തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത വർധിക്കുമെന്ന പ്രവചനത്തെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസമയം ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഈ ജില്ലകളിൽ […]Read More
മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ഇഡി. സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടി.യുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട അന്തിമ നിയമനടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, കൂടുതൽ ജാഗ്രതയോടെയാണ് ഇഡിയുടെ മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികൾക്ക് ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നാൽ കേസിന്റെ ഭാവിയെ തന്നെ അത് ബാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. അതിനാൽ നിയമപരമായ പിഴവുകൾക്ക് ഇടനൽകാതെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത വർധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]Read More
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി
ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. “കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല”, “അദ്ദേഹം ജനനായകനായി ഉയരും” തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് […]Read More
തൃശൂർ: തെരുവുനായ ശല്യം നിയന്ത്രണാതീതമായ സാഹചര്യത്തിൽ തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി സ്കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചു. നായകളുടെ ആക്രമണ ഭീഷണി മൂലം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് എ.ഇ.ഒയുടെ നിർദേശപ്രകാരം സ്കൂൾ അടച്ചത്. സമീപ ദിവസങ്ങളിൽ സ്കൂൾ പരിസരത്ത് തെരുവുനായകളുടെ സാന്നിധ്യം വ്യാപകമായിരുന്നു. ഇതിനിടെ ഒരു വിദ്യാർത്ഥിയെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. ഏകദേശം ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശുചിമുറിയിൽ പോകാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണെന്ന് അധ്യാപകർ പറയുന്നു. ക്ലാസ് […]Read More
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ
ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് […]Read More
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിനെതിരെ അസാധാരണ നിയമനീക്കങ്ങളുമായി കേരള പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് തന്നെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. അതേസമയം, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെയും സമീപിച്ചു. കേസിലെ പന്ത്രണ്ടാം പ്രതിയായ ലെനിൻ രാജിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാനിരുന്ന കോടതി, ഇഡിയുടെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തി തീരുമാനം മാറ്റിവെച്ചു. ഇതോടെ കേസിൽ പുതിയ […]Read More
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലും സംവിധായകരിലും ഒരാളായി വിലയിരുത്തപ്പെടുന്ന ഭാഗ്യരാജിന്റെ വിയോഗം ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്. 1953 ജനുവരി 7ന് ജനിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ്, തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായും തിരക്കഥാ സഹായിയായുമാണ് സിനിമാ ജീവിതം ആരംഭിച്ചത്. 16 വയതിനിലേ, […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ഉയരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇന്നലെ എട്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് പേർക്കും വയനാട്ടിൽ രണ്ട് പേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ജില്ലാതല നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്. അതേസമയം, കോഴിക്കോട് സ്ഥിരീകരിച്ച നിപ കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കീം (KEAM) 2026 പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും. ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന്, പുതുക്കിയ മാർക്കുകൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള […]Read More

