പാലക്കാട്: പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം ഉണ്ടായത്. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു. ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിന്‍വലിച്ചാലേ പാലക്കാട് അൻവറിന്‍റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു. അൻവര്‍ സൗകര്യമുണ്ടെങ്കിൽ […]Read More
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന താരമായി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ. ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം അപൂർവ്വ നേട്ടത്തിലേക്കെത്തിയത്. മുഷ്ഫിഖുർ റഹീമിനെ ക്ലീൻ ബൗൾഡാക്കിയായിരുന്നു നേട്ടം. 11817 പന്തുകളാണ് 300 വിക്കറ്റുകൾ നേടാൻ റബാഡയെറിഞ്ഞത്. 12602 പന്തുകളിൽ നിന്ന് 300 വിക്കറ്റെടുത്തിരുന്ന പാക്സിതാന്റെ വഖാർ യൂനുസായിരുന്നു ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 12605 പന്തിൽ നിന്ന് 300 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്‌റ്റൈയ്ൻ, 13672 […]Read More
വീട്ടിലെത്തി അടിവസ്ത്രത്തിൽ നിർത്തി മർദിച്ചു; യുവാവിന്‍റെ മരണത്തിൽ എക്സൈസ് സംഘത്തിനെതിരെ കുടുംബം
പത്തനംതിട്ട: എക്സൈസ് ജീവനക്കാർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ പറഞ്ഞിരുന്നുവെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നും എക്സൈസിൽ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അയല്‍വാസി പറഞ്ഞു. മകനെ എക്സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ […]Read More
കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം കലൂർ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ സംസ്കരിക്കും. എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കെ ജെ […]Read More
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ പ്രവര്‍ത്തികളെയും കോടതി തടഞ്ഞു. എന്‍സിപിസിആറിന്റെ ഉത്തരവിനെതിരെ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയുമടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച […]Read More
പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയില്‍. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍ ശോഭ മത്സരിക്കാനെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിനിടെ ശോഭയെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി […]Read More
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇയോടും […]Read More
നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സ്ത്രീപീഡന പരാതികള്‍ വിദേശത്തും വൈകാറുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂ ഡല്‍ഹി: സ്ത്രീപീഡന സംഭവങ്ങളില്‍ പരാതി നല്‍കാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലില്‍ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റില്‍ നിന്ന് ഇടക്കാലസംരക്ഷണം നല്‍കിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ […]Read More
പാലക്കാട്: മതേതരത്വം സംരക്ഷിക്കാനാണ് യുഡിഎഫ് ഡീലെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫ് മത്സരിക്കുന്നത് ഒന്നാമതെത്താനാണ്. ഒന്നാമത് നില്‍ക്കുന്നവര്‍ രണ്ടാമത് നില്‍ക്കുന്നവരുമായി എങ്ങനെ ഡീല്‍ ഉണ്ടാക്കുമെന്ന് രാഹുല്‍ ചോദിച്ചു. ബിജെപി ഒന്നാമത് എത്തണമെന്നാണോ സിപിഐഎം ആഗ്രഹിക്കുന്നത്? മതേതരത്വം പുലരാന്‍ ആഗ്രഹിക്കുന്ന സിപിഐഎം പ്രവര്‍ത്തകരിലാണ് വിശ്വാസം. തന്റെ മതേതര നിലപാട് ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. മതേതര വോട്ടുകള്‍ ലഭിക്കാതിരിക്കാന്‍ കാരണങ്ങളില്ല. ഇത്തവണ ആധികാരികമായ ജയം ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് […]Read More
തൃശൂർ: ചേലക്കരയിലെ ജനങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് എൽഡിഎഫെന്ന് ചേലക്കരയുടെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമ്പോൾ നിരവധി പേർ ചെയ്യേണ്ട ഓരോ കാര്യങ്ങളായി വന്ന് ഓർമിപ്പിക്കാറുണ്ടെന്നും യു ആർ പ്രദീപ് പറഞ്ഞു. ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. മികച്ച വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കരയിലെ ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. പലരും ചെയ്യേണ്ട ഓരോ കാര്യങ്ങളായി വന്ന് ഓർമിപ്പിക്കാറുണ്ട്. അപ്പുറത്ത് എന്തൊക്കെ നടന്നാലും ശരി, ജനങ്ങൾക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്. 96 മുതൽ ജനം […]Read More

