Latest News

Accident National

ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ രക്ഷാപ്രവർത്തനമാണ് നടന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഹോട്ടലിൽ നിരവധി അതിഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ആദ്യഘട്ടത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. പിന്നീട് അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ചേർന്ന് 40-ലേറെ പേരെ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. ഇടുങ്ങിയ […]Read More

Kerala

ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഗൂഢാലോചനാ തലത്തിലേക്കും വ്യാപിപ്പിച്ച് എസ്ഐടി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളുടെ ഫോൺ രേഖകളും മൊബൈൽ സന്ദേശങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് പ്രേരിപ്പിച്ച കോളുകളുടെയോ സന്ദേശങ്ങളുടെയോ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ കുറ്റത്തിൽ പങ്കുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി. അന്വേഷണ സംഘം കൊച്ചിയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. […]Read More

Kerala Weather

കേരളത്തിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധന വിലക്ക് തുടരും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് മഴയുടെ തീവ്രത വർധിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് കാലവർഷം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. […]Read More

National

ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്

ഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് എൻടിഎ അറിയിച്ചു. ഇത്തവണ ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം നടത്തുമെന്നും, പുനഃപരീക്ഷയ്ക്കായി വിദ്യാർഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ […]Read More

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പാർട്ടിയുടെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷമാകും മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു. “വൈകാതെ വെള്ള പുക ഉയരും. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ,” എന്നാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട നേതാക്കൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തുമെന്നും, അതിന് […]Read More

National

“ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. “ജനങ്ങളെ വേർതിരിക്കുന്ന ധർമ്മം ഇല്ലാതാക്കണം” എന്നാണ് ഉദയനിധി പറഞ്ഞത്. അതേസമയം, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻയെ വസതിയിലെത്തി സന്ദർശിച്ച മുഖ്യമന്ത്രി വിജയ്യെ ഉദയനിധി അഭിനന്ദിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ മര്യാദ തുടർന്നുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ വ്യത്യസ്ത സ്ഥാനങ്ങളിലായിരുന്നാലും തമിഴ്നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉദയനിധി പറഞ്ഞു. മുൻ സർക്കാരിന്റെ അനുഭവങ്ങളും […]Read More

Gadgets

റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി

വാഷിങ്ടൺ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. വ്യാപാര തുടക്കത്തിൽ തന്നെ രൂപയുടെ മൂല്യം 95.55 എന്ന നിലയിലേക്കാണ് താഴേക്ക് പോയത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.43 എന്ന എക്കാലത്തെയും താഴ്ന്ന റെക്കോർഡാണ് ഇന്ന് രൂപ മറികടന്നത്. പശ്ചിമേഷ്യൻ യുദ്ധവും, യുഎസ്-ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം താഴേക്ക് പോകാൻ കാരണമായി പറയുന്നത്. രൂപയുടെ വില ഇടിവിന് പിന്നാലെ എണ്ണവിലയും ഉയർന്നു.ആഗോള വിപണിയിൽ എണ്ണവില ബാരലിന് 105 ഡോളറിലെത്തി. രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്.Read More

world News

ജെഫ്രി എപ്സ്റ്റീന്റെ കൊളംബിയൻ സന്ദർശന വിവരങ്ങൾ പുറത്തുവിടാൻ കോടതി ഉത്തരവ്

കൊളംബിയ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ രാജ്യത്ത് നടത്തിയ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ കൊളംബിയൻ കോടതി ഇമിഗ്രേഷൻ അധികൃതർക്ക് ഉത്തരവിട്ടു. എപ്സ്റ്റീനും സഹായി ഗിസ്ലെയ്ന്‍ മാക്‌സ്‌വെൽയും നടത്തിയ കൊളംബിയൻ യാത്രകളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവിടേണ്ടത്. 1998 മുതൽ 2002 വരെ കൊളംബിയയുടെ പ്രസിഡന്റായിരുന്ന ആൻഡ്രസ് പാസ്ട്രാനയുടെ പേര് പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പാസ്ട്രാനയ്ക്ക് എപ്സ്റ്റീനുമായും മാക്‌സ്‌വെല്ലുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയിൽ രേഖകളും പുറത്തുവന്നിരുന്നു. 2003ൽ എപ്സ്റ്റീന്റെ സ്വകാര്യ […]Read More

Kerala

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കത്ത്;

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടന വീണ്ടും രംഗത്ത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡോ. ആർ രാജേഷ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഭരണ സൗകര്യാർഥം വകുപ്പിനുള്ളിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നാല് ഉദ്യോഗസ്ഥരെ മാറ്റുകയും ഒരാൾക്ക് അധിക ചുമതല നൽകുകയും വേണമെന്നാണ് നിർദേശം. സെക്ഷൻ സൂപ്രണ്ടുമാരായ ഇങ്കു എൻ.എസ്, ഷീജാ കുമാരി, മഞ്ജു ലേഖ എന്നിവരെ […]Read More

Kerala

ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്

കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.ബസിൽ വിദ്യാർഥികളടക്കമുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിൻ്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes