Latest News

sports

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ജയ്പൂര്‍: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. ടീം അധികൃതരാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. രാജസ്ഥാന്‍ ടീമിലെ രാഹുലിന്‍റെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും പ്രചോദിപ്പിച്ചെന്നും സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 46 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്, ഇന്ത്യന്‍ ടീമിന്റെ പരിശീലക കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍, […]Read More

Science

ഇന്ത്യയിലെ ദിനോസറുകള്‍! രാജസ്ഥാനില്‍ നിന്ന് ജുറാസിക് കാലഘട്ടത്തിലെ ഫോസില്‍ കണ്ടെത്തി.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുതലയോട് സാമ്യമുള്ള ജീവിയുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫൈറ്റോസോര്‍ എന്ന് വിളിക്കുന്ന ജീവിയുടേതാണ് ഇതെന്നാണ് കണ്ടെത്തല്‍. ഈ ഫോസിലിന് ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളമുണ്ട്. 200 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു.ന്നും കണക്കാക്കപ്പെടുന്നു. ട്രയാസിക് കാലഘട്ടത്തിന്റെ അവസാനത്തിലോ ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തിലോ ആണ് ഇവ ജീവിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിലും കരയിലുമായി ജീവിച്ചിരുന്ന ഇവയ്ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വംശനാശം സംഭവിച്ചതാണ്. ഈ ഉരഗങ്ങള്‍ ആധുനിക […]Read More

Business

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും നിലനിർത്തി. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ […]Read More

Business

നിക്ഷേപം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ഗ്യാരണ്ടീഡ് പോസ്റ്റ് ഓഫീസ് പദ്ധതി

സേവിങ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിങ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം. പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 […]Read More

Crime

കണ്ണപുരം സ്‌ഫോടനം: മരിച്ചത് അനൂപ് മാലിക്കിന്‍റെ ബന്ധു, അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂർ ചാലാട് സ്വദേശി അനൂപ്‌ മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ […]Read More

world News

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വരുന്നു. 2025 സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് ഓഗസ്റ്റ് 3 ന് ഗുജറാത്തില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ദീര്‍ഘ ദൂര റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ്. അത്യാധുനിക സൗകര്യങ്ങള്‍, വേഗത എന്നിവയാണ് പുതിയ സ്ലീപര്‍ ട്രെയിന്‍റെ പ്രത്യേകത. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി (ഐസിഎഫ്) സഹകരിച്ച് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ […]Read More

National

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഭക്ഷ്യ ഉല്‍പ്പാദന ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സര്‍വേ നടന്നുവരികയാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതിനായുള്ള സര്‍വേ പുരോഗമിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് […]Read More

Business

വമ്പന്‍ ഐപിഒയുമായി ജിയോ, 2026 ല്‍ ഓഹരി വിപണിയിലേക്ക്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള്‍ ഓഹരി വിപണിയിലേക്ക്. 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. റിലയന്‍സിന്റെ 48-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനുള്ള സുപ്രധാന ചുവട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോ ഐപിഒ ഫയല്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2026 ന്റെ ആദ്യ പകുതിയോടെ ജിയോ […]Read More

Entertainment

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്സിന്റെ “ലോക”

ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്. ഇതിന് മുൻപും ഗംഭീര ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഈ ബാനർ മലയാള സിനിമയുടെ വളർച്ചയിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൂടിയാണ് ലോകയിലൂടെ […]Read More

sports

സ്വന്തം നാട്ടിലെ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങാന്‍ മെസി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം മെസി. അടുത്തയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനിസ്വേലയ്ക്കെതിരായ പോരാട്ടം ദേശീയ ടീമിനൊപ്പം സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന ലോകകപ്പ് യോഗ്യതാ മത്സരമാണെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ഇത് എനിക്ക് വളരെ വളരെ പ്രത്യേകമായ ഒരു മത്സരമായിരിക്കും, കാരണം ഇത് അവസാന യോഗ്യതാ മത്സരമാണ്’ ലീഗ് കപ്പില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി മയാമി ഫൈനലില്‍ എത്തിയ ശേഷം മെസി പറഞ്ഞു. വ്യാഴാഴ്ച […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes