തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും ബിജെപി പുറത്തിറക്കി. ഒടുവിലത്തെ പട്ടികയിൽ 11 പേരാണ് ഇടംപിടിച്ചത്. തിരുവനന്തപുരത്ത് കരമന ജയൻ മത്സരിക്കും. അരുവിക്കരയിൽ വിവേക് ഗോപനും രംഗത്തുണ്ട്. ചിറയിൻകീഴിൽ ബി.എസ്. അനൂപാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ വർഷം ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് അനൂപ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും ബിജെപി സ്ഥാനാർഥിയായിരിക്കും. ഇരുവരും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു […]Read More
കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്. പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം […]Read More
തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ തുക നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 ന് ആരംഭിക്കും. അടുത്ത മാസത്തെ പെൻഷൻ കൂടി നൽകുന്നത്തോടെ ഈ മാസം 4000 രൂപ ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തും.Read More
തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്യുപങ്ചറിസ്റ്റാണ് ഇബ്രാഹിം. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിരുന്നു. ജനുവരിയിൽ മുഹ്സിനയുടെ പ്രസവം നടന്ന് ആറ് ദിവസം കഴിഞ്ഞ് മരണപ്പെട്ടിരുന്നു. ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഇവരുടെ രണ്ട് കുട്ടികള്‍ […]Read More
ഡൽഹി: പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ 35 പൈസയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധന. അതേസമയം സാധാരണ പെട്രോളിന് വിലയിൽ മാറ്റമില്ല. സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തി വിടാത്തതിനെ തുടർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കാണ് ആഗോള എണ്ണ വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്.Read More
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ സഹായങ്ങൾ നൽകാൻ ആറു രാജ്യങ്ങൾ മുന്നോട്ടുവന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നിവയാണ് സഹായം വാഗ്‌ദാനം ചെയ്തത്. ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളെ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസിൽ സംഘർഷം മൂലം ഗതാഗത തടസ്സം നേരിടുന്നതിനാൽ, ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉൽപ്പാദനം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനെ തുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെ രേഖപ്പെടുത്തി. തിരുവനന്തപുരം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യത.Read More
തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആൻ്റണി. തെരഞ്ഞടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ എന്ന് ചോദിച്ച ആൻ്റണി, പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി എന്നും പ്രതികരിച്ചു. പിണറായി ഭരണം അവസാനിക്കുമെന്നും ഇവിടെ മറ്റൊരു ശരി വരമെന്നും ആൻ്റണി പറഞ്ഞു. ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായി മാറുകയാണെന്ന് പറഞ്ഞ ആൻ്റണി അദ്ദേഹം റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് […]Read More
പാർട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചു ചേർത്തതിന് പിന്നാലെ പി.കെ. ശശിയെ സിപിഐഎം പുറത്താക്കിയിരുന്നു. പാര്‍ട്ടി നടപടിയോട് പ്രതികരിച്ച പി.കെ. ശശി പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്നാണ് പറഞ്ഞത്. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി.കെ. ശശി പറഞ്ഞിരുന്നു.Read More
എറണാകുളം: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർമാരെയും അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ വിധി നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വരും തിങ്കളാഴ്ച വിശദമായി പരിഗണിക്കും. അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി […]Read More

