ഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് “തെരഞ്ഞെടുപ്പ് ബിൽ” ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വരെ വിലവർധന ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചായക്കടകൾ, ചെറിയ ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ തുടങ്ങി ചെറുകിട വ്യാപാരികളെ നേരിട്ട് […]Read More
അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ […]Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി […]Read More
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് (20) മരിച്ചത്. ബെംഗളൂരുവിലെ ബിടിഎൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുമായി ആദിത്യന് ചില അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു […]Read More
കൊൽക്കത്ത: വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിൽ 77 ഇടങ്ങളിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ടു. മെയ് രണ്ടിനാണ് റീപോൾ നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 77 പരാതികളാണ് കമ്മീഷന് ലഭിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പിനിടെ മമത ബാനർജിയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലത്തിൽ നാടകീയ സംഭവങ്ങളുണ്ടായി. കാളിഘട്ട് ബൂത്തിലെത്തിയ സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. തിരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നുവെന്നാരോപിച്ച് തൃണമൂലും ബിജെപിയും […]Read More
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചത് 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ)യാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകൾ. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന […]Read More
വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻക്കെതിരായ ഉപരോധവും അമേരിക്ക-ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഇല്ലാത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. WTI Crude വിലയും ഉയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥയാണ് വിതരണത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട […]Read More
കോഴിക്കോട്: ബേപ്പൂരിൽ പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. താൻ തോറ്റാൽ ഇത്തരത്തിൽ നടക്കാമെന്നും, ജയിച്ചാൽ മുഹമ്മദ് റിയാസ് മൊട്ടയടിക്കുമോയെന്ന് വെല്ലുവിളിയും അൻവർ ഉയർത്തി. കിഡ്‌സൺ കോർണറിൽ നിന്ന് എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സംസ്ഥാന വ്യാപകമായി “നല്ല സഖാക്കൾ” വോട്ട് മറിച്ചുവെന്നാണ് അൻവറിന്റെ ആരോപണം. പല മണ്ഡലങ്ങളിലും 7,500 മുതൽ 15,000 വരെ വോട്ടുകൾ മാറിയിട്ടുണ്ടെന്നും, പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരായ വികാരമാണ് ഇതിന് പിന്നിലെന്നും […]Read More
ആലുവ: വൈദ്യുതി നിയന്ത്രണത്തെ തുടർന്നുണ്ടാകുന്ന ജനപ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാർ പൊലീസിൽ പരാതി നൽകി. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ് കെഎസ്ഇബി ആലുവ വെസ്റ്റ് സെക്ഷൻ അധികൃതർ കത്ത് നൽകിയത്. രാത്രികാല ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും ഓഫീസ് പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് പരാതിയിലെ ആവശ്യം. വേനൽചൂട് രൂക്ഷമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ഇബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലോഡ്ഷെഡിങ് അല്ലെന്നും, ചുരുങ്ങിയ സമയത്തെ വൈദ്യുതി നിയന്ത്രണമാത്രമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വൈദ്യുതി […]Read More
കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഔദ്യോഗിക മുദ്ര വച്ച കാറിൽ യാത്ര ചെയ്തതിന് കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് അധികൃതർ. കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഡിജിപി കോട്ടയം എസ്‌പിയോട് ആവശ്യപ്പെട്ടെങ്കിലും നിയമലംഘനം നടന്നിട്ടില്ലെന്ന വിശദീകരണമാണ് നൽകിയത്. വാഹനം പാർക്ക് ചെയ്യാനായി മുദ്രവച്ചതെന്നാണ് തച്ചങ്കരി വിശദീകരണം നൽകിയിരിക്കുന്നത്. നിയമലംഘനത്തിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പ് പിഴ വെറും 250 രൂപയിൽ ഒതുക്കി. ഉടൻ തന്നെ തച്ചങ്കരി പിഴ അടച്ചതിനാൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് […]Read More

