ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവ് ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും […]Read More
അവസാന മത്സരത്തിൽ വിജയം കാണാൻ കഴിയാതിരുന്നെങ്കിലും, ആന്ദ്രേ റസ്സൽ തന്റെ പതിവ് കരുത്തും ആത്മവിശ്വാസവുമൊത്ത് കളം നിറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം വെസ്റ്റിൻഡീസിന് നഷ്ടമായെങ്കിലും, റസ്സലിന്റെ 15 പന്തിൽ നിന്നുള്ള 36 റൺസ് പ്രകടനം എല്ലാവരുടെയും കൈയ്യടിയ്ക്ക് അർഹമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അതിസ്വാഭാവികമായ ഭീകരതയോടെ ബാറ്റ് വീശിയ റസ്സൽ, ബെൻ ഡാർഷുയിസിന്റെ ഓവറിൽ മൂന്ന് സിക്സുകളും ആഡം സാംപയെയും പിറകോട്ട് തള്ളിയ പ്രകടനവും സമർപ്പിച്ചു. പ്രത്യേകിച്ച്, ഗാലറിയിലേക്കുള്ള ആദ്യ സിക്സർ സൈറ്റ് സ്ക്രീൻ തുളച്ചത് കാണികൾക്ക് മഞ്ഞു […]Read More
ഇന്ത്യയിൽ 11 വർഷം; രണ്ട് പുതിയ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റെഡ്‍മിയുടെ ആഘോഷം
2014 ജൂലൈയിലാണ് റെഡ്‍മി ഇന്ത്യയിൽ കമ്പനിയുടെ ആദ്യ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെത്തി 11 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി റെഡ്‌മി രണ്ട് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചു. റെഡ്മി ജൂലൈ 24-ന് ഈ ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ മാസം ആദ്യം റെഡ്‍മി ഷാംപെയ്ൻ ഗോൾഡ് നിറത്തിൽ നോട്ട് 14 പ്രോ+ 5ജി, നോട്ട് 14 പ്രോ 5ജി എന്നിവ […]Read More
ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുൾപ്പെടും. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് അനുവദിച്ച ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഷെൽ സ്ഥാപനങ്ങളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി ഇ.ഡി […]Read More
2006 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. പ്രതികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. […]Read More
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമാണെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയവരുടെയും വീട്ടിൽ ചികിത്സയിലിരുന്നവരുടെയും കണക്കുകൾ എടുത്താൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകാനാണ് സാധ്യത. ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട […]Read More
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. പിന്മാറ്റം ആഭ്യന്തര മന്ത്രി ജി പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളാണ് സൗമ്യലത IPS. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ധർമസ്ഥലയിലെ നിഗൂഡതകളെ കുറിച്ച് വെളിപ്പെടുത്തലുകളും പരാതികളും […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1000 രൂപയാണ് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു പവന്റെ വില. ഇന്ന് വില കുറഞ്ഞെങ്കിലും 74000 ത്തിന് മുകളിൽ തന്നെയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നലെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 ത്തിന് മുകളിൽ നൽകേണ്ടിവരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില […]Read More
ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത പടിയിറങ്ങലിന് പിന്നാലെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതിൽ ചർച്ചകൾ തുടരുന്നു. ബിജെപി നേതാവിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജെ പി നദ്ദ, വസുന്ധര രാജെ സിന്ധ്യ, മനോജ് സിൻഹ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മുക്താർ അബ്ബാസ് നഖ്വി, ആരിഫ് മുഹമ്മദ് ഖാൻ, എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. രാം നാഥ് താക്കൂർ, നിതീഷ് കുമാർ, ഹരിവന്‌ഷ് നാരായൺ സിംഗ് എന്നിവരുടെ പേരുകളും ലിസ്റ്റില്‍ ഉൾപ്പെട്ടതായാണ് റിപ്പോര്‍ട്ടുണ്ട്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് ശക്തമായി ചേർന്നുനിൽക്കുന്ന ഒരാളെ ഉപരാഷ്ട്രപതിയായി നിയമിക്കാനാണ് […]Read More
ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്വയം പരിചരണ രീതികൾ രോഗങ്ങൾ തടയുന്നതിനും ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എല്ലാ വർഷവും ജൂലെെ 24 അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ആചരിച്ച് വരുന്നു. ശാരീരികവും മാനസിക ആരോഗ്യത്തിനും പ്രധാന്യം നൽകുന്നതിനെ കുറിച്ചും ദൈനംദിന ദിനചര്യകളിൽ സ്വയം പരിചരണ രീതികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. സ്വയം പരിചരിചരണത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് ഇനി പറയുന്നത്. ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം […]Read More

