഇടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുന്ന അക്രമികള്‍ നല്‍കാൻ കൂട്ടാക്കാത്തവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. മനഃപൂർവം അപകടങ്ങള്‍ ഇണ്ടാക്കി പണം തട്ടുന്ന രീതിയും വ്യാപകമാണ്. ബംഗളൂരുവിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ കൂടുതലും. കഴിഞ്ഞദിവസം കസവനഹള്ളിയില്‍ കാർ തടഞ്ഞുനിറുത്തി നടത്തിയ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു. ഐടി രംഗത്ത് ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി […]Read More
‘കഠിനാധ്വാനികളായ ജനങ്ങൾക്ക് പേരുകേട്ട കേരളം’; മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : കേരളീയർക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാംസ്‌കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. ”കേരളപ്പിറവി ആശംസകൾ! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ” എന്ന് പ്രധാനമന്ത്രി കുറിച്ചു. 68ാം ജന്മദിനമാണ് ഐക്യകേരളം […]Read More
കോഴിക്കോട്: താമരശ്ശേരിയില്‍ സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂള്‍ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.Read More
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ മുരളീധരനും. ഇന്നും നാളെയും മുരളീധരൻ വയനാട്ടിലെത്തും. പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ ഒറ്റെക്കെട്ടായി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്താണോ അത് അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. സ്ഥാനാർത്ഥി നിർണയത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. സ്വകാര്യ ദുഖങ്ങൾ ചർച്ച […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ദിവ്യയുടെ ജാമ്യ ഹർജി […]Read More
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യമെത്തിയത്. ‘ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തിയത്. […]Read More
തിരുവനന്തപുരം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ വിമർശനത്തിന് പിന്നാലെ രൂക്ഷമായ സമസ്തയിലെ വിഭാഗീയത പരസ്യ പോരിലേക്ക്. മുക്കം ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല ചേരി പ്രമേയം പാസാക്കി. ഉമർ ഫൈസിക്ക് മറുപടിയുമായി മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. പാണക്കാട് കുടുംബത്തെ സമസ്തയിൽ നിന്ന് മാറ്റി നിർത്താൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു […]Read More
കോഴിക്കോട്: രൂപമാറ്റത്തിനൊരുങ്ങി നവകേരള ബസ്. പുത്തന്‍ മാറ്റങ്ങളോടെ സൂപ്പര്‍ ഡീലക്‌സ് എ സി ബസായി വീണ്ടും നിരത്തിലിറക്കാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു. തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ നവകേരള ബസിനെ അവതരിപ്പിക്കുന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് […]Read More