ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 60.78 കോടി രൂപ ചെലവിലാണ് ദേശീയ ജലപാതയ്ക്ക് പുറകെ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നാലുചിറ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഏറ്റവും ആകര്‍ഷകമായ പാലമാണ് നാടിന് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് നദിയില്‍ […]Read More
തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് സഹായകരമാകുന്ന ക്ലൂ ആപ്പുമായി തദ്ദേശ വകുപ്പും ശുചിത്വമിഷനും.യാത്രയ്ക്കിടെ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള ലൂ എന്നതിൻ്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നതെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജഷ് ഫേസ്ബുക്കിൽ കുറിച്ചു. കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് […]Read More
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ 76 ഗ്രാമിന്റെ 9 ആഭരണങ്ങളും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും പരിശോധിക്കും. കൂടാതെ പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളും സ്പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് […]Read More
കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണമെന്നും ഹൈബി ഈഡൻ എംപി. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും ദുരൂഹ ബിസിനസ് ഡീലിനെക്കുറിച്ചും അദ്ദേഹം ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്റോ അഗസ്റ്റിന്റെ നിലപാടിൽ സംശയമുണ്ട്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയതെന്നും ഹൈബി ഈഡൻ […]Read More
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പി എം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകുമെന്നും ബിനോയ് വിശ്വം അറിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. അതേസമയം, പിഎം ശ്രീ […]Read More
സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ ‘പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്സ്, കായ ചികിത്സ ജനറല്‍ മെഡിസിന്’ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സ്പെഷ്യാലിറ്റികളും ഉണ്ടായിരിക്കും. ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി […]Read More
ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി രൂപതയുടെ പുതിയ മെത്രാനായി ഫാദര്‍ ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇറ്റാലിയന്‍ സമയം ഉചയ്ക്ക് 12 മണിക്കാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇതിനൊപ്പം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ഫോര്‍ട്ടു കൊച്ചി ബിഷപ്പ്സ് ഹൗസിലെ ചാപ്പലില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെയും മറ്റ് ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാ പറമ്പില്‍ പുതിയ ബിഷപ്പിന്റെ […]Read More
ബെംഗളൂരും: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി ഗോവര്‍ധനാണ് വിറ്റത്. എന്നാൽ ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്ധന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണം […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കേരളത്തെ ഗ്ലോബൽ സ്കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച ‘മെറിടോറിയ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായിക പരിശീലന മേഖലയിൽ കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരം, ഇൻഡസ്ട്രി 4.0 ന്റെ ആവശ്യത്തിനായി നൂതന കോഴ്സുകൾ ആരംഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് ഏറ്റവും ആധുനികമായ പരിശീലനം ഉറപ്പാക്കും. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് […]Read More
തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG Coffee Times’ എന്ന പേരിലാണ് പുതിയ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കലുങ്ക് സംവാദത്തിലെ വിവാദങ്ങൾ തിരിച്ചടി ആയെന്ന് ബിജെപിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ പരിപാടി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടാണ് പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന ‘ചായ് പെ ചർച്ച’യുടെ മാതൃകയിലാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തിൽ പുതിയ സംവാദ പരുപാടി നടപ്പാക്കാൻ തീരുമാനിച്ചത്. […]Read More

