തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസിനൊപ്പം ഇടതുപാർട്ടികളും വിസികെയും ടിവികെയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലെത്തിയത്. കോൺഗ്രസിൽ നിന്ന് അഞ്ച് എംഎൽഎമാരും, വിസികെ, സിപിഎം, സിപിഐ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ […]Read More
ടെഹ്റാൻ: വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചെന്ന ആരോപണവുമായി യുഎസും ഇറാനും രംഗത്ത്. ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. അതേസമയം, മൂന്ന് യുഎസ് നാവിക കപ്പലുകളെ ലക്ഷ്യമിട്ട് നീങ്ങിയ ഇറാനിയൻ ആക്രമണകാരികളെ അമേരിക്കൻ സൈന്യം തകർത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ ഉടൻ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജാസ്കിന് സമീപം ഇറാൻ തീരത്ത് നിന്ന് ഹോർമുസിലേക്ക് […]Read More
ജനീവ: ഹാൻ്റാ വൈറസ് കേസുകൾ വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). കേപ് വെർഡെ തീരത്തുണ്ടായിരുന്ന ഒരു ക്രൂയിസ് കപ്പലിലെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ തുടർന്ന് മരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. വൈറസിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ വിദഗ്ധർ ശക്തമാക്കിയിട്ടുണ്ട്. എലികളിലൂടെ പകരുന്ന ഹാൻ്റാ വൈറസ് കോവിഡ് പോലെ അതിവേഗ മഹാമാരിയാകാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ആകെ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ മരിച്ചു. ആദ്യമായി […]Read More
തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസ് ആണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ഇന്ദിരാ ഭവന് മുന്നിൽ വച്ച് സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎല്‍എമാരെ സ്വീകരിക്കാന്‍ ഇന്ദിരാ ഭവന് മുന്നിൽ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് നിർദേശിച്ച് മുസ്ലീം ലീഗ്. എഐസിസി നിരീക്ഷകരെ നേരിൽ കണ്ടാണ് ലീഗ് നേതൃത്വം പിന്തുണ അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എംപി എന്നിവർ ഉൾപ്പെട്ട സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് തലസ്ഥാനത്ത് പുരോഗമിക്കുന്നത്. എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും എഐസിസി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗിനൊപ്പം ജോസഫ് […]Read More
പേട്രിയറ്റ്’ സിനിമയുടെ വ്യാജപതിപ്പ് ചോർച്ച; പിന്നിൽ തമിഴ് റോക്കേഴ്സെന്ന് പൊലീസ് നിഗമനം
കൊച്ചി: പേട്രിയറ്റ് സിനിമയുടെ വ്യാജപതിപ്പ് ചോർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കുപ്രസിദ്ധ പൈറസി സംഘം തമിഴ് റോക്കേഴ്സ് ആണ് ചോർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിനിമ അപ്‌ലോഡ് ചെയ്തത് തമിഴ്നാട് നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ നിർമാതാവ് ആന്റോ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും […]Read More
ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ് സൈന്യം. ഇറാൻ പതാക വഹിച്ച കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നാവിക ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചെന്നാണ് യുഎസ് സെൻട്രൽ കമാൻഡിൻ്റെ വാദം. ഒമാനിൽ വെച്ച് കപ്പൽ യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചെന്നാണ് ആരോപണം. യുഎസ് ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡിൻ്റെ വിശദീകരണം. ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണിൽ […]Read More
ന്യൂജേഴ്‌സി: ബോയിങ് 767 യാത്രാവിമാനത്തിന്റെ ടയർ ട്രക്കിൽ ഉരസിയുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിരക്കേറിയ ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന ബേക്കറി ഡെലിവറി ട്രക്കിലാണ് താഴ്ന്നു പറന്ന വിമാനത്തിന്റെ ടയർ ഇടിച്ചത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സിബിഎസ് ന്യൂസ് സംഭവം റിപ്പോർട്ട് ചെയ്തതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ന്യൂജേഴ്‌സി ടേൺപൈക്ക് വഴി ബേക്കറി ഡെലിവറി ട്രക്ക് ഓടിച്ചുപോകുകയായിരുന്ന വാരൻ ബ്രോഡ്‌ലി ജൂനിയർ എന്ന ഡ്രൈവറുടെ വാഹനത്തിലേക്കാണ് വിമಾನದ ടയർ ഇടിച്ചത്. നൊവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ട് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. […]Read More
പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ ആണ് കുറ്റക്കാരൻ. 2023 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് പ്രതി രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിതയുടെ വീട്ടിലേക്ക് വാളുമായി ഓടിക്കയറിയ പ്രതി മക്കളുടെ മുന്നിലിട്ടാണ് രഞ്ജിതയെ തലയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും […]Read More

