സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ൽ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകൾ കൂടി ലഭിച്ചാലേ […]Read More
വാഷിങ്ടൺ: ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ്. ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതും താൽക്കാലികമായി നിർത്തി. ഇറാനുമായുള്ള ചർച്ചയിൽ മികച്ച പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇറാൻ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നേരത്തേ തുടക്കമിട്ട പ്രൊജക്ട് ഫ്രീഡം പരസ്പര ഉടമ്പടിപ്രകാരം നിർത്തിവയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ […]Read More
കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനമൊഴിഞ്ഞാൽ മാത്രം പാർട്ടി നന്നാകില്ലെന്ന് നിയുക്ത പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പാർട്ടി തെറ്റ് തിരുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, തെറ്റുകൾ തിരുത്താൻ സന്നദ്ധരായാൽ അത് പാർട്ടിക്കും കേരളത്തിനും നല്ലതാകുമെന്നും അദ്ദേഹം പറഞ്ഞു. “കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ക്രൂശിക്കുകയും ചെയ്യുകയായിരുന്നു പാർട്ടി,” എന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ജയിക്കുമെന്ന പ്രതീക്ഷയോടെയല്ല മത്സരരംഗത്തിറങ്ങിയതെന്നും, എന്നാൽ പിന്നീട് […]Read More
എറണാകുളം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരണത്തിനായി തടിച്ചുകൂടിയത്. അതേസമയം, എറണാകുളം ഡിസിസിക്ക് മുൻപിൽ കെ. സി. വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലക്സ് ഉയർന്നിട്ടുണ്ട്. പിന്നണിയിൽ ശക്തി പകർന്നു, മുന്നണിയിൽ നിന്ന് നയിച്ചു, മഹാവിജയത്തിൽ പ്രിയ കെ.സി ക്ക് ഒരായിരം നന്ദി എന്നാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ […]Read More
തിരുവനന്തപുരം: മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും ദളിത് പിന്നോക്ക സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാധാന്യം നൽകരുതെന്നും, സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മുമ്പ് ഇത് പാലിക്കാതെ വന്നതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമതഭേദമന്യേ വോട്ട് ചെയ്ത് ജയിച്ച ജനപ്രതിനിധികൾ ഭരണം കയ്യാളുമ്പോൾ എല്ലാ ജാതിമതസ്ഥർക്കും […]Read More
ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. […]Read More
തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ സ്ഥാനത്ത് നിന്ന് എബ്രഹാം പടിയിറങ്ങുന്നത്. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ പിണറായി വിജയൻ ഗവർണർക്ക് രാജി കത്ത് കൈമാറിയിരുന്നു. ഇതിനുപിന്നാലെ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്. അഡ്വക്കറ്റ് ജനറലിനെ കൂടാതെ, […]Read More
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിയിലായത്. സാങ്കേതിക കുരുക്ക് കാരണമാണ് പണം വൈകുന്നതെന്നാണ് വിശദീകരണം. പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ ബാങ്കിന് ഓവർഡ്രാഫ്റ്റ് നൽകാൻ സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സർക്കാർ ഓവർ ഡ്രാഫ്റ്റ് നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ബാങ്കുകൾ പിൻവലിയുന്ന സ്ഥിതിയും ഉണ്ട്.Read More
തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിധി. 140ൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് കുതിച്ചുകയറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയിരുന്ന എൽഡിഎഫ് ഇത്തവണ 35 സീറ്റിലേക്ക് ചുരുങ്ങി കനത്ത തിരിച്ചടി നേരിട്ടു. അതേസമയം, ബിജെപി ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റുകൾ നേടി കേരള രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ അടക്കമുള്ള ഇടതുകോട്ടകൾ യുഡിഎഫ് തകർത്തു. ഇടത് വോട്ടുബാങ്കിൽ […]Read More
കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ്, മുൻ മന്ത്രി കെ.കെ. ശൈലജയെ 14,453 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 3,172 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം 11,281 വോട്ടുകൾ കൂടി ഉയർത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. മട്ടന്നൂരിൽ നിന്ന് മാറിയാണ് കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ എത്തിയത്. കെപിസിസി അധ്യക്ഷനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കണമെങ്കിൽ ശൈലജ തന്നെ […]Read More

