Latest News

World

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ഡൽഹി: അന്താരാഷ്ട്ര റൂട്ടുകളിലെ സാമ്പത്തിക സമ്മർദം ഉയർന്ന സാഹചര്യത്തിൽ ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയും നിലവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കമ്പനി വിശദീകരണം. ജൂൺ-ജൂലൈ മാസങ്ങളിലെ സർവീസ് ഷെഡ്യൂളുകൾ കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദീർഘദൂര റൂട്ടുകൾ ഉപയോഗിക്കാൻ എയർ ഇന്ത്യ നിർബന്ധിതരായി. […]Read More

Kerala

തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: യുവാവിനെയും യുവതിയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മിത്രനികേതൻ സ്വദേശികളായ ഷിബിനും (35) അർച്ചന(32)യുമാണ് മരിച്ചത്.വെള്ളാണിക്കല്ലിലെ റബ്ബർ തോട്ടത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് സംശയം. മൃതദ്ദേഹത്തിൽ നിന്ന് യുവാവിൻ്റെ തിരിച്ചറിയൽ രേഖ ലഭിച്ചിട്ടുണ്ട്Read More

Kerala

പാചകവാതക വില വർധന; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കുത്തനെ ഉയർന്ന വിലക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. മെയ് 6ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്നും എറണാകുളംയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 3085 രൂപയായി. കൊൽക്കത്തയിൽ 3355 രൂപയും ചെന്നൈയിൽ 3259 രൂപയുമാണ് പുതിയ നിരക്ക്. അഞ്ച് കിലോ മിനി സിലിണ്ടറുകളുടെ വിലയും […]Read More

National

തെരഞ്ഞെടുപ്പ് ബിൽ”; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് “തെരഞ്ഞെടുപ്പ് ബിൽ” ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വരെ വിലവർധന ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചായക്കടകൾ, ചെറിയ ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ തുടങ്ങി ചെറുകിട വ്യാപാരികളെ നേരിട്ട് […]Read More

World

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ;

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ […]Read More

National

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി […]Read More

Kerala

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് (20) മരിച്ചത്. ബെംഗളൂരുവിലെ ബിടിഎൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുമായി ആദിത്യന് ചില അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു […]Read More

National

വോട്ടിങ് മെഷീനിൽ ക്രമക്കേട്; ബംഗാളിൽ 77 ഇടങ്ങളിൽ റീപോളിങ് നടത്തും

കൊൽക്കത്ത: വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിൽ 77 ഇടങ്ങളിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ടു. മെയ് രണ്ടിനാണ് റീപോൾ നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 77 പരാതികളാണ് കമ്മീഷന് ലഭിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പിനിടെ മമത ബാനർജിയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലത്തിൽ നാടകീയ സംഭവങ്ങളുണ്ടായി. കാളിഘട്ട് ബൂത്തിലെത്തിയ സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. തിരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നുവെന്നാരോപിച്ച് തൃണമൂലും ബിജെപിയും […]Read More

world News

ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ ഡോളർ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചത് 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ)യാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകൾ. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന […]Read More

World

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി

വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻക്കെതിരായ ഉപരോധവും അമേരിക്ക-ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഇല്ലാത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. WTI Crude വിലയും ഉയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥയാണ് വിതരണത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes