കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, […]Read More
സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി
ദില്ലി: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി-യുവാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ എത്തി. സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയുമായി താരതമ്യപ്പെടുത്തുമ്പോൾ പങ്കാളിത്തം കുറവായിരുന്നെങ്കിലും പ്രതിഷേധം ശ്രദ്ധേയമായി. പാർട്ടിയുടെ ചിഹ്നമായ പാറ്റയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ചും ദേശീയപതാക കൈയിലേന്തിയും പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പാർലമെന്റ് സ്ട്രീറ്റ് […]Read More
വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി
ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃതമായ മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. സംസ്ഥാനത്താകെ 717 ടാസ്‌മാക് മദ്യവിൽപ്പനശാലകളാണ് സർക്കാർ അടച്ചുപൂട്ടിയത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകളാണ് പ്രധാനമായും അടച്ചുപൂട്ടിയത്. പൊതുജനങ്ങളുടെ പരാതികളും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. എക്സൈസ് മന്ത്രി കെ. വിഗ്നേഷ് നൽകിയ വിവരമനുസരിച്ച് 610 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപുതന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ശേഷിച്ച […]Read More
അതിശക്തമായ മഴ; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വടക്കൻ കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, ബോർഡ്, […]Read More
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ
ഡൽഹി: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പൊതു പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കേ നാളെ ഡൽഹിയിലെത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ജാഗ്രത വർധിപ്പിച്ചത്. അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തുന്ന അഭിജിത് ദീപ്കേ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ നേരത്തെ നൽകിയ ആഹ്വാനത്തിൽ മാറ്റം വരുത്തി, പിന്തുണക്കുന്നവർ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും പകരം പാർലമെന്റ് […]Read More
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളി. സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കുന്നതിനായി ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിലെ ഇഡി അന്വേഷണം തുടരുമെന്നത് വ്യക്തമായി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദവും കോടതി തള്ളി. ഇഡി അന്വേഷണ നടപടികളിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നേരത്തെ കേസ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ്നെ തമിഴ്നാട്ടിലെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് ഉപയോഗിച്ച കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിനിടെ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഒരു മൊബൈൽ ഫോൺ കരമന ഭാഗത്താണ് അവസാനമായി ലൊക്കേഷൻ […]Read More
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ […]Read More
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ […]Read More

