Latest News

Weather

കേരളത്തിൽ മഴ ശക്തമാകുന്നു; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് […]Read More

Kerala

നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും, 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ്. അതേസമയം, കേസിലെ പ്രതിയായ ഡോ. റാം മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് […]Read More

Kerala

സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത്; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു

കണ്ണൂർ: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ്റെ സഹോദരീ പുത്രനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബർ പൊലീസാണ് സുധാകരന്റെ സഹോദരീ പുത്രൻ അജിത്തിനെ ചോദ്യം ചെയ്തത്. വോട്ടെടുപ്പിന്റെ തലേ ദിവസമായിരുന്നു കെപിസിസിയുടെ വ്യാജ ലെറ്റർ ഹെഡിൽ സണ്ണി ജോസഫിന്റെ വ്യാജ ഒപ്പുമായി കത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന് സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്ത് എന്നായിരുന്നു പ്രചാരണം. എന്നാൽ കത്ത് താൻ എഴുതിയതല്ലെന്ന് […]Read More

Kerala

രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം

എറണാകുളം: ജില്ലയിലെ പബുകളിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. പബുകളുടെ പ്രവർത്തനം രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പൊലീസ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്. ബാറുകൾക്ക് 12 മണി വരെയും പ്രവർത്തനാനുമതി നൽകി.Read More

National

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലായി 91 സീറ്റുകളിലാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ്ക്കും കോൺഗ്രസ്ക്കും നിർണായകമായ ഘട്ടമാണിത്. മുൻ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ വിജയം നേടിയ മേഖലകളിൽ ഈ തവണ പിടിമുറുക്കാൻ ബിജെപി ശക്തമായി രംഗത്തുണ്ട്. ഇതിനായി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ വ്യാപക പ്രചാരണം നടത്തി. മമത ബാനർജിയും മുൻ സഹപ്രവർത്തകനായും ഇപ്പോഴത്തെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലം പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. […]Read More

Kerala

പേരറിവാളന്‍ വീണ്ടും അഭിഭാഷകനായി എൻ‍റോൾ ചെയ്തു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച് മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിലാണ് എൻറോൾമെന്റ് നടന്നത്. 2022 മെയ് 18ന് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പേരറിവാളൻ ജയിൽ മോചിതനായിരുന്നു. തുടർന്ന് കര്‍ണാടകയിലെ ഒരു സ്വകാര്യ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി. തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിൽയുടെ നേതൃത്വത്തിൽ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു എൻറോൾമെന്റ് ചടങ്ങ്. 54 കാരനായ പേരറിവാളൻ ഇനി മദ്രാസ് ഹൈക്കോടതിയിൽ […]Read More

National

മേയ് 1 മുതൽ എൽപിജി ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ

ഡൽഹി: രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ അടിമുടി മാറുകയാണ്. പുതിയ നിയമപ്രകാരം ബുക്കിങ്ങിന് കൂടുതൽ ഇടവേള ഉണ്ടാകും, നിർബന്ധിത ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി, കർശനമായ ഇകെവൈസി, എൽപിജി വില വർധനവ് എന്നിവ ഉൾപ്പെടുത്തിയുള്ള മാറ്റങ്ങളാണ് ഉള്ളത്. വിതരണം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം ഗ്യാസ് ബുക്ക് ചെയ്തശേഷം നിശ്ചിത ദിവസങ്ങൾ കാത്തിരിക്കേണ്ടി […]Read More

world News

ഒപെകിൽ നിന്നും പിന്മാറി യുഎഇ

വാഷിങ്ടൺ/അബുദാബി: എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OPECയും OPEC+യും വിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറാൻ തീരുമാനിച്ചു. അടുത്ത മാസം ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉൽപാദന നയത്തിലും വിപണിയിലെ ദീർഘകാല മാറ്റങ്ങളും പരിഗണിച്ചാണ് ഈ നീക്കമെന്ന് യുഎഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി അറിയിച്ചു. ഇറാൻ–ബന്ധപ്പെട്ട സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ ആശങ്കകളും പശ്ചാത്തലമായാണ് തീരുമാനം വന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നേരിടുന്ന തടസ്സങ്ങളും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നിർണായക ഘടകങ്ങളായെന്നാണ് […]Read More

National

ഹിമാലയം വരൾച്ചയിലേക്ക്; ഏഷ്യയ്ക്ക് ജലപ്രതിസന്ധി ഭീഷണി

ഉത്തരാഖണ്ഡ്: ഏഷ്യയിലെ ജലത്തിന്റെ പ്രധാന ഉറവിടമായ ഹിമാലയം കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്. ഹിന്ദുക്കുഷ് ഹിമാലയ മേഖലയിൽ മഞ്ഞുപാളികളുടെ അളവ് കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി പഠനം വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീളുന്ന ഈ മേഖലയിൽ ഉണ്ടായ ഇടിവ് ഏകദേശം 200 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കാഠ്മണ്ഡുവിൽ ആസ്ഥാനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള […]Read More

Kerala

സ്‌കാനിംഗിൽ 24 കാരന് ഗർഭപാത്രം കണ്ടെത്തി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കാനിംഗിൽ പിഴവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിൽ ഗുരുതര പിഴവ്. 24 കാരനായ യുവാവിന്റെ റിപ്പോർട്ടിൽ ഗർഭപാത്രം കണ്ടെത്തിയതായി രേഖപ്പെടുത്തിയതാണ് വിവാദമായത്. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശിയായ ഷിഹാസാണ് തെറ്റായ റിപ്പോർട്ട് ലഭിച്ചതായി പരാതിപ്പെടുന്നത്. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 15ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഷിഹാസിന് വൃക്കക്കല്ല് സംശയിച്ച് സ്‌കാൻ നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16ന് സ്‌കാൻ നടത്തിയെങ്കിലും വേദന കുറഞ്ഞതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പോയിരുന്നില്ല. ഇന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes