കൊച്ചി: മട്ടാഞ്ചേരിയില്‍ എല്‍.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട് തല്ലി പരിക്കേല്പിച്ചത്. ഇവരെ കോടതിയില്‍ ഹാജരാക്കും. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ ശരീരത്തിലെ പാടുകള്‍ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ […]Read More
കാസര്‍കോട്: ഓട്ടോറിക്ഷ പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. ആരോപണ വിധേയനായ എസ്ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന് അബ്ദുല്‍ ഷാനിസ് പറഞ്ഞു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല. പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും മകന് പറഞ്ഞു. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഷാനിസ് പ്രതികരിച്ചു.’ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം; എസ്ഐക്കെതിരെ കേസെടുക്കണമെന്ന് കുടുംബംഎസ്ഐ അനൂപില്‍ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് സത്താര്‍ […]Read More
തിരുവനന്തപുരം: മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. ഡ്രൈവര്‍ യദു കന്റോണ്മന്റ് സ്റ്റേഷനില്‍ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാര്‍ കണ്ടെത്താത്തതിലും മൊഴി എടുക്കാത്തതിലുമാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 22-ന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറായ യദു മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയ്ക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് നല്കിയ പരാതി അന്വേഷിക്കാത്തതിലാണ് കോടതിയുടെ വിമര്‍ശനം. […]Read More
ഒരു കാലത്ത് കേരളത്തിൽ വിജയ്ക്കൊപ്പം ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന നടനായിരുന്നു സൂര്യ. എന്നാൽ മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും സൂര്യയെയും സൂര്യ ചിത്രങ്ങളെയും കളക്ഷനിൽ പിന്നോട്ടടിച്ചു. വീണ്ടും തന്റെ ഒന്നാം സ്ഥാനം പിടിച്ചടക്കാൻ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സൂര്യ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ റിലീസിനെ വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ സൂര്യ ആരാധകർ. ചിത്രത്തിന്റെ റിലീസിന് ഒരു മാസം ബാക്കി നിൽക്കെ ഫാൻ ഷോ ടിക്കറ്റുകൾ വളരെ വേഗം വിറ്റ് തീരുന്ന കാഴ്ചയാണ് കാണാനാകുന്നത്. […]Read More
കൊച്ചി: വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസിൽ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. നാല് നിർമ്മാതാക്കളുടെ അറസ്റ്റാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞത്. എറണാകുളം സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. ആന്റോ ജോസഫ്, അനില്‍ തോമസ്, […]Read More
കോഴിക്കോട്: കോഴിക്കോട് ക്യാമ്പസുകളില്‍ കെഎസ്യു മുന്നേറ്റം. മൂന്നരപതിറ്റാണ്ടിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പിടിച്ചെടുത്തു. ഒരു ജനറല്‍ സീറ്റില്‍ മാത്രമാണ് എസ്എഫ്ഐയ്ക്ക് വിജയിക്കാനായത്. നിലവില്‍ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം കോഴിക്കോട്ടെ ക്യാമ്പസുകളില്‍ കെഎസ്യുവാണ് മുന്നിട്ട് നില്‍ക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ്, കുന്നമംഗലം SNES കോളേജ്, കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലാണ് കെഎസ്യു ജയിച്ചത്. കോടഞ്ചേരി ഗവ. കോളേജ്, നാദാപുരം ഗവ. കോളേജ് എന്നിവ KSU മുന്നണി […]Read More
കൊച്ചി: ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്ട്ടിന്. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര് ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന് സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തി. അതേസമയം നടന് ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി […]Read More
മുംബൈ: വ്യവസായ പ്രമുഖന് രത്തന്‍ നേവല്‍ ടാറ്റയ്ക്ക് വിട നല്കി രാജ്യം. ഇന്ത്യന്‍ വ്യവസായ രംഗത്തെ ആഗോള തലത്തില്‍ അടയാളപ്പെടുത്തിയവരിലൊരാളായ രത്തന്‍ ടാറ്റയ്ക്ക് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യ യാത്ര ഒരുക്കിയത്. മുംബൈയിലെ വോര്‍ളി ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് (എന്‍സിപിഎ) ലെ പൊതുദര്ശനത്തില് നിരവധി പ്രമുഖര്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. ആര്‍ബിഐ […]Read More
ആലപ്പുഴ: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പല തവണ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും തോട്ടപ്പള്ളി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ തടഞ്ഞെന്ന് നിലമ്പൂർ എം എൽ എ പി വി അന്‍വര്‍. കരിമണല്‍ ഖനനത്തില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തോട്ടപ്പള്ളി സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇപ്പോള്‍ അങ്ങോട്ട് പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്നം പരിഹരിക്കാമായിരുന്നു. ഇപ്പോള്‍ വേലിക്കെട്ടുകള്‍ ഇല്ല. സംസ്ഥാന വ്യാപകമാക്കേണ്ട വിഷയമാണിത്. കരിമണല്‍ സമരം […]Read More
ന്യൂഡൽഹി: രണ്ട് സുപ്രധാന പ്രതിരോധ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. അമേരിക്കയിൽ നിന്ന് 31 MQ-9B സായുധ ഡ്രോണുകൾ വാങ്ങുന്നതിനും രണ്ട് ആണവ അന്തർവാഹിനികളുടെ നിർമ്മാണത്തിനുമാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. മൂന്ന് സേനകൾക്കും MQ-9B സായുധ ഡ്രോണുകൾ നൽകും. ഉത്തർപ്രദേശിലെ രണ്ട് സൈനിക താവളങ്ങളിലേയ്ക്കായി കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവും ദക്ഷിണേന്ത്യയിൽ നാവികസേനയ്ക്ക് 15 എണ്ണവുമാണ് ലഭിക്കുക. 2-3 വർഷത്തിനുള്ളിൽ MQ-9B ഡ്രോണുകൾ എത്തിത്തുടങ്ങും.MQ-9 റീപ്പറിൻ്റെ ആധുനിക വകഭേദമാണ് MQ-9B ഡ്രോണുകൾ. ഇന്ത്യയുടെ നിരീക്ഷണവും ആക്രമണ [&Read More

