ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ.മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് പുലർച്ചെ 2.30 ന് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയിൽ നിന്നും രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിന്നാലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പോറ്റിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന് പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. […]Read More
കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിന് പിന്നാലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി. സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്കൂൾ മാനേജ്മെൻ്റ് പിടിവാശി തുടർന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം സ്കൂള്‍ വിടാന്‍ […]Read More
കൊച്ചി : ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടന് ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ടുനല്‍കുക.ന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ കോടതിയെ സമീപിച്ചത്.പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന് ദുൽഖർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദുൽഖറിൻ്റെ […]Read More
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. സ്കൂളിൽ വിദ്യാർഥി പ്രതിഷേധം കടുത്തതോടെ പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷൻ നടപടി അംഗീകരിക്കില്ലെന്നാണ് വിദ്യർഥികളുടെ തീരുമാനം. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും ഇവർ രാജിവയ്ക്കണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.Read More
ഇടുക്കി : ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും.രണ്ടു ബാച്ചുകളിലായി 120 കുട്ടികളാണ് ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിൽ പഠിക്കുന്നത്. അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കുന്നതോടെ, വിദ്യാര്‍ത്ഥികളുടെ എണ്ണം 180 ആവും. എന്നാൽ നഴ്സിങ് കോളേജിന് സ്വന്തമായി ഒരു കെട്ടിടമില്ല. ആവശ്യത്തിന് ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി ഇങ്ങനെ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ല. സമരത്തിന് നഴ്സിങ് വിദ്യാർഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ൽ […]Read More
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ പ്രധാന അധ്യാപികയെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് മാനേജ്മെൻ്റ്. വിദ്യാർഥി പ്രതിഷേധം പിടിവിട്ടതോടെയാണ് മാനേജ്മെൻ്റിൻ്റെ നടപടി. പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. എന്നാൽ സസ്പെൻഷൻ അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. അന്വേഷണവിധേയമായി പത്ത് ദിവസത്തേക്കാണ് മാറ്റി നിര്‍ത്താനാണ് തീരുമാനം. അധ്യാപികയുടെ മാനസിക പീഡനമാന് മകന് ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അര്‍ജുന്റെ മരണത്തിനിടയാക്കിയ സംഭവം നടക്കുന്നത് കഴിഞ്ഞ […]Read More
പാലക്കാട്: കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയ്ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. അധ്യാപികയുടെ മാനസിക പീഡനമാന് മകന് ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അര്ജുന് മരിച്ചതല്ല, കൊന്നതാണ്’അര്ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി മറ്റുള്ളവര്‍ക്ക് സന്ദേശം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരള്‍, കിഡ്നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്നിയും കരളും പാന്‍ക്രിയാസും […]Read More
കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ നിന്ന് പീഡനം നേരിട്ടു എന്നാരോപിച്ച് ആത്മഹത്യ കുറിപ്പ് എഴുതി കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. മരണമൊഴിയാണ് എന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച യുവാവിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നു. ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവാവിന്റെ മരണ മൊഴിയിൽ ഉണ്ടായിരുന്നു. യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും CDR ഉം വിശദമായി പോലീസ് പരിശോധിക്കും. ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. യുവാവ് […]Read More
കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സഭകളുടെ എക്യുമെനിക്കൽ യോഗം. കോടതി പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് സർക്കാർ സമവായ തീരുമാനം എടുത്തത്. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി ക്രൈസ്തവ മാനേജുമെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമെന്നായിരുന്നു തീരുമാനം. സുപ്രീം കോടതിയിൽ […]Read More

