വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത് എന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മടങ്ങിയിട്ട് മൂന്ന് മാസമാസമായി. സപ്ലൈകോ വഴി പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകളാണ് ദുരന്തബാധിതർക്ക് നൽകിയിരുന്നത്. വാടക വീടുകളിലും ബന്ധുവീടുകളിലുമായി അഭയം തേടിയവർക്ക് ഈ കൂപ്പണുകൾ ഏറെ സഹായമായിരുന്നു.Read More
നവകേരള നിര്‍മിതിയുടെ മുന്നേറ്റത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി.പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലായിടത്തും കിഫ്ബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. രജത ജൂബിലിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. 27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, […]Read More
മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചോലനായ്ക്കർ വിഭാഗത്തിലുള്ള കരുളായി ഉൾവനത്തിലെ സുസ്മിത(20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ചയാണ് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദവും ശരീരത്തിലെ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
കായിക കേരളത്തിന് അഭിമാനമായി ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. ഒരു കാലത്ത് തൃശൂർ നഗരത്തിന്റെ മാലിന്യങ്ങൾ അത്രയുംപേറിയിരുന്ന ലാലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്. ജീവിച്ചിരിക്കുന്പോൾ സ്വന്തം പേരിൽ കായിക സമുച്ചയം ഉയർന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഫുട്ബോൾ താരം ഐ എം വിജയൻ പറഞ്ഞു.സംസ്ഥാന ചലച്ചിത്ര […]Read More
പത്തനംതിട്ട : കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രക്ഷണം കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് ഈ തിങ്ക് ഫെസ്റ്റ് വഴി തുറക്കുമെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളും യുവജനങ്ങളുടെ നൂതന ആശയങ്ങളും പങ്കുവെക്കാനുള്ള സുപ്രധാന വേദിയായി ഈ ഫെസ്റ്റ് മാറുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, പൊതുഗതാഗതം, ഉന്നത വിദ്യാഭ്യാസം, […]Read More
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിൽ. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ […]Read More
കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.Read More
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനച്ചടങ്ങില്‍ പ്രമുഖ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചു. വ്യക്തിപരമായ തിരക്കുകൾ മൂലം ചടങ്ങിൽ എത്താനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് ചിത്രീകരണത്തിലാണ് എന്നാണ് വിവരം. ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങ്. അതേസമയം, ഈ ചടങ്ങിൽ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി. ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ഇന്നു രാവിലെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ […]Read More
തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി കെ.ജി. ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ ബഹുമതി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മാനിച്ചാണ് പുരസ്കാരം. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തീവ്രമായ നിലപാട് രേഖപ്പെടുത്തുമ്പോഴും, ഭാവനാപരവും മാനുഷികവുമായ ആഴം കൈവിടാത്ത കവിതകളാണ് ശങ്കരപ്പിള്ളയുടെ സൃഷ്ടികൾ എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ […]Read More
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബൂത്തുകളിലെത്തുന്നവർക്കായി കുടിവെള്ളവും ഇരിപ്പിട സൗകര്യവും ഒരുക്കണമെന്ന് കോടതി വ്യക്തമാക്കി. നീണ്ട നിരയിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് സ്കൂളുകളിലുള്ള ബെഞ്ചുകളും കസേരകളും നൽകാനാവുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന് പറഞ്ഞു. ബൂത്തിൽ തിരക്ക് കൂടുതലാണോ എന്നു മുൻകൂട്ടി അറിയുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ഉള്ള പോളിംഗ് സമയത്തിൽ 660 മിനിറ്റ് മാത്രമാണുള്ളത്. ഒരു ബൂത്തില്‍ […]Read More

