കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ആവശ്യം. മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറത്ത് കഴിഞ്ഞ ദിവസംചേര്‍ന്ന ജില്ലാ റവന്യൂ അസംബ്ലിയിലാണ് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎല്‍എ ആവശ്യപ്പെട്ടത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കില്‍ […]Read More
തിരുവനന്തപുരം: ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേരള സർവകലാശാല പുറത്തിറക്കി. ഇതുസംബന്ധിച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകുകയും, ഇത് ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാമെന്നും സർക്കുലറിൽ പറയുന്നു. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതിയാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ടോ? എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് […]Read More
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. എന്നാൽ ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടിയായായിരുന്നു സർക്കാരിൻ്റെ പ്രസ്താവന. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളിൽ ആകെ 2634 കേസുകളാണ് എടുത്തത്.1047 കേസുകൾ പിൻവലിക്കാൻ അപേക്ഷ നൽകുകയോ പൊലീസ് നടപടി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. 26 കേസുകളിൽ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ ബോംബ് ഭീഷണി സന്ദേശം. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകൾ സന്ദേശത്തിൽ പറയുന്നുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി. സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ […]Read More
തൃശൂർ: എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം എയിംസ് ആലപ്പുഴക്ക് കൊടുക്കില്ലെങ്കിൽ പിന്നെ തമിഴ്നാടിന് കൊടുക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുനമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സുരേഷ് ഗോപി ആദ്യം പറഞ്ഞത് എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു. കാസർഗോഡെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി ജില്ലാകമ്മിറ്റി തുടരുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ മന്ത്രി പി […]Read More
മത്സ്യബന്ധന വിവരശേഖരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യാനങ്ങളിൽ ഇലക്ട്രോണിക് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി. കൊച്ചിയിൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സർവേ ഓഫ് ഇന്ത്യയും (എഫ്എസ്ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് […]Read More
അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ആൻഡ് എക്സ്പോയായ ബയോ കണക്റ്റിൻ്റെ ലോഗോ നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, കെഎസ്ഐഡിസി എന്നിവർ ചേർന്ന് ഒക്ടോബർ 9,10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ്സംഘടിപ്പിക്കുന്നത്. രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ മികച്ച പങ്കാളിത്തം മുൻ രണ്ടു വർഷങ്ങളിലും ബയോ […]Read More
തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന് അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചര്‍ച്ച. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി, കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമെന്നു വ്യക്തമാക്കി. യുഎസ് പിന്തുണയോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ അട്ടിമറിച്ച് ഇസ്രായേല്‍ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ത്തുവെന്നും, കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന് ജനത നേരിടുന്ന അധിനിവേശവും […]Read More
പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കാനും , തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കുകയും , ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. 1999 മുതലുള്ള വിവരങ്ങളില്‍ […]Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കാനുള്ള നീക്കം നിഷ്കളങ്കമായി കാണാൻ ആകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തിടുക്കപ്പെട്ട് തീവ്ര വോട്ടർ പരിഷ്കരണം നടത്തുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് നടക്കുന്നത്. പ്രായപൂർത്തി വോട്ടവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ് രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് […]Read More

