Latest News

Kerala

900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് […]Read More

Kerala

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യ സുരക്ഷിതമായി നാട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ നാദാപുരത്തെ വീട്ടിൽ എത്തുകയായിരുന്നു. നാല് ദിവസം ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും മാത്രമാണ് ആശ്രയിച്ചതെന്നും, താൻ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. ഫോൺ ചാർജ് തീർന്നതിനെ തുടർന്ന് ആരെയും ബന്ധപ്പെടാൻ കഴിയാതെ പോയതായും വ്യക്തമാക്കി. സംഭവത്തിനുശേഷവും ട്രക്കിങ് തുടരാനുള്ള ആഗ്രഹം ഉണ്ടെന്നും ശരണ്യ കൂട്ടിച്ചേർത്തു. ട്രക്കിങ്ങിനിടെ രണ്ടാം തീയതി ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. വഴി തെറ്റിയതായി അറിയിച്ച […]Read More

Kerala

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (ഐ) (ഐ), 173 വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 123 (1) വകുപ്പും ചുമത്തിയാണ് നടപടി. കിറ്റുകൾ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയ്യാറാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. 72,542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റുകൾ ഒരുക്കിയതെന്ന് ടി.എൻ. പ്രതാപൻ […]Read More

world News

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു

ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. കപ്പലിൽ എൽപിജി വഹിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉപരോധം നിലവിൽ വന്നതിന് ശേഷം ‘ഗ്രീൻ ആശ’ ഉൾപ്പെടെ എട്ട് ഇന്ത്യൻ കപ്പലുകൾ ഇതിനകം ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്. ഇതിൽ എൽപിജി വഹിച്ച രണ്ട് കപ്പലുകളും ഉൾപ്പെടുന്നു. മാർച്ച് 26 മുതൽ 28 വരെ 92,612 […]Read More

Kerala

വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി

ഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി തടയണമെന്നാവശ്യപ്പെട്ട് പാരിസ്ഥിതിക സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. തുരങ്കപാത നിർമ്മാണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാതയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുരങ്കപാത പലയിടത്തും നിർമ്മിക്കുന്നുണ്ടെന്നും ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.Read More

Crime

ബിഹാറിൽ വിഷമദ്യം ദുരന്തം; മരണം അഞ്ചായി, ഒമ്പത് പേർ ചികിത്സയിൽ

പട്‌ന: ബിഹാറിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ചികിത്സയിലുള്ള ഒമ്പത് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ […]Read More

Kerala

അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ  തള്ളി

എറണാകുളം: തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ നൽകിയ ബാലറ്റിലെ പേര് മാറ്റാനുള്ള അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേരായ അഞ്ജലി പി.വി. തന്നെയാണ് ബാലറ്റിൽ ഉപയോഗിക്കേണ്ടതെന്ന് നിർദേശം നൽകി.അഞ്ജലി പി.വി. എന്ന പേരിനു പകരം ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ നൽകിയത്. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥാനാർഥി.പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് ഇതിനകം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇനി പേര് മാറ്റം സാധ്യമല്ലെന്നും […]Read More

World

ഇറാനില്‍ യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു

ടെഹ്‌റാന്‍: യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്നും സ്വയം എജക്ട് ചെയ്ത് ചാടിയതായി റിപ്പോര്‍ട്ട്. ഇറാനിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ് പൈലറ്റ് ചാടിയതെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ശേഷം ഇറാനിനകത്ത് നിന്ന് തകരുന്ന ആദ്യ യുഎസ് യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ് 35 വിമാനമാണ് ഇറാന്‍ തകര്‍ത്തതെന്നാണ് വിവരം. പൈലറ്റിനായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം പൈലറ്റിനെ കണ്ടുകിട്ടിയാല്‍ ഉപദ്രവിക്കാതെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇറാന്‍ ജനതയ്ക്ക് കിട്ടിയ […]Read More

Kerala

യുവനടിയെ പീഡിപ്പിച്ച കേസ്: രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.ജനുവരി 30നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മുൻപ് ഉണ്ടായിരുന്ന കേസുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ […]Read More

Kerala

മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്:അടുത്ത മൂന്ന് ദിവസം മഴ..

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് ദിവസം ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ആറാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes