Latest News

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികൾക്കും ജാമ്യമില്ല

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരസിച്ചത്. എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇഡി സംഘം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയതിന് ശേഷമാണ് സംഭവം ഉണ്ടായത്. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘം തടഞ്ഞുവെക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായി പൊലീസ് […]Read More

Health Kerala

വയറുവേദനയുമായി എത്തി 9 വയസുകാരന്‍; ‘ഗ്യാസിന്റെ ഗുളിക നല്‍കി മടക്കി’, കോഴിക്കോട് മെഡിക്കല്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ചികിത്സയ്ക്കെത്തിയ ഒമ്പത് വയസുകാരന്റെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവശ്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിനുള്ള മരുന്ന് നല്‍കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടക്കാന്‍ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കാനോ വിശദ പരിശോധനകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടും അവ പരിഗണിച്ചില്ലെന്നും […]Read More

sports

ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടിൽ; ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി മെസി

ഡാലസ്: നിലവിലെ ചാമ്പ്യൻമാരായ അർജന്റീന 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടമായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പിച്ചു. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) പരാജയപ്പെടുത്തിയാണ് ലയണൽ സ്കലോണിയുടെ ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എന്നാൽ ഈ വിജയം അർജന്റീനയ്ക്ക് സാധാരണൊരു ജയമല്ല. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് നായകൻ ലിയോണൽ മെസി ടീമിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഇരട്ട ഗോൾ […]Read More

Kerala

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി മാറ്റി, മെമ്മറി കാർഡ് ചോർച്ചയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം എന്നിവരടക്കമുള്ള പ്രതികളാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രത്യേക കോടതി പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് […]Read More

Education Kerala

കീം ഫലപ്രഖ്യാപനം മാറ്റി; സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക്

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം 2026 പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലത്തിലെ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച ശേഷമാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. ഇതോടെ പുതുക്കിയ മാർക്ക് വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി […]Read More

National

നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ

‍ഡൽഹി : നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബീഹാറിലെ ലഖിസരായിയിലാണ് സംഭവം. ആൾമാറാട്ട റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷാ ക്രമക്കേടിന് പിന്നിൽ സംഘടിത സംഘമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശിലും നീറ്റ് പുനഃപരീക്ഷയ്ക്കിടെ സംശയാസ്പദ […]Read More

National

കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം; ജീവന് ഭീഷണിയെന്ന് യുവതി

കൊച്ചി: കുംഭമേള വൈറൽ താരമായി ശ്രദ്ധ നേടിയ യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതിയുടെ നിർദേശം. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. കൊച്ചി സെൻട്രൽ പൊലീസിനാണ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. കേരളത്തിലായതിനാലാണ് താൻ സുരക്ഷിതമായി ജീവിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് മടങ്ങിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭീഷണി നേരിടുന്നതായും യുവതി കോടതിയെ അറിയിച്ചു. ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും യുവതി കോടതിയിൽ ഹാജരാക്കി. അതേസമയം, കേസിലെ പ്രധാന വിവാദം യുവതിയുടെ […]Read More

World

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ലംഘനം; തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം,

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നിലവിൽ വന്ന പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം വീണ്ടും സംഘർഷം. തെക്കൻ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ നബാതിയ മേഖലയിലും അറബ്‌സലിം നഗരത്തിലും ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും […]Read More

Kerala

ഓപ്പറേഷൻ തൂഫാൻ തുടരും; ഇതുവരെ പിടിച്ചെടുത്തത്15 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കുമെതിരായ നടപടികൾ ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണ തേടുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിലൂടെ ഇതിനകം ഏകദേശം 15 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും എംഎൽഎമാരെയും […]Read More

world News

ഹോർമൂസ് കടലിടുക്ക് പൂർണമായി തുറന്നിട്ടില്ല; നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക

ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നിട്ടും ലോക വ്യാപാരത്തിന് നിർണായകമായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇതുവരെ പൂർണമായും സാധാരണ നിലയിലായിട്ടില്ല. നിലവിൽ ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരദേശ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിനിടെ ഇറാനുമേലുള്ള നാവിക ഉപരോധം ഔദ്യോഗികമായി പിൻവലിച്ചതായി അമേരിക്കൻ സൈനിക വിഭാഗം അറിയിച്ചു. മേഖലയിലെ നിയന്ത്രണ നടപടികൾ അവസാനിപ്പിച്ച് സാധാരണ സമുദ്ര സുരക്ഷാ നിരീക്ഷണ സംവിധാനത്തിലേക്ക് മടങ്ങിയതായും അമേരിക്ക വ്യക്തമാക്കി. എന്നാൽ സമാധാന കരാർ നിലവിൽ വന്ന ശേഷവും ഹോർമൂസ് കടലിടുക്കിലെ കപ്പൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes