കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബു യാത്രയയപ്പില്‍ സംസാരിച്ച കാര്യങ്ങള്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. നവീന്‍ ചുരുക്കം വാക്കുകളിലാണ് മറുപടി പ്രസംഗം നടത്തിയതെന്നാണ് മൊഴി. കളക്ടറേറ്റ് ജീവനക്കാരാണ് മൊഴി നല്‍കിയത്. ‘പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. മുന്നേ തന്നെ നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ആ വിഷമം നിങ്ങളോട് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു’, എന്നായിരുന്നു യാത്രയയപ്പ് വേളയില്‍ നവീന്‍ പറഞ്ഞത്. അതേസമയം കണ്ണൂര്‍ […]Read More
പത്തനംതിട്ട: കണ്ണൂർ മുൻ എഡിമ്മിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം. നാളെത്തന്നെ നടപടികൾ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കി.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പി പി ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. 14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടർ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തിൽ എത്തിയതെന്നും ഹർജിയിൽ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു.നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഹർജിയിൽ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകൾ വെച്ചു […]Read More
ന്യൂഡൽഹി: ബൈക്ക് യാത്രികൻ്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. കഴിഞ്ഞ സെപ്തംബർ 30 ന് ആയിരുന്നു സംഭവം. ആഞ്ജനേയുലു ( 65) ആണ് മരിച്ചത്. അമിതവേഗതയിൽ വണ്ടി ഓടിച്ച ബൈക്ക് യാത്രികനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവമുണ്ടായത്. കാൽനടയാത്രക്കാരൻ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈക്ക് യാത്രികൻ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങളും, സമീപത്തുള്ളവർ നോക്കിനിൽക്കെവയോധികനെ നിലത്തേക്ക് തള്ളുകയും ചെയ്യുന്ന […]Read More
തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനും ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവരെ അംഗങ്ങളാക്കിയാണ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവിറക്കി. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ […]Read More
കൊച്ചി: പൊന്നാനി പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്ഐആർ എടുക്കാത്തത് ‘ഷോക്കിംഗ്’ ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2022ൽ സിഐ വിനോദ് പീഡിപ്പിച്ച പരാതിയിൽ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് […]Read More
കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ നടപടികള്‍ ആരംഭിച്ച് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍. കോടതി ഉത്തരവുള്ള പള്ളികളില്‍ ഉടന്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ പള്ളികളിലെ വികാരിമാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കോടതി നിര്‍ദേശപ്രകാരം ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ മൂന്ന് പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു.Read More
എഡിഎമ്മിനെതിരെ നിരവധി പരാതികൾ, ക്ഷണിച്ചിട്ടാണ് യോഗത്തിൽ പോയതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് ദിവ്യയുടെ ഹർജിയില്‍ പറയുന്നുണ്ട്. യോഗത്തില്‍ സംസാരിക്കാനും ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് തന്നെ സംസാരിക്കാൻ ക്ഷണിച്ചത്. അതനുസരിച്ചാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു. സംസാരത്തിനിടെ നടത്തിയത് സദുദ്ദേശപരമായ പരാമർശങ്ങളായിരുന്നു. എ.ഡി.എമ്മിനെതിരെ നേരത്തേയും പരാതികള്‍ […]Read More
ന്യൂഡൽഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികൾ സുപ്രീം കോടതി റദ്ദാക്കി. ഇഷാ ഫൗണ്ടേഷനിൽ തന്റെ പെൺമക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് അവരുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയത്. സ്ത്രീകൾ പ്രായപൂർത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തിൽ താമസിക്കുന്നവരാണെന്ന് കോടതി വ്യക്തമാക്കി. സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹർജിയിൽ പിതാവിന്റെ ആരോപണം.ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. പെൺകുട്ടികളുടെ പിതാവ് നൽകിയ […]Read More
കൊല്ലം: പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും […]Read More
വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മാധ്യമ […]Read More

